Monday, 7 October 2013


പോയാണ്ടില്‍ വന്നു പോയൊരു പോന്നോണമിങ്ങെത്തുന്നു
പൊയ്പ്പോയ സ്വപ്നങ്ങള്‍ തന്‍ ഓര്‍മ്മപെടുതലായ്യെത്തുന്നു
ഓണപ്പാട്ടുകള്‍ പാടാന്‍ കഴിയാത്ത മറ്റൊരു ഓണമിങ്ങെത്തുന്നു
ഓണക്കോടികള്‍ ഒന്നുമില്ലാത്തെയൊതുങ്ങിയ ഓണമിങ്ങെത്തുന്നു
പൂക്കളിറുക്കുവാന്‍ പൂവില്ല സൂചിമുഖികളും വന്നില്ല
പുത്തരിയോണ പായസംവെക്കാന്‍ കുത്തരി പൂനെല്ലെങ്ങുമില്ല
നിറമില്ലാത്തൊരു നിറവില്ലാത്തൊരു ഓണമിങ്ങെത്തുമ്പോള്‍
കൊഞ്ഞനംകുത്തുന്നു നാട്ടില്‍ വറുത്തിയിന്‍ കരിംപൂതം
എന്തെ പൂക്കള്‍ വിരിഞ്ഞില്ല എന്തെ പൂക്കളമിട്ടില്ല
എന്തെ കോടിയുടുത്തില്ല‍ എന്തെ പായസം വെച്ചില്ല
എന്തെ പന്തിയില ഇട്ടില്ല എന്തെ കൂട്ടരും വന്നില്ല 
എന്തെ ഉത്സവമിന്നില്ല എന്തെ ആര്‍പ്പുവിളികളുയര്‍ന്നില്ല  
എന്തെ ഈ ഓണമിന്നിങ്ങനെയായ് എന്നുടെ മനസാക്ഷി ചോദിച്ചു ?
എണ്ണി പറഞ്ഞു ഞാന്‍ ഉത്തരം എന്നുടെ നാട്ടിലെ വിലകയറ്റം
എന്തിനുമേത്തിനും വിഹിതം പറ്റുന്ന നാടുവാഴികള്‍ ഒരുകൂട്ടര്‍
എന്നുടെ നദി വിറ്റു നീരു വിറ്റു മണ്ണ്‍ വിറ്റു കടലും വിറ്റു
സൌരോര്‍ജവും വിറ്റ് സരിതമാര്‍ ശ്രിംഗാര നൃത്തമാടിടുമ്പോള്‍
സഭ്യത മറക്കുന്നു സംസ്കാരം മറക്കുന്നു നാടിലെ നാടുവാഴികള്‍ 
സുന്ദരിതന്നുടെ സാരിത്തുമ്പില്‍ സാമ്പത്തികശാസ്ത്രം മറന്നുപോയ്‌
സകലതിനും വിലകൂട്ടി വിശ്വപ്രസിദ്ധനായ്‌ നാടിലെ നാടുവാഴി
എവിടെ നിന്നുയരുന്നു അപമാനിതയയോരാ പെങ്ങള്‍ തന്‍ നിലവിളി  
ഏതു നാട്ട് പാതയോരത്തു നിന്നോ ?
ഏതു കാമ നിശാമന്ദിരത്തില്‍ നിന്നോ?
ഏതു അധികാര‍ സോപനതിന്‍ മുന്നില്‍ നിന്നോ ?
നിന്നുടെ മടിക്കുത്തഴിച്ച ക്രൂരമാം കൈ വീണ്ടും
നിന്നിലേക്ക് നീളുന്നതും നോക്കി നോക്കുകുത്തിയായ് 
നിശബ്ദ്ം നോക്കിനില്‍കുന്ന മരവിച്ച മനസിലെ
നിഷ്ക്രിയത്വത്തിന്‍ ധര്‍മ ഭീരുത്വമാരുടെ?
എന്തെ നമ്മള്‍ ഉറയാത്തു? എന്തെ നമ്മള്‍ കരയുന്നു ?
എന്തെ നമ്മള്‍ പഠിക്കാത്തു ? എന്തെ നമ്മള്‍ മിണ്ടാത്തു ?
എന്തെ നമ്മള്‍ ഉണരാത്തു?  എന്തെ നമ്മള്‍ ഉറങ്ങുന്നു?
എന്തെ ഈ ഓണമിന്നിങ്ങനെയായ് എന്നുടെ മനസാക്ഷി ചോദിച്ചു ?
ജയപ്രകാശ്‌.ഇ.പി

No comments: