ഒത്തുചേരല്‍
സതീര്‍ത്ഥ്യര്‍ ഒത്തുചേരലിന്നായ്
ആശിച്ച് ആശയം മേന്നഞ്ഞെടുത്തു
ആശയം ആഗോള പ്രചാരണത്തിനായ്
ആശയോടെ അറിയിപ്പ് അയച്ചിരുന്നു
ആണുങ്ങള് പെണ്ണുങ്ങള് ഭേദമെന്ന്യേ
ആളെ കൂടുവാന്‍ ആര്‍പ്പുവിളികളോടെ
ആവുന്നതെല്ലാം പറഞ്ഞു നോക്കി
ആരിലും കണ്ടില്ല ആര്ജ്ജവത്വം
ആ ദിനം വന്നടുത്തനേരം ആവേശത്തോടെ
ആറുപേര്‍ ഞങ്ങള്‍ ഒത്തുകൂടി
ആരും വന്നില്ലെങ്കിലും കുറ്റപ്പെടുത്തിടാതെ
അയവിറക്കി ഞങ്ങളാ സുന്ദര ബാല്യകാലം
ആത്മാര്ഥമായ് സതീര്ത്ഥ്യബന്ധത്തിന്
അമരത്വമേകുവാന് തീര്‍പ്പെടുത്തു
ആഗസ്റ്റ് മാസത്തില്‍ ഒരു ദിനവും കണ്ടു
ആറുപേര്‍ ഞങ്ങള്‍ പിരിഞ്ഞനേരം
ആര്ദ്രമായ് മനം മന്ത്രിച്ചിരുന്നു
ആഘോഷങ്ങള്ക്ക് സമയമേകിടാതെ
ആഗോള ഭൂതങ്ങള്‍ താണ്ഡവമാടുന്നു
അന്പുള്ള ഹൃദയങ്ങളെ പിരിച്ചിടുന്നു
-ജയപ്രകാശ്.ഇ.പി-
No comments:
Post a Comment