Monday, 7 October 2013

മാവൂര്‍ ഒരു തിരിഞ്ഞുനോട്ടം                                                                                                                                                                                                                                                                                     
                

സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
സ്വന്തം ജീവിതം ബലി കൊടുത്തു ആയിരം മനുഷ്യര്‍
ചോരയില്‍ എഴുതിവെച്ച ധീരമാം വാക്കുകള്‍
നെഞ്ചിലെറ്റി കൊടി പിടിച്ചു നാം നടത്തിടും സമരവും


ആയിരങ്ങളള്‍ മാരകരോഗതാല്‍ മരിക്കവേ
ആറ്റിനെ മലിനമാക്കുംമീ ഫാക്ടറി
പോരടിച്ചു നാടുകടത്തിടും നമ്മള്‍ നിശ്ചയം
വേണം നമുക്ക് ശുദ്ധജലാശയവും വായുവും

മരണത്തോടു മല്ലിടും തൊഴിലാളിതന്
തോഴനായ്തീരുവാന്തന്നെ നാം ശ്രമിക്കണം
തോറ്റിട്ടാതെ തലയുയര്ത്തി തന്നെ നാം നില്ക്കണം
തലതിരിഞ്ഞ ഭുര്ഷ്വാസി തന്മുന്നിലെന്നുമേ

രണഭേരിയല്ല നമുക്ക് പോരിനാശ്രയം
നന്മയുള്ള മാനസ്സങ്ങള്‍ തന്നെയെന്നോര്ക്കുവിന്‍
ഒത്തു നാം നടത്തണം വിജയ സമരഗാഥകള്
അടറിടാതെ ആഞ്ഞടിക്കണം ജയത്തിനായ്

നോക്കുവിന്‍സഖാക്കളെ എത്രയെത്ര ഫാക്ടറികള്‍
അടച്ചുപൂട്ടി നാടുകടത്തിയെന്നാകിലും
വിജയമെന്നതേ നമുക്ക്ലക്ഷ്യമെന്നതെങ്കിലും
വിസ്മരിച്ചുകൂടാ ഒന്നു നാം സഖാക്കളെ

മാറുകില്ല പട്ടിണി പണിയെടുക്കാതൊരിക്കലും
മുതലാളിത്വമെന്ന  ഭീഭത്സ സംവിധാനവും
മാറ്റണം മറിക്കണം തുരുമ്പെടുത്തോരാശയം
മാറ്റണം ചിന്തകള്‍കാലത്തിന്ഗതികള്കെന്നുമേ

മലിനീകരണം തടയേണ്ടതനിവാര്യമെങ്കിലും
മാര്‍ഗം ഏറെയുണ്ടധികാരി വര്ഗ്ഗത്തിനെന്നോര്‍ക്കുവിന്
ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നാകിലും
ലക്ഷ്യമേതുമേ കണ്ടതില്ല ഭരണ തന്ത്രങ്ങളില്‍


സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
മാറ്റുവിന്‍ ചിതലെടുത്ത ഭരണ സംവിധാനതെയും
കാറ്റ്പായ് മാറ്റിടാതെ പായുകില്ല നൌവ്കയും
മാറ്റിടാതെ വന്നിടില്ല മാറ്റം അന്നും ഇന്നും എന്നുമേ


                    -ജയപ്രകാശ്..പി-



No comments: