Monday, 7 October 2013

എന്‍റെ പണ്ണ്‍                                                                                                                                                                                                                                                                                  
        
വെണ്ണിലാവു പോലൊരു പെണ്ണാണ്  
വെണ്ണക്കല്കടഞ്ഞെടുത്തൊരഴകാണ്
വാര്തിങ്കള്തോല്ക്കും ചിരിയാണ്
വാതില്ക്കല്എന്നെയും കാത്തിരിപ്പാണ്

മധുവൂറുന്നൊരു മൊഴിയാണ്
മാന്പേട പോലുള്ള മിഴിയാണ്
മനസ്സില്എന്നും കുളിരാണ്
മാരനെ മയക്കുന്ന കറുപ്പാണ്

ചെമ്പക പൂവിന്റെ നിറമാണ്
ചന്ദനം ചാര്ത്തിയ മണമാണ്
ചെമ്പരത്തി ചെന്ചൊടിയാണ്
ചേലകള്മെയ്യിലഴകാണ്

നേരം പുലരുമ്പോള്കുളിയാണ്
ഈറന്വേഷങ്ങള്കണിയാണ്
നേരിയതുടുത്തങ് വരവാണ്
നെഞ്ചില്വിടരുന്ന മലരാണ്

കാണുന്നത് എല്ലാം കളിയാണ്
കാതങ്ങള്താണ്ടിയ കനവാണ്    
കൊഞ്ചല് കേള്ക്കുവാന്കൊതിയാണ്
കാലങ്ങള്കാത്തു കിടപ്പാണ്

തഴുകിയുണര്ത്തിയ പാട്ടാണ്
തേനൂറുന്നൊരു കനിയാണ്
സ്നേഹിച്ച സുന്ദരി പെണ്ണാണ്
സ്നേഹത്തിന്നിര്മ്മല തുടിപ്പാണ്


            -ജയപ്രകാശ്..പി-

No comments: