| അഗതിമന്ദിരത്തിലെ അമ്മ | |
| താരാട്ടു പാട്ടിന്‍ മാധുര്യവും | |
| തളത്തില്‍ തട്ടിയുറക്കുന്ന സ്വാന്ത്വനവും | |
| സ്നേഹത്തിന്‍ ചന്ദന ശീതളതയും | |
| നേര്‍മയും നന്മയും അമ്മയല്ലേ | |
| അകലെ കാണാദൂരത്ത് പോയോളിച്ചാലും | |
| അഗതിമന്ദിരത്തിന്‍ ഇരുട്ടില്‍ തളച്ചാലും | |
| അനുഗ്രഹ ദീപം തെളിക്കുന്ന നന്മയല്ലേ | |
| അമ്മക്ക് മക്കളെന്നും ഉണ്ണിയല്ലേ | |
| ആറ്റുനോറ്റുണ്ടായ ഉണ്ണിയല്ലേ | |
| ആശിച്ചു പോറ്റിയ പൈതലല്ലേ | |
| അട്ടത്തും താഴത്തും വെക്കാതെ | |
| അമ്മ വളര്‍ത്തിയ ഉണ്ണിയല്ലേ | |
| ഉണ്ണി വളര്‍ന്നു വലിയോരല്‍മരമായാലും | |
| ഉത്തുംഗശൃംഗത്തില്‍ നീ എത്തിയാലും | |
| ഉറക്കമിളച്ച് ഊട്ടിയുറക്കിയ അമ്മയല്ലേ | |
| അമ്മക്ക് ആരോമല്‍ എന്നും ഉണ്ണിയല്ലേ | |
| രമ്യമന്ദിരത്തില്‍ സുഖമായ് വാണാലും | |
| രമിച്ചു ആരാമതല്‍പ്പത്തില്‍ ഉറങ്ങിയാലും | |
| നിന്‍ അമ്മ ഒറ്റക്കു ഇപ്പോള്‍ ഇരുട്ടിലല്ലേ | |
| അഗതിമന്ദിരത്തില്‍ നിന്‍ അമ്മയില്ലേ | |
| വാര്‍ദ്ധക്യം ഒരു ശാപമാണോ | |
| വാഴ്വിന്‍ പരമ സത്യമല്ലോ | |
| വാടിടും വല്ലിതന്‍ തളര്‍ച്ചയല്ലോ | |
| മരണം വാഴ്വിന്‍ വിരാമമല്ലോ | |
| കര്‍ക്കിടകവാവിന്‍ പേമാരിയില്‍ | |
| കണ്ണിമയ്ക്കാതെ കാത്തിരുന്നു | |
| കണ്ണന്‍ വരുന്നതും കാത്തിരുന്നു | |
| കാലപാശം മുറുകി മിഴിച്ചിരുന്നു | |
| താരാട്ട് പാടിയ നന്മയിന്ന്‍ | |
| തഴുകിത്തലോടിയ കൈകളിന്ന്‍ | |
| താങ്ങി കിടത്തുവാന്‍ മക്കളില്ലാത്തെ | |
| തെരുവില്‍ ചേതനയറ്റു മറഞ്ഞിടുന്നു | |
| സ്നേഹിക്കാന്‍ പഠിപ്പിച്ചത് അമ്മയല്ലേ | |
| സ്നേഹവും നന്മയും അമ്മയല്ലേ | |
| നേര്‍വഴി തെളിയിച്ച ദീപമേ | |
| നിത്യശാന്തി നേരുന്നു പരമസത്യമേ | |
| -ജയപ്രകാശ്.ഇ.പി- | |
Monday, 7 October 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment