ഗുരു
അറിവിന്‍ രഥമേ സ്വര്‍ണ്ണ രഥമേ
അക്ഷര തേജസ്സില്‍ ജ്വലിക്കും വിദ്യാലയമേ
അര്‍ക്കചന്ദ്രന്‍മാര്‍ക്ക് ഇരിപ്പിടമായ
ആത്മവിദ്യാലയമേ സ്വസ്തി, സ്വസ്തി, സ്വസ്തി
കൈപിടിച്ചു വെളിച്ചമായ് എന്നും നയിച്ച
കൈതവമേറും നിസ്വാര്‍ത്ഥ ഗുരുജനങ്ങളെ
ഹരിശ്രീ കുറിക്കാന്‍ ആദ്യം പഠിപ്പിച്ച
ആചാര്യ ഗുരുജനങ്ങളെ നന്ദി, നന്ദി, നന്ദി
കണക്ക്കൂട്ടല്‍ എന്നും പിഴയ്ക്കുന്ന
കൌമാര ചാപല്യ ജീവിത സ്വപ്നങ്ങള്‍
അറിവിന്‍ ജ്വാലയാല്‍ അഗ്നിസ്ഫുടം ചെയ്തു
അജ്ഞത നീക്കിടും അക്ഷര ജ്ഞാനികള്‍, നിങ്ങള്‍
ഭൂമിയില്‍ സ്വര്‍ഗ്ഗത്തിന്‍ ചിത്രം വരക്കുവാന്‍
ഭംഗിയായ് സര്‍ഗചിന്തകള്‍ ഞങ്ങളില്‍ ഉണര്‍ത്തി
അക്ഷയജ്ഞാനതിന്‍ വര്‍ണ്ണ തേരിലേറ്റി
സ്വര്‍ഗകവാടങ്ങള്‍ തുറന്നുതന്നവര്‍, നിങ്ങള്‍
ചപല മോഹങ്ങളില്‍ ഉഴറിയാടുന്ന
ചലിത ഹൃദയങ്ങളില്‍ എന്നുമേ
ചലനം സൃഷ്ടിച്ച ദേവദൂതര്‍, നിങ്ങള്‍
എന്‍ ആത്മവിദ്യാലയ ഗുരുജനങ്ങള്‍
ജാതി മതഭേദമന്യേ ജ്ഞാനം നല്‍കിയില്ലേ
ജ്ഞാനാഗ്നി എന്നില്‍ ജ്വലിപ്പിച്ചില്ലേ
എന്തു ഞാനേകേണ്ടു ഗുരുദക്ഷിണ
എന്നു ഞാന്‍ ആരാഞ്ഞിട്ടുമ്പോഴും, ചൊല്ലി
ദ്രോണരല്ല ഞാന്‍ എന്‍ പൈതലേ
നിന്‍ അംഗുലീയം അറുത്തു വാങ്ങാന്‍
പഠിപ്പിച്ച മന്ത്രങ്ങള്‍ മറക്കുവാന്‍, ശപിച്ചിടാന്‍
പരമാര്‍ത്ഥമറിയുന്ന പരശുരാമനുമല്ല
അഗ്നിയായ് നിന്നെ ജ്വലിപ്പിച്ചെടുക്കുവാന്‍
ആഗ്രഹ സാഫല്യം നേടിയ അധ്യാപകന്‍ ഞാന്‍
ഒരു മന്ത്രം കൂടി നല്‍കിടാം പിരിഞ്ഞിടുമ്പോള്‍
ഓര്‍ക്കുക നീ എന്നും "സത്യം വ്രത ധര്‍മം ചര"
വര്‍ഷങ്ങള്‍ക്കു ശേഷം ഈ സംഗമ വേളയില്‍
വിദ്യാലയാങ്കണത്തില്‍ ഒത്തുചേര്‍ന്നിടുമ്പോള്‍
എന്‍ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങിടുന്നാ മന്ത്രം
ഓര്‍ക്കുക നീ എന്നും "സത്യം വ്രത ധര്‍മം ചര"
-ജയപ്രകാശ്.ഇ.പി-

No comments:
Post a Comment