Monday, 7 October 2013

കൂട്ടുകാരി                                                                                                                                                                         

സുന്ദര മോഹങ്ങള്‍ വര്‍ണ്ണങ്ങള്‍ നല്‍കിടും
നിന്‍ ഓര്‍മ്മകള്‍ ശലഭങ്ങള്‍ കൂട്ടുകാരി
ചെമ്പക നിറമാര്‍ന്നൊരാ യവ്വനം എന്‍  
സൌന്ദര്യ സ്വപ്ന്നങ്ങള്‍ കൂട്ടുകാരി.

പള്ളിക്കൂട വാതില്‍ക്കല്‍ കാത്തു ഞാന്‍ നിന്നതും
പറയുവാന്‍ വാക്കുകള്‍ നാവില്‍ തടഞ്ഞതും
കാതങ്ങള്‍ ദൂരെയിന്നുമെന്‍ ഓര്‍മയില്‍
നോവായ് നീറിടുന്നു കൂട്ടുകാരി

നഷ്ടസ്വപ്നങ്ങള്‍ കൂട്ടിനുണ്ട്ന്നാകിലും
നന്മതന്‍ ക്ഷേത്രമേ നാരിതന്‍ രൂപമേ
മാരിവില്‍ വര്‍ണത്തില്‍ലാശകള്‍ മേയ്യുന്ന
മനതാരില്‍ ആശയുണ്ടിപ്പോഴും

ഒരുനോക്ക്‌ കാണുവാനാകുമോ കൂട്ടുകാരി
ഒരുവാക്ക് ചൊല്ലുവാനാകുമോ കൂട്ടുകാരി
പൊലിഞ്ഞോരാ സുന്ദര മോഹങ്ങള്‍
സുഖമുള്ള ഓര്‍മ്മകള്‍ കൂട്ടുകാരി

കുറച്ചുനാള്‍ മുമ്പ് കൊച്ചിയില്‍ നീയുണ്ടേന്നറിഞ്ഞു
കാണുവാന്‍ മനസ്സില്‍ ആശകള്‍ വന്നണഞ്ഞു
ഫേസ്ബുക്കില്‍ നിന്നെ ഞാന്‍ തിരച്ചിലായി
ഫോട്ടോയും വിലാസവും കവര്‍ന്നെടുത്തു

സന്ദേശം ഒരുപാടയച്ച്‌ നോക്കി
സന്ദേഹം മാത്രം ബാക്കിയാക്കി
സൌഹൃദ കൂട്ടിന് മുതിര്‍ന്നിടാതെ
സൗമ്യമായ് നീ മൌനം പുല്‍കിനിന്നു

ദേഷ്യമെന്തിനെന്നോട്ട് കൂട്ടുകാരി?
ദ്വേഷവങ്ങള്‍ നീ വിസ്മരിച്ചിട്ടേണം  
ദേവിതന്‍ രൂപമേ കന്ന്യാ കിരണമേ
ദയവായി സന്ദേഹം മറ്റിട്ടേണം

കാമിനി കോപം വെടിഞ്ഞിടില്ലേ  
കാലത്തിന്‍ കരാളഹസ്തങ്ങളില്‍
കരിഞ്ഞിടുന്നോരീ ജീവിത വാടിയില്‍
കാരുരുണ്യം നീ നീട്ടുകില്ലേ

 മാറ്റത്തിന്‍ കാരണം മൊഴിയുകില്ലേ
മേഘകാര്‍ പെയെതോഴിയുമെങ്കില്‍
മാനസം ശാന്തമാകുമെങ്കില്‍
മാനിനി മധുമൊഴി കൂട്ടുകാരി

പ്രാപ്ത്തനായ് ഞാന്‍ വന്നിരുന്നു 
മംഗല്യം കഴിഞ്ഞു നീ പോയിരുന്നു
നോവുന്ന സത്യം അറിഞ്ഞ നേരം
സ്വസ്ഥത എന്നെ വിട്ടകന്ന നേരം

ആശംസകള്‍ ആയിരം നേര്‍ന്നിടുമ്പോള്‍ ‍‌
കുംകുമ പൊട്ടിന്‍ നൈര്‍മല്യം കാത്തു നീ
കണ്ണുനീര്‍ മിഴിയില്‍ അണിഞ്ഞു നിന്നു
ആകുല ചിത്തന്‍ ഞാന്‍ യാത്രയായി

അലയാഴിതന്‍ ആഴങ്ങളില്‍ അലഞ്ഞിടുമ്പോള്‍ 
ആ സുന്ദര മിഥ്യാസ്വപ്നം കാണുമ്പോള്‍
ആര്‍ദ്രമായ് മനം കേഴുന്നു വിണ്ടും
ആഗതയാകുമോ കാണുവാനാകുമോ കൂട്ടുകാരി

കണ്ടിട്ടും മിണ്ടീട്ടും കാര്യമില്ല
കാര്യങ്ങള്‍ കേട്ടാല്‍ നീ വാടിപ്പോകും
തടിച്ചു ഞാനങ്ങു കൊഴുത്തുപോയി
ഷുഗര്‍ഉണ്ട് പ്രഷര്‍ഉണ്ട് പ്രശ്നങ്ങള്‍ പലതുമുണ്ടേ

മക്കള്‍ രണ്ടുണ്ട് ഇന്നെനിക്ക്
മംഗല്യ പ്രായത്തില്‍ലെത്തി നില്‍പ്പൂ
മംഗല്യം വേഗം കഴിപ്പിച്ചയക്കേണം
മംഗളം നേരുവാന്‍ നീ വരേണം

മാമ്മനായ് നിന്നു നീ നോക്കിടേണം
മാന്യമായ്‌ കാര്യങ്ങള്‍ എന്‍റ് പൊന്നേ
മാറാനും മറക്കാനും പ്രായമായി
മാറുക മറക്കുക കൂട്ടുകാരാ

മാറുന്നു സത്യങ്ങള്‍ എന്നറിഞ്ഞു
മറുപടി നിന്നുടെ കേട്ടനേരം
മാഞ്ഞുപോയ് വേദന എന്നില്‍നിനും
മാറുന്ന ലോകമേ വന്ദനം, മംഗളം


             -ജയപ്രകാശ്.ഇ.പി-

No comments: