Wednesday, 9 July 2025

Jai Jai JP



Jai Jai JP There lived a  man in India  

He was big and strong 

and His words were balls of fire

Judges look at him with terror and fear

But for the helpless MEN he was such a lovely dear

He could tear the law like a lawyer 

Full of justice and fairness 

But he was also the kind of teacher

Judiciary would fear

Jai jai JP  Hope of the helpless Men

There was a Man that really has gone

Jai Jai JP Mens greatest hope machine 

It was Great how he carried on


When he was drafting and posting in social media 

His hunger for JUSTICE for MEN became known to more and more people 

The demand for doing something about this outrageous man

Became louder and louder 

This man just Gotta to go

Declared his enemies

But the men's mebegged

Don't you try to do it all please 

No doubt this JP had lots of truth and charms

Though he was telling the truth

They just feared his sharp words

Then one night some 

Judge of higher standing

Set a trap they could not wait 

Come to court  they kept demanding

And he really came 


Jai jai JP hope of the helpless Man

They put some fake case into his name 

Jai jai JP Mens greatest hope machine

He argued it all and roared against injustice 

Jai jai JP hope of the helpless men

They didn't quit They want his head 

Jai jai JP Mens greatest hope machine 

They shot him till he is dead


Oh NO  those bloody Judiciary and judges.


✍️Capt.JP

Tuesday, 1 July 2025

കരിനിയമത്തിൻ താണ്ഡവം


പണ്ടെങ്ങാണ്ടൊരു വീടുണ്ടാർന്നേ 

ആ വീട്ടിൽ ചിരിയുണ്ടാർന്നേ 

ചിരി നിറയെ മധുവുണ്ടാർന്നേ

മധു നുകരാൻ കൂട്ടുണ്ടാർന്നേ


അന്നാ വീട്ടിൽ ആളുണ്ടാർന്നേ

അച്ഛനും അമ്മയും കൂട്ടുണ്ടാർന്നേ

അമ്മയെ കാണാൻ അവൾ വരുമാർന്നേ

ആനന്ദം തമ്മിൽ പങ്കിടുമാർന്നേ


അന്ന അവിടൊരു ഊട്ടുണ്ടാർന്നേ

ഊട്ടിനു ഉണ്ണാൻ ചോറുണ്ടാർന്നേ

ചോറിന് കൂട്ടാൻ രുചിയുണ്ടാർന്നേ

രുചികള് നൽകണ രസമുണ്ടാർന്നേ


ആ വീട്ടിൽ കനിവുണ്ടാർന്നേ

കളി ചിരിയിൽ സുഖണ്ടാർന്നേ

പറഞ്ഞു രസിക്കാനാളുകൾ നൂറുണ്ടാർന്നേ


നല്ല വിരുന്നുണ്ടാർന്നേ 

നിറഞ്ഞ മനസ്സുണ്ടാർന്നേ 

തമ്മിൽതല്ലുകൾ 

കളവില്ലാർന്നേ

വാക്കുകളെല്ലാം പൊളിയല്ലാർന്നേ


ആ വീട്ടിൽ പെണ്ണ് കരഞ്ഞാൽ 

മറ്റാർക്കും സുഖമില്ലാർന്നേ

ഒരു കണ്ണുകലങ്ങി മറിഞ്ഞാൽ 

ഓടിവരാൻ ആളുണ്ടാർന്നേ


നാടെങ്ങും നല്ല മനസ്സുണ്ടാർന്നേ

മുതിർന്നോർ ചൊല്ലിനു വിലയുണ്ടാർന്നേ

നന്മകൾ എന്നും വിളനിലമാർന്നേ 

വിനയം സ്ത്രീകളിൽ പതിവുണ്ടാർന്നേ


അന്നു നല്ലൊരു പണിയുണ്ടാർന്നേ

അതിനപ്പുറം പണമുണ്ടാർന്നേ

നിൻറെ വീട് എൻറെ വീട്

എന്നൊരു തല്ലില്ലാർന്നേ


 ആ വീടിനെ കണ്ടവരുണ്ടോ 

എങ്ങോട്ടത് പോയറിവുണ്ടോ

ആ വീട് മുടിഞ്ഞേ പോയേ

കോടതി തിണ്ണയിൽ തകർന്നേ  പോയേ


സ്ത്രീശാക്തീകരണ നിയമമതൊന്നിൽ 

കുടുംബം തകർന്നു തരിപ്പണമായേ

ഇതൊരു കുടുംബത്തിൻ കഥയല്ലേ

കരി നിയമത്തിൻ താണ്ഡവമാണേ


✍️Capt.JP

പാവം കുഞ്ഞുങ്ങൾ


ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ലെങ്കിലും

എനിക്ക് അമ്മയെ പേടിയാണ് അച്ഛാ

ഞാൻ അച്ഛനെ കാണിക്കുന്നില്ലെങ്കിലും

എനിക്ക് അച്ഛനോട് വാത്സല്യമുണ്ട് അച്ഛാ


അച്ഛന് എല്ലാം അറിയില്ലേ?

അച്ഛനും എല്ലാം അറിയാം എൻ്റെ അമ്മേ

എൻ്റെ അമ്മേ ....എൻ്റെ അമ്മേ


എന്നെ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കരുതേ

എനിക്ക് വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയില്ലേ

എന്നെ കോടതിയിലേക്ക് അയക്കരുതേ

അച്ഛനെ വിട്ടു പോകാൻ എനിക്ക് മനസ്സില്ല അമ്മേ


അമ്മേ, അച്ഛൻ അത്രയ്ക്ക് മോശമാണോ?

അച്ഛൻ അത്രയ്ക്ക് മോശമാണോ എൻ്റെ അമ്മേ?

എൻ്റെ അമ്മേ ......എൻ്റെ അമ്മേ


അച്ഛൻ എന്നെ ഊഞ്ഞാലാട്ടി തരുന്നത്  

അച്ഛൻ എന്നെ തട്ടി ഉറക്കുന്നത് 

എൻ്റെ കണ്ണുകൾ അച്ഛനെ തേടുന്നു അമ്മേ

 

അച്ഛൻ വന്ന് എന്നെ തഴുക്കുമെന്ന് കരുതി 

അച്ഛൻ എന്നെ താലോലിക്കുമന്ന് കരുതി

ഞാൻ അച്ഛനോട് ഒരിക്കലും പറഞ്ഞിട്ടില്ല

പറയാൻ എനിക്ക് പേടി തോന്നും അമ്മേ


അച്ഛൻ മുഖത്ത് കാണിക്കില്ലെങ്കിലും

അച്ഛൻ്റെ ഹൃദയത്തിൽ വേദനയുണ്ട്

അച്ഛന് എല്ലാം അറിയാം അമ്മേ

അച്ഛന് എല്ലാം അറിയാം അമ്മേ....എൻ്റെ അമ്മേ


അച്ഛൻ അമ്മയോട് പറഞ്ഞിരുന്നില്ലെങ്കിലും

അച്ഛന് എല്ലാം അറിയാമായിരുന്നു  അമ്മേ

അച്ഛൻ എപ്പോഴും നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

നമ്മൾക്ക് വേണ്ടി  കരുതുന്നുണ്ടായിരുന്നു 


മകളെ തട്ടിപ്പുകാരിയാക്കുന്ന അച്ഛനും അമ്മയും 

അമ്മക്ക് മാത്രമേ ഉണ്ടാവൂ അമ്മേ 

ഇനിയെങ്കിലും മനസ്സിലാക്കി ജീവിക്കൂ എന്റെ അമ്മേ


അമ്മയ്ക്ക് എല്ലാം അറിയാം അമ്മേ

അമ്മയ്ക്ക് എല്ലാം അറിയാം അമ്മേ

ഇനിയെങ്കിലും നന്നാവ് അമ്മേ... 

എൻ്റെ അമ്മേ... ദൈവം കാക്കട്ടെ


Capt.JP

Sunday, 13 April 2025

ആധുനിക രാമൻ

രാമൻ ശ്രീരാമൻ ഞാനായോദ്യ വിട്ടൊരു രാമൻ

മാതകയാം മൂദേവിയെ ഞാൻ വരിച്ച 

താടകയെ

കോടതിയിൽ കൈ വെടിഞ്ഞു ദൂരെയെങ്ങോ ഞാൻ അലഞ്ഞു

സ്ത്രീകളുടെ നിയമ വാഴ്ച്ച ജീവിതങ്ങൾ ശാപമായി

കോടതിയും കൂട്ടുനിന്നു ഞാൻ സ്വന്തം 

വീടും വിട്ടു പോന്നു

എൻ തണലാം മകളും എൻ തുണയാമെൻ സഹജ

സോദരരെ നിങ്ങൾ കണ്ടതുണ്ടോ ?

എന്നിലെ സത്യാന്വേഷിയെ കണ്ടതുണ്ടോ.....സത്യാന്വേഷിയെ കണ്ടതുണ്ടോ

രാമൻ ശ്രീരാമൻ ഞാനായോദ്യ വിട്ടൊരു രാമൻ.


✍️Capt.JP

അതുൽ സുഭാഷ്

 (A tribute to my Brother Atul Subash)


അതുൽ സുഭാഷ് എൻറെ നെഞ്ചിലെ നീറുന്ന കനൽ. 

വൃശ്ചികമാസത്തിൽ മകരകുളിര് പെയ്ത രാവതിൽ പുതച്ചുമൂടി ഞാൻ കിടന്ന കാരണം

വിഷകന്യതൻ ദംശനാമേറ്റൊരു പിടയുന്ന പുരുഷൻറെ വിലാപം  പതിഞ്ഞില്ലയെൻ കാതിൽ

നഗരത്തിൻ നടുവിലാ കെട്ടിടത്തിനുള്ളിൽ ഒരു പാവം പുരുഷൻറെ കരച്ചിൽ 

നേരിയ ശബ്ദവും വന്നില്ല നേരം വെളുക്കും വരെയുമാ തേങ്ങൽ എൻ കാതിൽ

നേരം പുലർന്നപ്പോൾ നാട്ടുവിശേഷം തിരഞ്ഞപ്പോൾ കണ്ടു 

നാലാൾ അറിയുന്ന നല്ലൊരു യുവാവിന്റെ ചേതനയറ്റൊരു ദേഹം

അരികത്തടുത്തിതാ ചാനലിൻ നായ്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും

ആത്മഹത്യാക്കുറിപ്പുകൾ  നോവാക്കിമാറ്റിയാ പുരുഷ സിംഹം കണ്ണടച്ചെന്നെക്കുമായി

ആലംബമില്ലാതെ കരയുന്നു പുരുഷനിവിടെ കോടതിയില്ല നീതിയും ന്യായവുമില്ല 

ആൾക്കൂട്ടത്തിൽ ഒരു അനാഥനെ പോൽ അലയുകയാണിന്ന് പുരുഷ ജന്മം

രാത്രിയുടെ രതിമൂർച്ഛയ്ക്കായി തുണതേടി അവൾ വന്നു പോയി

കൂട്ടത്തിലവന്റെ അധ്വാന നേട്ടത്തിൻ പകുതിയും പകുതിട്ടു പോയി

സ്ത്രീ ശാക്തീകരണ മക്കളാരുമറിഞ്ഞില്ലീ സ്ത്രീകളിലെ രാസമാറ്റം

സ്ഥാനം മാറിയാൽ തകിടംമറിയുന്ന കസേരയിൽ അല്ലയോ നോട്ടം

സ്ത്രീകൾക്ക് പ്രജ്ഞയിൽ പേവിഷം കുത്തുന്ന വക്കീലുകൾ എത്രയോ വന്നു

വളർന്നു ജഡ്ജിമാർ ചെയ്യതനീതിതൻ തെളിവായി ആത്മഹത്യ വളർന്നു

ഉടായിപ്പ് വക്കീലിനും ജഡ്ജിക്കും അവൾക്കും അർമാദിക്കാൻ

ഉടുമുണ്ട് മുറുക്കിയുടുത്തവൻ അരച്ചാൺ വയറു നിറച്ചു നടന്നു

അവനറിയാതെ  സ്ത്രീ പീഡകനായി ദുഷ്കീർത്തി നേടി ദാമ്പത്യം തകർന്നു

ആലംബമില്ലാതെ നീതിയുമില്ലാതെ ആത്മഹത്യയവന് ആശ്വാസമായി


അതുൽ സുഭാഷേ !


നിനക്കു വേണ്ടി ഒന്നും ചെയ്യുവാൻ കഴിയാത്ത 

പുരുഷ വർഗ്ഗത്തിൻ അന്ത്യപ്രണാമം കൈകൊണ്ടലും സഹോദരാ


Capt.JP

അച്ചുവേട്ടന്റെ വീട്

 


ചതികൾ നിറയുന്ന കോടതികൾ

ചന്ദ്രിക പറയുന്ന പെരുംനുണകൾ

ഉയരത്തിൽ ഇരിക്കുന്ന ന്യായാധിപൻ 

ഉച്ചത്തിൽ ഉച്ചയ്ക്ക്  വാദജപം...നുണവാദജപം


അച്യുതനും കേശവനും രാമനും നാറണം 

കൃഷ്ണനും  ദാമോദരനും വാസുദേവനും നശിക്കണം ഭജേ

അച്യുതനും കേശവനും രാമനും നാറണം 

കൃഷ്ണനും  ദാമോദരനും വാസുദേവനും നശിക്കണം ഭജേ


നട്ടാൽ കിളിർക്കാത്ത പെരും കള്ളത്തോട് സത്യവും നീതിയും തോൽക്കേണം

നീതി മരണമണി മുഴക്കുന്ന കച്ചേരിയിൽ പുരുഷൻ വിടുപണി ചെയ്യേണം


അച്യുതനും കേശവനും.......  


അധർമ്മം മേൽക്കൂര മേയുമീ കോർട്ടിൽ   അനീതി പിച്ചവെച്ച് നടക്കേണം

മക്കളോ കോർട്ടിൽ മയക്കുമുരുന്നിലീ തെരുവിൽ തേരാപ്പാര  വളരേണം


അച്യുതനും കേശവനും .....


അവരുടെ തലവര നാശമൊരുക്കാൻ കാലം കഞ്ചാവും നൽകേണം

ശാപങ്ങൾ താണ്ഡവമാടുമാ വീട്ടിൽ പ്രേതങ്ങൾ

തൂങ്ങിയാടി നിൽക്കേണം


അച്യുതനും കേശവനും .....


✍️Capt.JP

Monday, 6 January 2025

കള്ളികൾ

 -കള്ളികൾ-


പട്ടിണിയിൽ വളർന്നു ഉയർന്നു വന്ന പുരുഷനെ പതിയിരുന്നു നൂറു നൂറു കള്ളികൾ ചതിക്കവേ നോക്കുവിൻ പുരുഷരേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ആത്മഹത്യ കൊണ്ടെഴുതി വെച്ച വാക്കുകൾ

അതുൽ സുഭാഷ്....അതുൽ സുഭാഷ്.....

മൂർച്ചയുള്ളൊരായുധങ്ങൾ തന്നെയാണ് പോരിനാശ്രയം                                          മനോബലം മരിച്ചിടാതെ കാക്കണം കരുത്തിനായ്                                              നന്മയുള്ള മാനസങ്ങൾ എന്നുമതോർക്കണം അനീതികൾ തുടച്ചുമായ്ക്കണം ജയത്തിനായ്

നട്ടു കണ്ണുനട്ടു നാം വളർത്തിയ സ്നേഹവും കുടുംബവും കൊന്നു                          കൊലവിളിച്ചു കൊണ്ടുപോകും ജഡ്ജിമാർ ചരിത്രമാകണം

സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊന്നൊടുക്കി നേടണം പുരുഷ മോചനം                                                  കോടതിയിൽ നിന്നു വരും അനീതി കൊണ്ട വാക്കുകൾ.                                                ചോദ്യമായ് വന്നലച്ച് കാലിടറാതെ നോക്കണം

രക്തസാക്ഷികൾ വീണ്ടും ജനിക്കണം ജയത്തിനായ്.                                          കണ്ണുനീരിൻ ചില്ലുടച്ച് കാഴ്ചകൾ തെളിയണം

അതുൽ സുഭാഷ്....അതുൽ സുഭാഷ്.....

പോകുവാൻ നമുക്ക് ദൂരമേറെയുണ്ട അതോർക്കുവിൻ.                                                നീതി നേടുവാൻ കരുത്തു നേടണം നിരാശയിൽ.  നീതിക്കായ് പൊരുതുവാൻ കരുത്തു നമ്മൾ നേടണം                                            

നാളെയെന്നതില്ല നമ്മൾ ഇന്നുതന്നെ നേടണം. നാൾവഴിയിൽലെന്നും അനീതിയെ തുരത്തണം നാടുനീളെയെന്നും അമരഗാഥകൾ പിറക്കണം അനീതി അടിച്ചമർത്തി വാഴണം പുരുഷനെന്നും ഭൂമിയിൽ

അജയ്യനായി വാണിടേണം അന്നുമിന്നുമെന്നുമേ


✍️Capt.JP

സത്യമാണവിശ്രമം പായുമെന്നശ്വം

 സത്യമാണവിശ്രമം പായുമെന്നശ്വം


കോടതിയിൽ  ഞാൻ കേസുമായ് പോകുമ്പോൾ നാവിൻ തുമ്പിൽ സത്യത്തിൻ ചാട്ടവാർറിളക്കുമ്പോൾ 


നുടുങ്ങി പോകുന്നില്ലേ ചാട്ടവാറടികളിൽ  അനീതി തൻ ന്യായാധിപവർഗങ്ങൾ ചില്ലുമേടയിൽ ഇരിക്കുന്ന ശുംഭന്മാരേ             നിൻ വിളറിയ മുഖം കാണട്ടെ ഞാൻ

ഞാനെത്താതിരിക്കില്ല നിന്നെടുത്തൊരിക്കലും ഞാൻ നീതി നടപ്പാക്കും ആ നല്ല നാളിനായ് കാത്തിരിക്കുന്നോളൂ ദൂരേ

സത്യമാണവിശ്രമം പായുമെന്നശ്വം നീതി തൻ ജ്വാലയാണെന്നിൽ കാണും ധർമ്മം സനാതനം

പുരുഷന്മാർ മുഴുവനും കരിനിയമത്തിൻ പ്രളയാബ്ദിയിൽ മുങ്ങിതാണുമരിക്കുമ്പോൾ വരുന്നു ഞാൻ തീനാളമായ് സത്യത്തിൻ സർവശക്തിയും വിളംബരം ചെയ്യുമെൻ ചലനങ്ങൾ

അന്നാ തീനാളങ്ങളിൽ നിന്നുയരുമെനാത്മാവിൽ നിന്നും                                          പ്രാണസ്പന്ദനങ്ങൾ കരുത്താർജിച്ചങ്ങനെ വളരും പുരുഷന്മാർ

ദാമ്പത്യത്തിന്റെ  പരിണാമ പരിവർത്തന രൂപഭാവഭേദങ്ങൾക്കുള്ളിൽ വളർന്ന യുഗങ്ങളിൽ                              ഈപ്രപഞ്ചത്ത്തിലെ കോടതികളെയെടുതമ്നമാടി കോണ്ടൊ-രത്ഭുതധാർമിക ശക്തിയെ കാണും നിങ്ങൾ

ഞാനാണാ അജയ്യനാം പുരുഷൻ ചലിക്കു-   മെൻ ആത്മാവ് നിരന്തരം എൻ സന്ദേശം ജയിക്കുന്ന

പുരുഷപ്രയത്നത്തിൻ ചുണ്ടുകളാഹ്ലാദ ഗാനവീചികൾ പാടുന്നതു കണ്ടാസ്വദിക്കും ഞാൻ

ആഫ്രിക്കയിൽ ഏഷ്യയിൽ യൂറോപ്പിൽ പീഡനത്തിന്റെ.                                 കരിനിയമങ്ങൾ ലോകത്ത് വാളെടുത്തു തുള്ളിന്നിടത്തെല്ലാം                                          എന്റെ ചേതനയിലെ രക്തധമനികൾക്കുളിൽ രോഷത്തിൻ തീജ്വാലകൾ നിറഞ്ഞാടും

ഇല്ലെനിക്കൊരിക്കലും മരണം...തുറുങ്കുകൾക്കുള്ളിൽ കോടതികൾക്കൊരിക്കലും അടക്കുവാനാകില്ലെന്നെ

കരങ്ങളിൽ പ്രയത്നത്തിൻ ശക്തിമുദ്രയും കണ്ണിൽ സ്ഫുരിക്കും സത്യപ്രകാശവും      കരളിൽ നിറയുന്ന നിശ്ചയദാർഢ്യവും വെല്ലുവിളിക്കുന്നു ഞാൻ സത്യത്തിൻ കഞ്ചുകമണിഞ്ഞുകൊണ്ടീ കരിനിയമത്തേ

പുരുഷൻ, ധർമ്മത്തെ, സത്യത്തെ സംസ്കാരത്തെ.                ഉണർത്തിജ്ജീവിപ്പിക്കും പീഡിത പുരുഷൻ ഞാൻ

ഞാൻ നാവാടുമ്പോൾ വിറക്കുന്നു അധമരാം ജഡ്ജിമാർ.                                                        ഞാൻ കൺതുറക്കുമ്പോൾ എരിയുന്നൂ അധികാരധിക്കാരികൾ

ചക്രവാളത്തിൻ മതിൽക്കെട്ടിൽ കൈയും കുത്തി നിന്നു ഞാൻ.                                   അഴിമതി വാഴുന്ന കോടതികളിൽ നാളെ ശുംഭരേ.                                                              നിന്നെ കൊണ്ടു നഗ്ന നൃത്തം ചെയ്യിക്കും ഞാൻ


സത്യമാണവിശ്രമം പായുമെന്നശ്വം നീതി തൻ ജ്വാലയാണെന്നിൽ കാണും ധർമ്മം സനാതനം.


🗡️Capt.JP

Tuesday, 9 July 2024

AFRICAN PROVERBS

 Funny African Proverbs


When a man is stung by a bee, he does not destroy all beehives- Kenya Proverb


It is only a stupid cow that rejoices at the prospect of being taken to a beautiful abattoir - Zambian Proverb


No matter how far an eagle flies up the sky, it will definitely come down to look for food - Zimbabwe Proverb


An army of sheep led by a lion can defeat an army of lions led by a sheep. - Ghanaian proverb


The man who marries a beautiful woman, and the farmer who grows corn by the roadside have the same problem- Ethiopian Proverb


A short man is not a boy- Nigerian Proverb


No matter how hot your anger is, it cannot cook yams- Nigerian Proverb


It requires a lot of carefulness to kill the fly that perches on the scrotum- Ghanaian Proverb


The frown on the face of the goat will not stop it from being taken to the market - Nigerian Proverb


An old lady feels uneasy when dry bones are mentioned in a proverb - Ghanaian Proverb


The same sun that melts the wax, hardens the clay -  Nigerien Proverb


If you don't know where you are going, any road will take you there - Ugandan Proverb


There is no virgin in a maternity ward- Cameroonian Proverb


The madman, who throws a stone into a crowded market, forgets that his own mother could be hit by his madness. - Ugandan Proverb


🤣🤣🤣😂😂😂

Friday, 15 March 2024

ആത്മരോഷം

 ആത്മരോഷം  


ആത്മാർത്ഥമായി ഞാനുറക്കിയിട്ടും


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും

എന്റെ ആത്മാവിൽ രോഷമുണരുന്നു


ഏതോ ജയദ്രഥന്റെ അട്ടഹാസം കേട്ടുണരും

ഏകനാം അർജ്ജുനനെന്ന പോലെ


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും......


അടക്കുവാൻ നോക്കി ഞാനെൻ ഹൃദയവേദനയിൽ 

അടിക്കടി നിറയുമീ ആത്മരോഷം


ഒരു വ്രണിത ഹൃദയത്തിൽ ഒതുക്കുവാൻകഴിയുമോ

ഒടുങ്ങാത്ത അനീതിതൻ വിളയാട്ടം


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും......


നാട്ടുകാർ പരസ്പരം ദുഷിച്ചാൽ ദുഷിക്കട്ടെ

സത്യസന്ധ മനസ്സിനെ കളിയാക്കട്ടെ


പുരുഷൻറെ വേദനക്കും അവന്റെ കിനാവുകൾക്കും

പാവടകളുടെ നാട്ടിലെന്നും വിലയില്ലല്ലോ !


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും......


✍️  Capt.JP

പഴഞ്ചൊല്ലുകൾ

 *പണ്ട് മുത്തശ്ശിമാർ പറഞ്ഞു പഠിപ്പിച്ച*

*നല്ല ഉപദേശങ്ങൾ, മറക്കാതെ പഠിക്കുക.*


• മാനിക്കാത്തിടം ചെല്ലരുത്.

• മാനം വിറ്റ് ഉണ്ണരുത്.

• മലർന്നു കിടന്നു തുപ്പരുത്.

• ഇരിക്കും കൊമ്പു മുറിക്കരുത്.

• ഉദയത്തിൽ കിടന്നുറങ്ങരുത്.

• അസമയത്തു വഴിനടക്കരുത്.

അന്യന്റെ വീട്ടിലുറങ്ങരുത്.

• അന്യന്റെ മുതലിൽ മോഹമരുത്.

• കുടിപ്പകയുള്ളിൽ കരുതരുത്.

• കുലദൈവത്തെ മറക്കരുത്.

• തല തൊട്ടു സത്യം ചെയ്യരുത്.

• തല മറന്നെണ്ണ തേയ്ക്കരുത്.

• ഉണ്ണുമ്പോൾ കൈകുടയരുത്.

• ഉണ്ണും കൈയ്യാൽ വിളമ്പരുത്.

• പിശുക്കന്റെ അന്നം ഉണ്ണരുത്.


• പിശുക്കി പിശുക്കി വിളമ്പരുത്.

• തെക്കോട്ട് വിളക്ക് വയ്ക്കരുത്.

• വടക്ക് തല വച്ചുറങ്ങരുത്.

• സന്ധ്യയ്ക്ക് ചൂലെടുക്കരുത്.

• അന്തിക്ക് മാലിന്യം കളയരുത്.

• തൊഴിലിൽ അലസത കാട്ടരുത്.

• വരവറിയാതെ ചെലവഴിക്കരുത്.

• അത്താഴപട്ടിണി കിടക്കരുത്.

അത്താഴത്തിനു നെയ്യ് കഴിക്കരുത്.

• മാതൃവചനം തട്ടരുത്.

• മാതൃദോഷം ചെയ്യരുത്.

• മാതൃഭാഷ മറക്കരുത്.

• മാതൃ രാജ്യം വെറുക്കരുത്

ഭാരത് മാതാ കീ ജയ്....

 ഭാരത് മാതാ കീ ജയ്....


ഉറങ്ങുന്ന ഹിന്ദുവും

ഉണർന്നു പോയ്

സ്വധർമസംരക്ഷണത്തിനായ്

ഭാരത മാതാവിന്റെയീ  മണ്ണിനെ ഹിന്ദുരാഷ്ട്രമാക്കുവാൻ 

ധർമ്മധ്വജത്തിന്റെ വാഹകരായ ഞങ്ങളെ

അസുരന്മാർ നിങ്ങൾക്ക്  തടയുവാനാകുമോ ?

ബജരംഗബലി ഭക്തരായ ഞങ്ങൾ

ഗദകളെന്തി നിങ്ങളെ നേരിടും

ചിലരുടെ  നീല ചിലരുടെ പച്ച ചിലരുടെ കൊടികൾ ചുവപ്പാണ്

ഈ ഭാഗവ നിറത്തെ തടയാമെങ്കിൽ  ഞങ്ങളതൊന്നു കാണട്ടെ

പാറിപ്പറക്കും കേസരിയാ  കേസരിയാ കേസരിയാ

തടയാമെങ്കിൽ  തടഞ്ഞോളൂ

അവരെ നേർവഴി ഞങ്ങൾ കാണിക്കും 

പാറിപ്പറത്തും

കേസരിയാ  കേസരിയാ കേസരിയാ

രാംലല്ലയുടെ മന്ദിരംതന്നിൽ

ആയിരം ദീപങ്ങൾ തെളിയിക്കും

മധുരയുടെ പുണ്യഭൂമിയിൽ ഭവ്യമന്ദിരം ഞങ്ങൾ നിർമിക്കും

ഹിന്ദുഞാൻ ഹിന്ദുവാണ് ഞാൻ ഇതെന്റെ ഹിന്ദുസ്ഥാൻ

കേസരിയാ  കേസരിയാ കേസരിയയാണെൻ മേൽവിലാസം


അയോധ്യയിൽ നിന്ന് വിളികൾ ഉയരുന്നു

ജയ് ശ്രീറാം ജയ് ശ്രീറാം

ശിവശങ്കർ കാശിയിൽ നിന്നുമുയർത്തി

ജയ് ശ്രീറാം ജയ് ശ്രീറാം

പവനപുത്രനും ചേർന്നു വിളിച്ചു

ജയ് ശ്രീറാം ജയ് ശ്രീറാം

ഞാനും വിളിപ്പൂ നീയും വിളിക്കൂ

ജയ് ശ്രീറാം ജയ് ശ്രീറാം

പവനപുത്രനും ചേർന്നു വിളിച്ചു

ജയ് ശ്രീറാം ജയ് ശ്രീറാം

നീയും വിളിക്കൂ ഞാനും വിളിപ്പൂ

ജയ് ശ്രീറാം ജയ് ശ്രീറാം


അരയാൽവൃക്ഷ ഭൂമിയിലുയർന്നു 

ജയ് ശ്രീറാം ജയ് ശ്രീറാം

ഭാരത വർഷം അലയൊലി കൊണ്ടു

ജയ് ശ്രീറാം ജയ് ശ്രീറാം

ഭാരതം മുഴുവനും വിളികളുയർന്നു

ജയ് ശ്രീറാം ജയ് ശ്രീറാം.

നീയും വിളിക്കൂ ഞാനും വിളിപ്പൂ

ജയ് ശ്രീറാം ജയ് ശ്രീറാം.


✍️Capt.JP 


(ഹിന്ദി മലയാളീകരിക്കാൻ ഒരു ചെറിയ ശ്രമം.)

കോടതി ഹാൾ

 കോടതി ഹാൾ

============


കോടതി ഹാളിലെ ബെഞ്ചിലൊരായിരം വൃദ്ധരെ ഞാൻ കണ്ടേ


കള്ള കേസുകൾ പലതും അവരുടെ തലയിൽ കേറികിടപ്പുണ്ടേ


മുമ്പിൽ ജഡ്ജി വളുത്തുചുമന്നോരു തമ്പ്രാൻ ഞെളിഞ്ഞിരിപ്പുണ്ടേ


കണ്ടവർ ജീവിതം പിച്ചിചീന്താൻ തമ്പ്രാന് ബലമുണ്ടേ


നിയമം കണ്ണുകൾകെട്ടി വാളുമെടുത്ത് തൂക്കംനോക്കി നിൽപ്പുണ്ടേ


വളരെ ചെറുതാം വരികൾക്കുള്ളിൽ വലിയൊരു നിയമമുറങ്ങുന്നേ


വളച്ചൊടിച്ചും വലിച്ചുനീട്ടിയും കേസുകൾ മാറ്റാൻ കഴിവുണ്ടേ


കാറ്റത്തിളകും ചേമ്പില പോലെ കറുത്ത കോട്ടുകൾ കാണുന്നേ


കള്ളം പറയാൻ കറുത്ത കരിങ്കൽ തൂണുകൾ നിൽപ്പുണ്ടേ


വെളുത്ത ചിരിയാണാ 

കറുത്ത  മനസ്സിൽ  ആർക്കുമറിയില്ലെന്നാലും


വെളുത്ത ഭസ്മക്കുറിയും  നെറ്റിയിൽ  ചാർത്തി നടപ്പാണേ


ഹാളിൽ വിളികൾ മുഴങ്ങുന്നുണ്ടേ തീയതിമാറ്റം നടക്കുന്നേ


കോടതിക്കുള്ളിൽ ആകപ്പാടെ  നീതിനിഷേധ ബഹളം നടത്തുന്നേ.


അഞ്ചുവർഷം കോടതി കയറിയ പാവം ബെഞ്ചിൽ നിന്നു വീണു മരിക്കുന്നേ.


✒️Capt.JP

തകരുന്ന ബാല്യങ്ങൾ

 തകരുന്ന ബാല്യങ്ങൾ

==================


കോടതിയിൽ തുള്ളുന്ന വായാടി വർഗ്ഗം തകർക്കുന്ന ബാല്യങ്ങൾ  ഞങ്ങൾ.....തകരുന്ന പൈതങ്ങൾ  ഞങ്ങൾ.


അച്ഛന്റെ സ്നേഹങ്ങൾ തണലായ് വളർത്തുന്നതാണീ കുരുന്നു ബാല്യം


കാപട്യനിയമങ്ങൾക്ക് മുന്നിൽ പതറുന്നതല്ലീ പിതൃസ്നേഹ ബന്ധം


പകയോടെ നിൽക്കും അമ്മക്കു മുന്നിൽ

തളരുന്നതല്ലീ പോരാട്ട വീര്യം.


വിധിവാളു കൊണ്ടാൽ മറയുന്നതല്ലീ ആത്മാവിൽ ഉണരും അച്ഛന്റെബോധം.


ചെഞ്ചോര മോന്തും സ്ത്രീകൾക്ക് മുന്നിൽ തോൽക്കുന്നതല്ലീ പുരുഷാഭിമാനം.


വിലപേശി വാങ്ങാൻ ആകുന്നതല്ലീ ഇടിമിന്നൽ തോൽക്കും അച്ഛന്റെ ഊർജ്ജം.


ചട്ടങ്ങൾ തോൽകും അഴിഞ്ഞാട്ടങ്ങൾക്ക്  മുന്നിൽ കുനിയുന്നതല്ലീ ദാമ്പത്യ ബന്ധം


കോടതിയിൽ തുള്ളുന്ന വായാടി വർഗ്ഗം തകർക്കുന്ന ബാല്യങ്ങൾ  ഞങ്ങൾ.....തകരുന്ന പൈതങ്ങൾ  ഞങ്ങൾ.


✍️Capt.JP

കരിനിയമം

കരിനിയമം
==========

മനുഷ്യൻ നിയമങ്ങൾ സൃഷ്ടിച്ചു 
നിയമങ്ങൾ കോടതികളെ സൃഷ്ടിച്ചു 
മനുഷ്യനും നിയമങ്ങളും കോടതികളും കൂടി 
പുരുഷനെ പങ്കു വച്ചു - സ്ത്രീകളെ പങ്കു വച്ചു 
മനുഷ്യൻ നിയമങ്ങൾ സൃഷ്ടിച്ചു (മനുഷ്യൻ.. )

ജഡ്ജിയായി വക്കീലായി ഗുമസ്തനായി 
നമ്മളെ കണ്ടാലറിയാതായി 
ജീവിതം ഭ്രാന്താലയമായി 
ആയിരമായിരം കുടുംബങ്ങൾ 
ആയുധപ്പുരകളായി 
ന്യായം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ നീതിയെവിടെ 
ദാമ്പത്യമെവിടെ- നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
സ്നേഹബന്ധങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
ദാമ്പത്യം തെരുവിൽ മരിക്കുന്നു 
നിയമങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )

✍️Capt.JP

മൃദംഗശൈലേശ്വരി ദേവി

 എന്നിൽ സൂര്യകിരണമായ് വന്നു മാർഗം കാണിച്ച മൃദംഗശൈലേശ്വരി ദേവിക്ക് സമർപ്പിക്കുന്നു.


മൃദംഗശൈലേശ്വരി ദേവി

=====================

മുഴകുന്നിൽ മരുവും ദേവി മൃദംഗശൈലേശ്വരി ശിവകാമേശ്വരി ജനനി


കാർമേഘം മൃദംഗം കൊട്ടുമീ ജീവിതം കരുണാമയമാക്കൂ നിൻ മംഗള മന്ദസ്മിതം തൂകൂ.


മാർഗങ്ങൾ   കാണാതെ പാതകൾ  തെളിയാതെ ഉഴലുമ്പോൾ നീ സൂര്യകിരണമായ് പതിയേണം ഭുവനേശ്വരി


പരുളിമലയിലെ കുമാരധാരയിൽ നീരാടുവാൻ നീ കനിയേണം വിദ്യാവിലാസിനി 


വീര കേരളവർമ്മ പഴശ്ശിക്കു കവചമായതും നീയേ ശ്രീപോർക്കലി ഭഗവതി


അന്ധകാരം നിറയുമീ മനസ്സിൽ നീ അറിവിൻനാളമായ് തെളിയേണം വരവർണ്ണിനീ


അനാഥനായ് ഞാനലഞ്ഞിടുമ്പോൾ  നീ ആശ്രയമരുളണേ ജഗദംബികേ


ആരുമില്ലാത്തൊരീയടിയനെ എന്നും കാത്തിടും ദേവീ ആദിപരാശക്തി നീയേ


ജീവന്റെ നാദവും താളവും  നാദസ്വരൂപിണീ കാവ്യവിലാസിനി നീയേ


മുഴകുന്നിൽ വാണിടും ദേവി മൃദംഗശൈലേശ്വരി ശിവകാമേശ്വരി ജനനി


✒️Capt.JP

ലീഗിൻറെ പാട്ട്

 ലീഗിൻറെ പാട്ട്


ഇന്ത്യ എന്ന പതിക്ക് സ്വയംഭരണം കിട്ടാനാശിച്ച്

എന്തിന് തകരാറിന് പോണെടോ ഈ കാലത്ത്

ഇത്ര മര്യാദയിലെന്നെന്നും ഈ നാട് ഭരിക്കാൻ 

ഇത്രയും നല്ലൊരു മന്നവനുണ്ടോ ലോകത്ത്.

ഒട്ടും സ്വയംഭരണത്തിനുഞെളിയണ്ട പോലീസുകാരുടെ തല്ലുകൊണ്ടിളിയണ്ട

ഒരുകാലവും അത് തരുമോ മഹരാജൻ അതുകൊണ്ട് വേണ്ട ജനങ്ങളെ സ്വയം രാജ്യം.

Tuesday, 28 November 2023

ഒരച്ഛന്റെ ജന്മദുഃഖം

 ഒരച്ഛന്റെ ജന്മദുഃഖം

=================


കോടതികയറിയല്ലോ

കളവുകൾ പറഞ്ഞുവല്ലോ

ഒരുനോക്കു കാണാതിരിക്കുവാനാത്മാവ് കൊതിച്ചുവല്ലോ

തകരുന്ന കുടുംബങ്ങളെ

ചതിക്കുന്ന സ്ത്രീകളേ

അറിയില്ല നിങ്ങൾക്കാ വക്കീലിന്റെ

അടങ്ങാത്ത കുലച്ചതികൾ

പൊടി കലക്കി കൊടുക്കുവാനെ ചൊല്ലാറുള്ളൂ, അവൻ

കൊലച്ചതി ചെയ്യുവാനേ  മുതിരാറുള്ളൂ

കളളകഥ മെനഞ്ഞാലേ ഉറക്കമുളളൂ,അവനാ

കാശ്ശ് പിടുങ്ങിയാലേ ശാന്തിയുള്ളൂ..അവനടക്കമുള്ളൂ.


ഇനിയെന്നു കൊല്ലുമെന്നായ്

ഇടഞ്ഞു പോയി, അവളുടെ

ഇടനെഞ്ചിലാശയം തുളുമ്പിപ്പോയി

എത്രയായാലും നിൻ കണവനല്ലേ? അവൻ

വിലപറയാത്തൊരു അച്ചനല്ലേ?

അവൻ നിൻ

കുഞ്ഞിന്റെ തന്തയല്ലേ ?

കോടതികയറിയല്ലോ

കളവുകൾ പറഞ്ഞുവല്ലോ

കോടതികൾക്കറിയില്ലവന്റെ അടങ്ങാത്ത ജന്മദുഃഖം..... ഒരച്ഛന്റെ ജന്മദുഃഖം

✍️ Capt.JP

കരോക്കെ style

ഒരച്ഛന്റെ ജന്മദുഃഖം

=================


കോടതികയറിയല്ലോ

കളവുകൾ ചൊല്ലിയല്ലോ 

ഒരുനോക്കു മറയുവാനെൻ

ആത്മാവ് കൊതിച്ചുവല്ലോ


തകരുന്ന കുടുബങ്ങളേ

ചതിക്കുന്ന സ്ത്രീകളേ (2) 


അറിയില്ല നിങ്ങൾക്കാ വക്കീലിന്റെ

അടങ്ങാത്ത കുലചതികൾ

കോടതികയറിയല്ലോ

കളവുക്കൾ ചൊല്ലിയല്ലോ 


പൊടി കലക്കി കൊടുക്കുവാനെ ചൊല്ലാറുള്ളൂ, അവൻ

കൊലച്ചതി ചെയ്യുവാനേ  മുതിരാറുള്ളൂ (2)


കളളകഥ മെനഞ്ഞാലേ ഉറക്കമുളളൂ,അവനാ

കാശ് പിടുങ്ങിയാലേ ശാന്തിയുള്ളൂ..അവനടക്കമുള്ളൂ.


കോടതികയറിയല്ലോ

കളവുകൾ ചൊല്ലിയല്ലോ 


ഇനിയെന്നു കൊല്ലുമെന്നായ്

ഇടഞ്ഞു പോയി, അവളുടെ

ഇടനെഞ്ചിലാശയം തുളുമ്പിപ്പോയി (2)


എത്രയായാലും നിൻ കണവനല്ലേ? അവൻ

വിലപറയാത്തൊരു അച്ചനല്ലേ?

.......കുഞ്ഞിൻറെ തന്തല്ലേ ?


കോടതികയറിയല്ലോ

കളവുക്കൾ ചൊല്ലിയല്ലോ

ഒരുനോക്കു മറയുവാനെൻ

ആത്മാവ് കൊതിച്ചുവല്ലോ


തകരുന്ന കുടുബങ്ങളെ

ചതിക്കുന്ന സ്ത്രീകളെ (2) 


അറിയില്ല കോടതികൾക്കാ അച്ചന്റെ

അടങ്ങാത്ത ജന്മദുഃഖം..... 

കോടതികയറിയല്ലോ

കളവുക്കൾ ചൊല്ലിയല്ലോ

✍️ Capt.JP


Thursday, 16 November 2023

മൂദേവി

 മൂദേവി


രൂപവതി രൂക്ഷാംഗീ

രോമങ്ങൾ ചൂടി വരൂ

മോഹവതി മൂദേവി

മാറിലെ വെറുപ്പ് തരൂ


ഈ കേസ്സും കേസ്സല്ലാ

ഈ കളവും കളവല്ലാ

പുന്നാരപൂമോളേ

നിൻറെ പട്ടിളം മനം കൊണ്ടു 

നെയ്തൊരീ കളവുകൾ 

പൊട്ടി പൊളിഞ്ഞെങ്കിൽ 

ഒന്ന് തട്ടിതകർന്നെങ്കിൽ

നിൻ മനസ്സിലെ പൊയ്ക തൻ മടിത്തട്ടിൽ 

ഒരു മനുഷ്യനായ് നന്മകൾ വിടർന്നെങ്കിൽ


ഈ മാന്തും മാന്തല്ല

ഈ അടിയും  അടിയല്ലാ                  പുന്നാരപൂമോളേ

നിൻ ചതി ചിന്തയിലെ

മുന്തിരി ചാറുകൾ

മൊത്തിക്കുടിച്ചെങ്കി

മനസ്സിൽ തീ ആളിപ്പടർന്നെങ്കിൽ

നിന്റെ തന്ത തൻ  തലയിലും കഴുത്തിലും     

നല്ലൊരു കോടാലിയായ് ഞാൻ പതിഞ്ഞെങ്കിൽ.


🪶Capt.JP

ഐക്യദാർഢ്യം

 ഇസ്രായേൽ ഐക്യദാർഢ്യം

========================

ഇസ്രായേൽ നാട്ടിൽ ജനിച്ചോരെല്ലാം

അക്രമം കണ്ടവരായിരുന്നു

അധികാരിയായി വാണോരെല്ലാം 

ആരെയും കൂസ്സാത്തവരായിരുന്നു...2


പൂരത്തിൽ പൊട്ടും അമിട്ടുപോലെ

കൂരിരുൾ തിങ്ങുന്ന കൂരിരുട്ടിൽ

പൊട്ടിച്ച ഹമാസിന്റെ ബോംബുകളേ

താരകൾ മാനത്തുദിച്ച പോലെ... ഉദിച്ച പോലെ


ചങ്കു പൊടിഞ്ഞോരക്രമവും

കണ്ടു മടുത്തോരു കഴുത്തറപ്പും

അല്ലാഹു   ചൊല്ലിപ്പറഞ്ഞയച്ച

അക്രമം ചുറ്റും നിറഞ്ഞു നിന്നൂ


ഗാസയിൽ കുഴിയും ടണലുകളും

ഭൂഗര്‍ഭ പാതയുമായിരുന്നു

അതിനുള്ളിൽ കഴിയുന്ന അക്രമികൾ

ആകുല വൃദ്ധരെ കൊന്നിരുന്നു.....കൊന്നിരുന്നു


ഇസ്രായേൽ സേനയിലുള്ളവരോ

പുലികളെ പോലെയായിരുന്നു

എന്തിനുംപോന്നവരായിരുന്നു 

എല്ലാം തികഞ്ഞവരായിരുന്നു


പിന്നീടായങ്ക പറമ്പിൽ വെച്ചാ

ഹമാസു ഭീകരർ ചത്തൊടുങ്ങി 

ഹൂറികൾ സ്വർണ്ണ ചിറകിലേറ്റി

സ്വർഗ്ഗത്തിലേക്കൂ പറന്നുപോയി...പറന്നുപോയി


ഇസ്രായേൽ നാട്ടിൽ ജനിച്ചോരെല്ലാം

അക്രമം കണ്ടവരായിരുന്നു...


🪶Capt.JP

Thursday, 9 November 2023

നീതിസാരം

നീതിസാരം


കോടതിയിലലയുന്നു പുരുഷവർഗ്ഗം

പെൺചതിയിൽ തകരുന്നു ജീവിതങ്ങൾ

നീണ്ടനാളായകലുന്നു ന്യായബോധം

പെൺമടിയിൽമയങ്ങുന്നു നീതിസാരം


കാമുകനോ കരിനിയമങ്ങളോ

പെൺമാനസ്സസരസ്സിൽ  ഒളിചൊരിഞ്ഞു

സ്വാർത്ഥമോഹമോ പോയജന്മ കർമ്മമോ

പെൺമാനസ്സത്തിൽ കൊടുംകരിപടർത്തി


കാമദേവനോ നവ കോടതിയോ

പെൺമടിയിൽ പണമായ്  നിറച്ചുവെങ്കിൽ

കാരാഗൃഹത്തിൽ പുരുഷനെ തളച്ചുവെങ്കിൽ

പെൺമടിയിലൊതുങ്ങുന്നു നീതിപീഠം


✒️Capt.JP

Wednesday, 8 November 2023

കുടുംബ കോടതി

 കുടുംബ കോടതി

===============


ഈശ്വരനൊരിക്കൽ... കേസിനു പോയീ....ആ.... ആ...ആ



ഈശ്വരനൊരിക്കൽ കേസിനു പോയി

കുടുംബകോടതിയിൽ വിളിക്കാതെ...2

കെട്ടിട ഗോപുര വാതിലിനരികിൽ

കരുണാമയനവൻ കാത്തുനിന്നൂ...കരുണാമയനവൻ കാത്തുനിന്നൂ...


അഹങ്കാര രൂപങ്ങൾ ആർത്തു ചിരിച്ചൂ....

അകത്തളമാകെ കോരിത്തരിച്ചു.....കോരിത്തരിച്ചൂ....


വക്കീലന്മാർ ഒരുങ്ങി വാദങ്ങൾ തുടങ്ങി

അവിവേഗം നൃത്തം തുടങ്ങി.....അവിവേഗം നൃത്തം തുടങ്ങീ...

ഈശ്വരനൊരിക്കൽ കേസിനു പോയി.

കുടുംബ കോടതിയിൽ വിളിക്കാതെ.


ആടകൾ ചാർത്തിയ തരുണീമണികൾ.....

അവിടെയും  നിറഞ്ഞിരുന്നു.....

അവിടെയും  നിറഞ്ഞിരുന്നു....


മധുരനുണകളായിരം വിളമ്പി...മധുരനുണകളായിരം വിളമ്പീ.....

മനസാക്ഷി നടുങ്ങീ...മനസാക്ഷീ നടുങ്ങീ...

ഈശ്വരനൊരിക്കൽ കേസിനു പോയി....

കുടുംബകോടതിയിൽ വിളിക്കാതെ...


ഒരുതരി നീതിക്കായ് യാചിച്ചു ദൈവം....


ചിരികൾ ഉയർന്നു സദസ്സിൽ...ചിരികൾ ഉയർന്നു സദസ്സിൽ


ഒരു കാവൽക്കാരൻ വാളോങ്ങി വന്നു

ചിരിച്ചൂ........ പിൻവാങ്ങീ.... ഭഗവാൻ..... ഭഗവാൻ.....

ഭഗവാൻ.....



✍️Capt.JP

Monday, 6 November 2023

പീഢനവല

 പീഢനവല


തലവരയോ പീഢനവലയോ

താലിപ്പൊൻവലയോ

നിൻ ശൃംഗാര ചതിയിൽ വീണത് 

സ്വന്തവലയോ  പുരുഷപവലയോ


കടമ്പനാട്ടുകോടതിമുറിയിൽ

വക്കീൽപറയും നുണകൾക്കിടയിൽ സാക്ഷികൂടിനരികിൽ

അരികിൽ അരികിൽ സാക്ഷികൂടിനരികിൽ

ആടി വാ പാടി വാ നാളെ

ആദ്യ വിസ്താര ഹരജിയിൽ നമ്മുടെ വിസ്താരം

ആയിരം നുണയിലെ കരിമഷി ചൂടി വരാം പോയി വരാം പോയി വരാം


കള്ളം പൂക്കും കോടതിപടവിൽ

നീതിമാടം കണ്ണുകെട്ടിയ താന്തോന്നി നടയിൽ

നടയിൽ നടയിൽ താന്തോന്നി നടയിൽ

പാടി വാ പറന്നു വാ പെണ്ണാളെ

കുടുംബകോടതിമണ്ണിൽ നമ്മുടെയാദ്യഹരജി

ആയിരം കളവുകൾ നൽകിയ രോമാഞ്ചം

ചൂടി വരാം പറഞ്ഞു വരാം പറഞ്ഞു വരാം


🪶CAPT.JP

ദാമ്പത്യം

 ദാമ്പത്യം


ഒരാദർശ കുടുംബം വളർത്താൻ

കെടതായദാജന്മകാലം വളർത്താൻ

അതിന്നായഹോരാത്രമേകി സ്വയം ജീവൻറെ രക്തം

ഒരാദർശ കുടുംബം വളർത്താൻ


അതേ ധന്യമാക്കി പിതൃത്വം

അതേ ദാമ്പത്യം ചിരഞ്ജീവമാക്കാൻ

അതേ ഘോരകാമാന്തകാര തിമിർപ്പും തകർത്തൂ

ഒരാദർശ കുടുംബം വളർത്താൻ


മക്കൾക്ക് കൂടെ കളിക്കാൻ

യുവത്വം മതം പൊട്ടിടുമ്പോൾ തളച്ചു

വയോവൃദ്ധനായ് ഉറപ്പുള്ള താങ്ങായ് പിടിച്ചൊന്നു നിൽക്കാൻ

ഒരാദർശ കുടുംബം വളർത്താൻ


കുഞ്ഞുകരങ്ങൾക്കാശക്തി നൽകി

പാദങ്ങൾക്കുറപ്പും കരുത്തും കൊടുത്തൂ

മക്കളിലുൾക്കാഴ്ച നൽകി ഉജ്ജ്വലത്താക്കി മാറ്റി

ഒരാദർശ കുടുംബം വളർത്താൻ


അസൂയ തൻ ഭീജമെങ്ങോ വളർന്നൂ

അഹങ്കാരാഗ്നി ആളിപ്പടർന്നൂ

അവിവേകമലറി വളിച്ചൂ കോടതി കേറി വലഞ്ഞൂ

ഒരാദർശ കുടുംബം തകർത്തൂ 


അനീതിയാർത്തു വളർന്നൂ 

അവയിൽ പീഡനം തഴച്ചു വളർന്നൂ

സ്വയം നിൻ ചിതാക്കഗ്നി നീയേ കൊടുക്കൂ

അതിൽ സ്ഫുരിക്കും ഫുലിംഗങ്ങളോരോനിൽ നിന്നും

ഒരാദർശ കുടുംബം നീയേ എരിക്കൂ.


🪶CAPT.JP

കോടതിഹൃദയം

കോടതിഹൃദയം

===============

ഹൃദയം ഭ്രാന്താലയം ......(2)

പീഢന വസന്തം നിറമാല ചാർത്തും

ആരണ്യ ഭ്രാന്താലയം

കോടതിഹൃദയം ഭ്രാന്താലയം ......(2)

അന്വേഷണമില്ലാതെ തെളിവുകളില്ലാതെ

അനീതി നടത്താറുണ്ടിവിടെ...(2)

അധികാരധിക്കാരം നടത്താറുണ്ടിവിടെ

അനീതിയും ധിക്കാരങ്ങളും ചേർന്ന്

തടവിലും തളളാറുണ്ടിവിടെ

ചതിവുകൾ ഉന്മാദം തുള്ളാറുണ്ടിവിടെ

മറുജപമില്ലാത്ത നീതിയുമില്ലാത്ത ശൂന്യമഹാക്ഷേത്രം

കോടതിഹൃദയം ഭ്രാന്താലയം ......(2)

നേർവഴി തിരിയാതെ   മാർഗ്ഗങ്ങൾ കാണാതെ കാലുകളിടറാറുണ്ടിവിടെ

ദുഃഖങ്ങൾ കണ്ണുനീരണിയാറുണ്ടിവിടെ ....

മനശാന്തിയില്ലാതെ മാർഗങ്ങളില്ലാതെ

പ്രേതങ്ങൾ തൂവെള്ള ചാർത്താറുണ്ടിവിടെ

ഓർമ്മകൾ ശവമഞ്ചം പേറാറുണ്ടിവിടെ..

നടപടിയില്ലാത്ത തീർപ്പുകളില്ലാത്ത

തകർന്ന ഗുഹാക്ഷേത്രം കോടതിഹൃദയം ഭ്രാന്താലയം

പീഢന വസന്തം നിറമാല ചാർത്തും

ആരണ്യ ഭ്രാന്താലയം

കോടതിഹൃദയം ഭ്രാന്താലയം.

🪶Capt.JP

Friday, 6 October 2023

പുരുഷതേജസ്സ്

അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


ഭാർഗവൻ മഴുവിനാൽ സമുദ്രം വെട്ടിമാറ്റിയ പൗരുഷം

ഭഗീരഥൻ ഗംഗയെ കൊണ്ടുവന്നൊരു ത്യാഗവും

തുല്യ ഭാവന പടുത്തുയർത്തിയ സ്നേഹവിപ്ളവ സാധനാ

വരിക കൂട്ടായ് പൗരുഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരുഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


കള്ള കഥകളാൽ കുടുംബങ്ങൾ നാശമാക്കിയ സ്ത്രീകളും

പൗരുഷം പടവാളിളക്കിയ ഭർത്താക്കൾതൻ ഗർജ്ജനം

ആത്മബലിയാൽ അച്ഛനെന്ന ഗരിമകാത്ത പൗരുഷം

വരിക കൂട്ടായ് പൗരുഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


നവഭഗീരത സംഘമായിരമധി കഠിന പ്രയത്നവും

ഋഷികുലങ്ങൾ പകർന്നു നൽകിയ ധർമ്മ ബോധത്തികവിലും

കരിനിയമം വലിച്ചു ചീന്താൻ ഒത്തുചേർന്നണയുന്നിതാ

പുതിയ നിയമമായ് രചിക്കാൻ അണികൾചേർന്നണയുന്നിതാ

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


✒️Capt.JP