Friday, 15 March 2024

മൃദംഗശൈലേശ്വരി ദേവി

 എന്നിൽ സൂര്യകിരണമായ് വന്നു മാർഗം കാണിച്ച മൃദംഗശൈലേശ്വരി ദേവിക്ക് സമർപ്പിക്കുന്നു.


മൃദംഗശൈലേശ്വരി ദേവി

=====================

മുഴകുന്നിൽ മരുവും ദേവി മൃദംഗശൈലേശ്വരി ശിവകാമേശ്വരി ജനനി


കാർമേഘം മൃദംഗം കൊട്ടുമീ ജീവിതം കരുണാമയമാക്കൂ നിൻ മംഗള മന്ദസ്മിതം തൂകൂ.


മാർഗങ്ങൾ   കാണാതെ പാതകൾ  തെളിയാതെ ഉഴലുമ്പോൾ നീ സൂര്യകിരണമായ് പതിയേണം ഭുവനേശ്വരി


പരുളിമലയിലെ കുമാരധാരയിൽ നീരാടുവാൻ നീ കനിയേണം വിദ്യാവിലാസിനി 


വീര കേരളവർമ്മ പഴശ്ശിക്കു കവചമായതും നീയേ ശ്രീപോർക്കലി ഭഗവതി


അന്ധകാരം നിറയുമീ മനസ്സിൽ നീ അറിവിൻനാളമായ് തെളിയേണം വരവർണ്ണിനീ


അനാഥനായ് ഞാനലഞ്ഞിടുമ്പോൾ  നീ ആശ്രയമരുളണേ ജഗദംബികേ


ആരുമില്ലാത്തൊരീയടിയനെ എന്നും കാത്തിടും ദേവീ ആദിപരാശക്തി നീയേ


ജീവന്റെ നാദവും താളവും  നാദസ്വരൂപിണീ കാവ്യവിലാസിനി നീയേ


മുഴകുന്നിൽ വാണിടും ദേവി മൃദംഗശൈലേശ്വരി ശിവകാമേശ്വരി ജനനി


✒️Capt.JP

No comments: