ദാമ്പത്യം
ഒരാദർശ കുടുംബം വളർത്താൻ
കെടതായദാജന്മകാലം വളർത്താൻ
അതിന്നായഹോരാത്രമേകി സ്വയം ജീവൻറെ രക്തം
ഒരാദർശ കുടുംബം വളർത്താൻ
അതേ ധന്യമാക്കി പിതൃത്വം
അതേ ദാമ്പത്യം ചിരഞ്ജീവമാക്കാൻ
അതേ ഘോരകാമാന്തകാര തിമിർപ്പും തകർത്തൂ
ഒരാദർശ കുടുംബം വളർത്താൻ
മക്കൾക്ക് കൂടെ കളിക്കാൻ
യുവത്വം മതം പൊട്ടിടുമ്പോൾ തളച്ചു
വയോവൃദ്ധനായ് ഉറപ്പുള്ള താങ്ങായ് പിടിച്ചൊന്നു നിൽക്കാൻ
ഒരാദർശ കുടുംബം വളർത്താൻ
കുഞ്ഞുകരങ്ങൾക്കാശക്തി നൽകി
പാദങ്ങൾക്കുറപ്പും കരുത്തും കൊടുത്തൂ
മക്കളിലുൾക്കാഴ്ച നൽകി ഉജ്ജ്വലത്താക്കി മാറ്റി
ഒരാദർശ കുടുംബം വളർത്താൻ
അസൂയ തൻ ഭീജമെങ്ങോ വളർന്നൂ
അഹങ്കാരാഗ്നി ആളിപ്പടർന്നൂ
അവിവേകമലറി വളിച്ചൂ കോടതി കേറി വലഞ്ഞൂ
ഒരാദർശ കുടുംബം തകർത്തൂ
അനീതിയാർത്തു വളർന്നൂ
അവയിൽ പീഡനം തഴച്ചു വളർന്നൂ
സ്വയം നിൻ ചിതാക്കഗ്നി നീയേ കൊടുക്കൂ
അതിൽ സ്ഫുരിക്കും ഫുലിംഗങ്ങളോരോനിൽ നിന്നും
ഒരാദർശ കുടുംബം നീയേ എരിക്കൂ.
🪶CAPT.JP
No comments:
Post a Comment