ഒരച്ഛന്റെ ജന്മദുഃഖം
=================
കോടതികയറിയല്ലോ
കളവുകൾ പറഞ്ഞുവല്ലോ
ഒരുനോക്കു കാണാതിരിക്കുവാനാത്മാവ് കൊതിച്ചുവല്ലോ
തകരുന്ന കുടുംബങ്ങളെ
ചതിക്കുന്ന സ്ത്രീകളേ
അറിയില്ല നിങ്ങൾക്കാ വക്കീലിന്റെ
അടങ്ങാത്ത കുലച്ചതികൾ
പൊടി കലക്കി കൊടുക്കുവാനെ ചൊല്ലാറുള്ളൂ, അവൻ
കൊലച്ചതി ചെയ്യുവാനേ മുതിരാറുള്ളൂ
കളളകഥ മെനഞ്ഞാലേ ഉറക്കമുളളൂ,അവനാ
കാശ്ശ് പിടുങ്ങിയാലേ ശാന്തിയുള്ളൂ..അവനടക്കമുള്ളൂ.
ഇനിയെന്നു കൊല്ലുമെന്നായ്
ഇടഞ്ഞു പോയി, അവളുടെ
ഇടനെഞ്ചിലാശയം തുളുമ്പിപ്പോയി
എത്രയായാലും നിൻ കണവനല്ലേ? അവൻ
വിലപറയാത്തൊരു അച്ചനല്ലേ?
അവൻ നിൻ
കുഞ്ഞിന്റെ തന്തയല്ലേ ?
കോടതികയറിയല്ലോ
കളവുകൾ പറഞ്ഞുവല്ലോ
കോടതികൾക്കറിയില്ലവന്റെ അടങ്ങാത്ത ജന്മദുഃഖം..... ഒരച്ഛന്റെ ജന്മദുഃഖം
✍️ Capt.JP
കരോക്കെ style
ഒരച്ഛന്റെ ജന്മദുഃഖം
=================
കോടതികയറിയല്ലോ
കളവുകൾ ചൊല്ലിയല്ലോ
ഒരുനോക്കു മറയുവാനെൻ
ആത്മാവ് കൊതിച്ചുവല്ലോ
തകരുന്ന കുടുബങ്ങളേ
ചതിക്കുന്ന സ്ത്രീകളേ (2)
അറിയില്ല നിങ്ങൾക്കാ വക്കീലിന്റെ
അടങ്ങാത്ത കുലചതികൾ
കോടതികയറിയല്ലോ
കളവുക്കൾ ചൊല്ലിയല്ലോ
പൊടി കലക്കി കൊടുക്കുവാനെ ചൊല്ലാറുള്ളൂ, അവൻ
കൊലച്ചതി ചെയ്യുവാനേ മുതിരാറുള്ളൂ (2)
കളളകഥ മെനഞ്ഞാലേ ഉറക്കമുളളൂ,അവനാ
കാശ് പിടുങ്ങിയാലേ ശാന്തിയുള്ളൂ..അവനടക്കമുള്ളൂ.
കോടതികയറിയല്ലോ
കളവുകൾ ചൊല്ലിയല്ലോ
ഇനിയെന്നു കൊല്ലുമെന്നായ്
ഇടഞ്ഞു പോയി, അവളുടെ
ഇടനെഞ്ചിലാശയം തുളുമ്പിപ്പോയി (2)
എത്രയായാലും നിൻ കണവനല്ലേ? അവൻ
വിലപറയാത്തൊരു അച്ചനല്ലേ?
.......കുഞ്ഞിൻറെ തന്തല്ലേ ?
കോടതികയറിയല്ലോ
കളവുക്കൾ ചൊല്ലിയല്ലോ
ഒരുനോക്കു മറയുവാനെൻ
ആത്മാവ് കൊതിച്ചുവല്ലോ
തകരുന്ന കുടുബങ്ങളെ
ചതിക്കുന്ന സ്ത്രീകളെ (2)
അറിയില്ല കോടതികൾക്കാ അച്ചന്റെ
അടങ്ങാത്ത ജന്മദുഃഖം.....
കോടതികയറിയല്ലോ
കളവുക്കൾ ചൊല്ലിയല്ലോ
✍️ Capt.JP
No comments:
Post a Comment