കോടതി ഹാൾ
============
കോടതി ഹാളിലെ ബെഞ്ചിലൊരായിരം വൃദ്ധരെ ഞാൻ കണ്ടേ
കള്ള കേസുകൾ പലതും അവരുടെ തലയിൽ കേറികിടപ്പുണ്ടേ
മുമ്പിൽ ജഡ്ജി വളുത്തുചുമന്നോരു തമ്പ്രാൻ ഞെളിഞ്ഞിരിപ്പുണ്ടേ
കണ്ടവർ ജീവിതം പിച്ചിചീന്താൻ തമ്പ്രാന് ബലമുണ്ടേ
നിയമം കണ്ണുകൾകെട്ടി വാളുമെടുത്ത് തൂക്കംനോക്കി നിൽപ്പുണ്ടേ
വളരെ ചെറുതാം വരികൾക്കുള്ളിൽ വലിയൊരു നിയമമുറങ്ങുന്നേ
വളച്ചൊടിച്ചും വലിച്ചുനീട്ടിയും കേസുകൾ മാറ്റാൻ കഴിവുണ്ടേ
കാറ്റത്തിളകും ചേമ്പില പോലെ കറുത്ത കോട്ടുകൾ കാണുന്നേ
കള്ളം പറയാൻ കറുത്ത കരിങ്കൽ തൂണുകൾ നിൽപ്പുണ്ടേ
വെളുത്ത ചിരിയാണാ
കറുത്ത മനസ്സിൽ ആർക്കുമറിയില്ലെന്നാലും
വെളുത്ത ഭസ്മക്കുറിയും നെറ്റിയിൽ ചാർത്തി നടപ്പാണേ
ഹാളിൽ വിളികൾ മുഴങ്ങുന്നുണ്ടേ തീയതിമാറ്റം നടക്കുന്നേ
കോടതിക്കുള്ളിൽ ആകപ്പാടെ നീതിനിഷേധ ബഹളം നടത്തുന്നേ.
അഞ്ചുവർഷം കോടതി കയറിയ പാവം ബെഞ്ചിൽ നിന്നു വീണു മരിക്കുന്നേ.
✒️Capt.JP
No comments:
Post a Comment