നീതിസാരം
കോടതിയിലലയുന്നു പുരുഷവർഗ്ഗം
പെൺചതിയിൽ തകരുന്നു ജീവിതങ്ങൾ
നീണ്ടനാളായകലുന്നു ന്യായബോധം
പെൺമടിയിൽമയങ്ങുന്നു നീതിസാരം
കാമുകനോ കരിനിയമങ്ങളോ
പെൺമാനസ്സസരസ്സിൽ ഒളിചൊരിഞ്ഞു
സ്വാർത്ഥമോഹമോ പോയജന്മ കർമ്മമോ
പെൺമാനസ്സത്തിൽ കൊടുംകരിപടർത്തി
കാമദേവനോ നവ കോടതിയോ
പെൺമടിയിൽ പണമായ് നിറച്ചുവെങ്കിൽ
കാരാഗൃഹത്തിൽ പുരുഷനെ തളച്ചുവെങ്കിൽ
പെൺമടിയിലൊതുങ്ങുന്നു നീതിപീഠം
✒️Capt.JP
No comments:
Post a Comment