Monday, 6 November 2023

പീഢനവല

 പീഢനവല


തലവരയോ പീഢനവലയോ

താലിപ്പൊൻവലയോ

നിൻ ശൃംഗാര ചതിയിൽ വീണത് 

സ്വന്തവലയോ  പുരുഷപവലയോ


കടമ്പനാട്ടുകോടതിമുറിയിൽ

വക്കീൽപറയും നുണകൾക്കിടയിൽ സാക്ഷികൂടിനരികിൽ

അരികിൽ അരികിൽ സാക്ഷികൂടിനരികിൽ

ആടി വാ പാടി വാ നാളെ

ആദ്യ വിസ്താര ഹരജിയിൽ നമ്മുടെ വിസ്താരം

ആയിരം നുണയിലെ കരിമഷി ചൂടി വരാം പോയി വരാം പോയി വരാം


കള്ളം പൂക്കും കോടതിപടവിൽ

നീതിമാടം കണ്ണുകെട്ടിയ താന്തോന്നി നടയിൽ

നടയിൽ നടയിൽ താന്തോന്നി നടയിൽ

പാടി വാ പറന്നു വാ പെണ്ണാളെ

കുടുംബകോടതിമണ്ണിൽ നമ്മുടെയാദ്യഹരജി

ആയിരം കളവുകൾ നൽകിയ രോമാഞ്ചം

ചൂടി വരാം പറഞ്ഞു വരാം പറഞ്ഞു വരാം


🪶CAPT.JP

No comments: