തകരുന്ന ബാല്യങ്ങൾ
==================
കോടതിയിൽ തുള്ളുന്ന വായാടി വർഗ്ഗം തകർക്കുന്ന ബാല്യങ്ങൾ ഞങ്ങൾ.....തകരുന്ന പൈതങ്ങൾ ഞങ്ങൾ.
അച്ഛന്റെ സ്നേഹങ്ങൾ തണലായ് വളർത്തുന്നതാണീ കുരുന്നു ബാല്യം
കാപട്യനിയമങ്ങൾക്ക് മുന്നിൽ പതറുന്നതല്ലീ പിതൃസ്നേഹ ബന്ധം
പകയോടെ നിൽക്കും അമ്മക്കു മുന്നിൽ
തളരുന്നതല്ലീ പോരാട്ട വീര്യം.
വിധിവാളു കൊണ്ടാൽ മറയുന്നതല്ലീ ആത്മാവിൽ ഉണരും അച്ഛന്റെബോധം.
ചെഞ്ചോര മോന്തും സ്ത്രീകൾക്ക് മുന്നിൽ തോൽക്കുന്നതല്ലീ പുരുഷാഭിമാനം.
വിലപേശി വാങ്ങാൻ ആകുന്നതല്ലീ ഇടിമിന്നൽ തോൽക്കും അച്ഛന്റെ ഊർജ്ജം.
ചട്ടങ്ങൾ തോൽകും അഴിഞ്ഞാട്ടങ്ങൾക്ക് മുന്നിൽ കുനിയുന്നതല്ലീ ദാമ്പത്യ ബന്ധം
കോടതിയിൽ തുള്ളുന്ന വായാടി വർഗ്ഗം തകർക്കുന്ന ബാല്യങ്ങൾ ഞങ്ങൾ.....തകരുന്ന പൈതങ്ങൾ ഞങ്ങൾ.
✍️Capt.JP
No comments:
Post a Comment