Tuesday, 1 July 2025

കരിനിയമത്തിൻ താണ്ഡവം


പണ്ടെങ്ങാണ്ടൊരു വീടുണ്ടാർന്നേ 

ആ വീട്ടിൽ ചിരിയുണ്ടാർന്നേ 

ചിരി നിറയെ മധുവുണ്ടാർന്നേ

മധു നുകരാൻ കൂട്ടുണ്ടാർന്നേ


അന്നാ വീട്ടിൽ ആളുണ്ടാർന്നേ

അച്ഛനും അമ്മയും കൂട്ടുണ്ടാർന്നേ

അമ്മയെ കാണാൻ അവൾ വരുമാർന്നേ

ആനന്ദം തമ്മിൽ പങ്കിടുമാർന്നേ


അന്ന അവിടൊരു ഊട്ടുണ്ടാർന്നേ

ഊട്ടിനു ഉണ്ണാൻ ചോറുണ്ടാർന്നേ

ചോറിന് കൂട്ടാൻ രുചിയുണ്ടാർന്നേ

രുചികള് നൽകണ രസമുണ്ടാർന്നേ


ആ വീട്ടിൽ കനിവുണ്ടാർന്നേ

കളി ചിരിയിൽ സുഖണ്ടാർന്നേ

പറഞ്ഞു രസിക്കാനാളുകൾ നൂറുണ്ടാർന്നേ


നല്ല വിരുന്നുണ്ടാർന്നേ 

നിറഞ്ഞ മനസ്സുണ്ടാർന്നേ 

തമ്മിൽതല്ലുകൾ 

കളവില്ലാർന്നേ

വാക്കുകളെല്ലാം പൊളിയല്ലാർന്നേ


ആ വീട്ടിൽ പെണ്ണ് കരഞ്ഞാൽ 

മറ്റാർക്കും സുഖമില്ലാർന്നേ

ഒരു കണ്ണുകലങ്ങി മറിഞ്ഞാൽ 

ഓടിവരാൻ ആളുണ്ടാർന്നേ


നാടെങ്ങും നല്ല മനസ്സുണ്ടാർന്നേ

മുതിർന്നോർ ചൊല്ലിനു വിലയുണ്ടാർന്നേ

നന്മകൾ എന്നും വിളനിലമാർന്നേ 

വിനയം സ്ത്രീകളിൽ പതിവുണ്ടാർന്നേ


അന്നു നല്ലൊരു പണിയുണ്ടാർന്നേ

അതിനപ്പുറം പണമുണ്ടാർന്നേ

നിൻറെ വീട് എൻറെ വീട്

എന്നൊരു തല്ലില്ലാർന്നേ


 ആ വീടിനെ കണ്ടവരുണ്ടോ 

എങ്ങോട്ടത് പോയറിവുണ്ടോ

ആ വീട് മുടിഞ്ഞേ പോയേ

കോടതി തിണ്ണയിൽ തകർന്നേ  പോയേ


സ്ത്രീശാക്തീകരണ നിയമമതൊന്നിൽ 

കുടുംബം തകർന്നു തരിപ്പണമായേ

ഇതൊരു കുടുംബത്തിൻ കഥയല്ലേ

കരി നിയമത്തിൻ താണ്ഡവമാണേ


✍️Capt.JP

No comments: