കോടതിഹൃദയം
===============
ഹൃദയം ഭ്രാന്താലയം ......(2)
പീഢന വസന്തം നിറമാല ചാർത്തും
ആരണ്യ ഭ്രാന്താലയം
കോടതിഹൃദയം ഭ്രാന്താലയം ......(2)
അന്വേഷണമില്ലാതെ തെളിവുകളില്ലാതെ
അനീതി നടത്താറുണ്ടിവിടെ...(2)
അധികാരധിക്കാരം നടത്താറുണ്ടിവിടെ
അനീതിയും ധിക്കാരങ്ങളും ചേർന്ന്
തടവിലും തളളാറുണ്ടിവിടെ
ചതിവുകൾ ഉന്മാദം തുള്ളാറുണ്ടിവിടെ
മറുജപമില്ലാത്ത നീതിയുമില്ലാത്ത ശൂന്യമഹാക്ഷേത്രം
കോടതിഹൃദയം ഭ്രാന്താലയം ......(2)
നേർവഴി തിരിയാതെ മാർഗ്ഗങ്ങൾ കാണാതെ കാലുകളിടറാറുണ്ടിവിടെ
ദുഃഖങ്ങൾ കണ്ണുനീരണിയാറുണ്ടിവിടെ ....
മനശാന്തിയില്ലാതെ മാർഗങ്ങളില്ലാതെ
പ്രേതങ്ങൾ തൂവെള്ള ചാർത്താറുണ്ടിവിടെ
ഓർമ്മകൾ ശവമഞ്ചം പേറാറുണ്ടിവിടെ..
നടപടിയില്ലാത്ത തീർപ്പുകളില്ലാത്ത
തകർന്ന ഗുഹാക്ഷേത്രം കോടതിഹൃദയം ഭ്രാന്താലയം
പീഢന വസന്തം നിറമാല ചാർത്തും
ആരണ്യ ഭ്രാന്താലയം
കോടതിഹൃദയം ഭ്രാന്താലയം.
🪶Capt.JP
No comments:
Post a Comment