(A tribute to my Brother Atul Subash)
അതുൽ സുഭാഷ് എൻറെ നെഞ്ചിലെ നീറുന്ന കനൽ.
വൃശ്ചികമാസത്തിൽ മകരകുളിര് പെയ്ത രാവതിൽ പുതച്ചുമൂടി ഞാൻ കിടന്ന കാരണം
വിഷകന്യതൻ ദംശനാമേറ്റൊരു പിടയുന്ന പുരുഷൻറെ വിലാപം പതിഞ്ഞില്ലയെൻ കാതിൽ
നഗരത്തിൻ നടുവിലാ കെട്ടിടത്തിനുള്ളിൽ ഒരു പാവം പുരുഷൻറെ കരച്ചിൽ
നേരിയ ശബ്ദവും വന്നില്ല നേരം വെളുക്കും വരെയുമാ തേങ്ങൽ എൻ കാതിൽ
നേരം പുലർന്നപ്പോൾ നാട്ടുവിശേഷം തിരഞ്ഞപ്പോൾ കണ്ടു
നാലാൾ അറിയുന്ന നല്ലൊരു യുവാവിന്റെ ചേതനയറ്റൊരു ദേഹം
അരികത്തടുത്തിതാ ചാനലിൻ നായ്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
ആത്മഹത്യാക്കുറിപ്പുകൾ നോവാക്കിമാറ്റിയാ പുരുഷ സിംഹം കണ്ണടച്ചെന്നെക്കുമായി
ആലംബമില്ലാതെ കരയുന്നു പുരുഷനിവിടെ കോടതിയില്ല നീതിയും ന്യായവുമില്ല
ആൾക്കൂട്ടത്തിൽ ഒരു അനാഥനെ പോൽ അലയുകയാണിന്ന് പുരുഷ ജന്മം
രാത്രിയുടെ രതിമൂർച്ഛയ്ക്കായി തുണതേടി അവൾ വന്നു പോയി
കൂട്ടത്തിലവന്റെ അധ്വാന നേട്ടത്തിൻ പകുതിയും പകുതിട്ടു പോയി
സ്ത്രീ ശാക്തീകരണ മക്കളാരുമറിഞ്ഞില്ലീ സ്ത്രീകളിലെ രാസമാറ്റം
സ്ഥാനം മാറിയാൽ തകിടംമറിയുന്ന കസേരയിൽ അല്ലയോ നോട്ടം
സ്ത്രീകൾക്ക് പ്രജ്ഞയിൽ പേവിഷം കുത്തുന്ന വക്കീലുകൾ എത്രയോ വന്നു
വളർന്നു ജഡ്ജിമാർ ചെയ്യതനീതിതൻ തെളിവായി ആത്മഹത്യ വളർന്നു
ഉടായിപ്പ് വക്കീലിനും ജഡ്ജിക്കും അവൾക്കും അർമാദിക്കാൻ
ഉടുമുണ്ട് മുറുക്കിയുടുത്തവൻ അരച്ചാൺ വയറു നിറച്ചു നടന്നു
അവനറിയാതെ സ്ത്രീ പീഡകനായി ദുഷ്കീർത്തി നേടി ദാമ്പത്യം തകർന്നു
ആലംബമില്ലാതെ നീതിയുമില്ലാതെ ആത്മഹത്യയവന് ആശ്വാസമായി
അതുൽ സുഭാഷേ !
നിനക്കു വേണ്ടി ഒന്നും ചെയ്യുവാൻ കഴിയാത്ത
പുരുഷ വർഗ്ഗത്തിൻ അന്ത്യപ്രണാമം കൈകൊണ്ടലും സഹോദരാ
Capt.JP
No comments:
Post a Comment