Monday, 14 October 2013

പട്ടികള്‍ കുരക്കുമ്പോള്‍                                                                                                                                                                                                                                                                                                                                                                                                     
തെണ്ടിപരിഷകള്‍ ഭരണക്കാര്‍
തുള്ളിനടക്കും ഡല്‍ഹി തെരുവില്‍
എല്ലിന്‍കഷണ എറിഞ്ഞുകൊടുക്കും 
അധികാരത്തിന്‍ ആക്രിക്കടയില്‍
മുറിവുക്കളെറ്റു പുളഞ്ഞു ദേവി
അപരാധികളുടെ ആലക്കുള്ളില്‍
നമ്മുടെ നാടിനെ വിറ്റ്പെറുക്കി
സ്വന്തം കീശയില്‍ കുത്തിനിറച്ചു
സുന്ദരധാത്രിയെ ഒറ്റുകൊടുത്തു
സുന്ദരിയവളും അവളുടെ കൂട്ടരും
നമ്മുടെ പെങ്ങളെ പിച്ചിച്ചീന്തി
തെരുവിന്‍ തിന്മകള്‍ നിന്ന് കുരച്ചു
തേനൂറുന്ന വാക്കുകള്‍ ചൊല്ലി
പച്ച പ്രീണനം തഴച്ചുവളര്‍ത്തി
ബോംബുകള്‍ വെച്ചും ആളെ കൊന്നും
യുവതിയെ കപട സ്നേഹ കൂട്ടിലടച്ചും
പ്രീണന മേദസ്സ് അതിരുകടന്നു
കുന്നും വിറ്റു കാടും വിറ്റു
കളിയില്‍ നമ്മുടെ അന്നം വിറ്റും
കഴുത്ത് ഞെരിച്ചു കൊന്നു രസിച്ചു
വോട്ടിന്‍ ബാങ്കുകള്‍ തിമര്‍ത്തു നടന്നു
നിര്‍വൃതി നേടാന്‍ നിയമം മെനഞ്ഞു
നില തെറ്റി തെന്നി തെറിച്ചു വീണു
മയക്കമുണര്‍ന്നൊരു നേരത്തോരുവന്‍
മയക്കുമരുന്നിന്‍ വീറില്‍ വന്നു കലക്കി
മറ്റൊരു പട്ടി പേറും
എല്ലിന്‍ തുണ്ടുകള്‍ വീണ്ടുമെറിഞ്ഞു കൊടുത്തു
എല്ലാ ശുനകനും ഏറ്റു കുരച്ചു തുടങ്ങി
വിഡ്ഢിയെ വാഴ്ത്തി നന്ദി പറഞ്ഞു
കുട്ടി പട്ടിയുടെ കുരയും കൂത്തും
കിഴവന്‍ പട്ടി വിഴുങ്ങി നടന്നു
കഴിവതു വാലും ചുരുട്ടി നടന്നു
കഴിയാഞ്ഞത് അയ്യോ!! മുറിച്ചുകളഞ്ഞു
പട്ടികുരയില്‍ ദേശമുണര്‍ന്നു
കോടതി തന്നുടെ വിധികളുമായി
വോട്ടിന് പോകും വോട്ടര്‍മാര്‍ക്കും
കൊടുത്തു വടിയോന്നടിച്ചു രസിക്കാന്‍
കിട്ടും വോട്ടുകള്‍ ചെയ്ത രസീതി
കള്ളന്മാരുടെ തണ്ട് മുറിഞ്ഞു
കോടതിയതിക്രമമെന്നും ചൊല്ലി
കള്ളനെ കെട്ടി തുറുങ്കിലടച്ചു
കള്ളക്കളികള്‍ അങ്ങിനെ നിന്നു
സി. ബി. ഐയെ കൊണ്ട് നടന്നു
കൊള്ള കേസുകള്‍ തീയിലെരിച്ചു
കാഹളമൂതുക ഭരണമാറ്റത്തിനായ്‌
കറകള്ളഞ്ഞ നേതാക്കളെ വാഴ്ത്തുക.
ഉണരുക ഹൈന്ദവ സംസ്ക്കാരങ്ങളും
ഉണരുക പ്രജണ്ട ഹിന്ദുവും കൂടരും
മാതൃഭൂമിയെകാക്കുക എപ്പോഴും
ജയപ്രകാശ്‌. ഇ. പി

Monday, 7 October 2013

മാവൂര്‍ ഒരു തിരിഞ്ഞുനോട്ടം                                                                                                                                                                                                                                                                                     
                

സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
സ്വന്തം ജീവിതം ബലി കൊടുത്തു ആയിരം മനുഷ്യര്‍
ചോരയില്‍ എഴുതിവെച്ച ധീരമാം വാക്കുകള്‍
നെഞ്ചിലെറ്റി കൊടി പിടിച്ചു നാം നടത്തിടും സമരവും


ആയിരങ്ങളള്‍ മാരകരോഗതാല്‍ മരിക്കവേ
ആറ്റിനെ മലിനമാക്കുംമീ ഫാക്ടറി
പോരടിച്ചു നാടുകടത്തിടും നമ്മള്‍ നിശ്ചയം
വേണം നമുക്ക് ശുദ്ധജലാശയവും വായുവും

മരണത്തോടു മല്ലിടും തൊഴിലാളിതന്
തോഴനായ്തീരുവാന്തന്നെ നാം ശ്രമിക്കണം
തോറ്റിട്ടാതെ തലയുയര്ത്തി തന്നെ നാം നില്ക്കണം
തലതിരിഞ്ഞ ഭുര്ഷ്വാസി തന്മുന്നിലെന്നുമേ

രണഭേരിയല്ല നമുക്ക് പോരിനാശ്രയം
നന്മയുള്ള മാനസ്സങ്ങള്‍ തന്നെയെന്നോര്ക്കുവിന്‍
ഒത്തു നാം നടത്തണം വിജയ സമരഗാഥകള്
അടറിടാതെ ആഞ്ഞടിക്കണം ജയത്തിനായ്

നോക്കുവിന്‍സഖാക്കളെ എത്രയെത്ര ഫാക്ടറികള്‍
അടച്ചുപൂട്ടി നാടുകടത്തിയെന്നാകിലും
വിജയമെന്നതേ നമുക്ക്ലക്ഷ്യമെന്നതെങ്കിലും
വിസ്മരിച്ചുകൂടാ ഒന്നു നാം സഖാക്കളെ

മാറുകില്ല പട്ടിണി പണിയെടുക്കാതൊരിക്കലും
മുതലാളിത്വമെന്ന  ഭീഭത്സ സംവിധാനവും
മാറ്റണം മറിക്കണം തുരുമ്പെടുത്തോരാശയം
മാറ്റണം ചിന്തകള്‍കാലത്തിന്ഗതികള്കെന്നുമേ

മലിനീകരണം തടയേണ്ടതനിവാര്യമെങ്കിലും
മാര്‍ഗം ഏറെയുണ്ടധികാരി വര്ഗ്ഗത്തിനെന്നോര്‍ക്കുവിന്
ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നാകിലും
ലക്ഷ്യമേതുമേ കണ്ടതില്ല ഭരണ തന്ത്രങ്ങളില്‍


സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
മാറ്റുവിന്‍ ചിതലെടുത്ത ഭരണ സംവിധാനതെയും
കാറ്റ്പായ് മാറ്റിടാതെ പായുകില്ല നൌവ്കയും
മാറ്റിടാതെ വന്നിടില്ല മാറ്റം അന്നും ഇന്നും എന്നുമേ


                    -ജയപ്രകാശ്..പി-



ഒത്തുചേരല്‍                                                                                                                                                                                                                                                                                                                                       
          

സതീര്ത്ഥ്യര്ഒത്തുചേരലിന്നായ്
ആശിച്ച് ആശയം മേന്നഞ്ഞെടുത്തു
ആശയം ആഗോള പ്രചാരണത്തിനായ്
ആശയോടെ അറിയിപ്പ് അയച്ചിരുന്നു

ആണുങ്ങള്പെണ്ണുങ്ങള്ഭേദമെന്ന്യേ
ആളെ കൂടുവാന്ആര്പ്പുവിളികളോടെ
ആവുന്നതെല്ലാം പറഞ്ഞു നോക്കി
ആരിലും കണ്ടില്ല ആര്ജ്ജവത്വം

ദിനം വന്നടുത്തനേരം ആവേശത്തോടെ
ആറുപേര്ഞങ്ങള്ഒത്തുകൂടി
ആരും വന്നില്ലെങ്കിലും കുറ്റപ്പെടുത്തിടാതെ
അയവിറക്കി ഞങ്ങളാ സുന്ദര ബാല്യകാലം

ആത്മാര്ഥമായ് സതീര്ത്ഥ്യബന്ധത്തിന്  
അമരത്വമേകുവാന്തീര്പ്പെടുത്തു 
ആഗസ്റ്റ് മാസത്തില്ഒരു ദിനവും കണ്ടു
ആറുപേര്ഞങ്ങള്പിരിഞ്ഞനേരം

ആര്ദ്രമായ് മനം മന്ത്രിച്ചിരുന്നു
ആഘോഷങ്ങള്ക്ക് സമയമേകിടാതെ
ആഗോള ഭൂതങ്ങള്താണ്ഡവമാടുന്നു 
അന്പുള്ള ഹൃദയങ്ങളെ പിരിച്ചിടുന്നു


              -ജയപ്രകാശ്‌..പി-
എന്‍റെ പണ്ണ്‍                                                                                                                                                                                                                                                                                  
        
വെണ്ണിലാവു പോലൊരു പെണ്ണാണ്  
വെണ്ണക്കല്കടഞ്ഞെടുത്തൊരഴകാണ്
വാര്തിങ്കള്തോല്ക്കും ചിരിയാണ്
വാതില്ക്കല്എന്നെയും കാത്തിരിപ്പാണ്

മധുവൂറുന്നൊരു മൊഴിയാണ്
മാന്പേട പോലുള്ള മിഴിയാണ്
മനസ്സില്എന്നും കുളിരാണ്
മാരനെ മയക്കുന്ന കറുപ്പാണ്

ചെമ്പക പൂവിന്റെ നിറമാണ്
ചന്ദനം ചാര്ത്തിയ മണമാണ്
ചെമ്പരത്തി ചെന്ചൊടിയാണ്
ചേലകള്മെയ്യിലഴകാണ്

നേരം പുലരുമ്പോള്കുളിയാണ്
ഈറന്വേഷങ്ങള്കണിയാണ്
നേരിയതുടുത്തങ് വരവാണ്
നെഞ്ചില്വിടരുന്ന മലരാണ്

കാണുന്നത് എല്ലാം കളിയാണ്
കാതങ്ങള്താണ്ടിയ കനവാണ്    
കൊഞ്ചല് കേള്ക്കുവാന്കൊതിയാണ്
കാലങ്ങള്കാത്തു കിടപ്പാണ്

തഴുകിയുണര്ത്തിയ പാട്ടാണ്
തേനൂറുന്നൊരു കനിയാണ്
സ്നേഹിച്ച സുന്ദരി പെണ്ണാണ്
സ്നേഹത്തിന്നിര്മ്മല തുടിപ്പാണ്


            -ജയപ്രകാശ്..പി-