Tuesday, 28 November 2023

ഒരച്ഛന്റെ ജന്മദുഃഖം

 ഒരച്ഛന്റെ ജന്മദുഃഖം

=================


കോടതികയറിയല്ലോ

കളവുകൾ പറഞ്ഞുവല്ലോ

ഒരുനോക്കു കാണാതിരിക്കുവാനാത്മാവ് കൊതിച്ചുവല്ലോ

തകരുന്ന കുടുംബങ്ങളെ

ചതിക്കുന്ന സ്ത്രീകളേ

അറിയില്ല നിങ്ങൾക്കാ വക്കീലിന്റെ

അടങ്ങാത്ത കുലച്ചതികൾ

പൊടി കലക്കി കൊടുക്കുവാനെ ചൊല്ലാറുള്ളൂ, അവൻ

കൊലച്ചതി ചെയ്യുവാനേ  മുതിരാറുള്ളൂ

കളളകഥ മെനഞ്ഞാലേ ഉറക്കമുളളൂ,അവനാ

കാശ്ശ് പിടുങ്ങിയാലേ ശാന്തിയുള്ളൂ..അവനടക്കമുള്ളൂ.


ഇനിയെന്നു കൊല്ലുമെന്നായ്

ഇടഞ്ഞു പോയി, അവളുടെ

ഇടനെഞ്ചിലാശയം തുളുമ്പിപ്പോയി

എത്രയായാലും നിൻ കണവനല്ലേ? അവൻ

വിലപറയാത്തൊരു അച്ചനല്ലേ?

അവൻ നിൻ

കുഞ്ഞിന്റെ തന്തയല്ലേ ?

കോടതികയറിയല്ലോ

കളവുകൾ പറഞ്ഞുവല്ലോ

കോടതികൾക്കറിയില്ലവന്റെ അടങ്ങാത്ത ജന്മദുഃഖം..... ഒരച്ഛന്റെ ജന്മദുഃഖം

✍️ Capt.JP

കരോക്കെ style

ഒരച്ഛന്റെ ജന്മദുഃഖം

=================


കോടതികയറിയല്ലോ

കളവുകൾ ചൊല്ലിയല്ലോ 

ഒരുനോക്കു മറയുവാനെൻ

ആത്മാവ് കൊതിച്ചുവല്ലോ


തകരുന്ന കുടുബങ്ങളേ

ചതിക്കുന്ന സ്ത്രീകളേ (2) 


അറിയില്ല നിങ്ങൾക്കാ വക്കീലിന്റെ

അടങ്ങാത്ത കുലചതികൾ

കോടതികയറിയല്ലോ

കളവുക്കൾ ചൊല്ലിയല്ലോ 


പൊടി കലക്കി കൊടുക്കുവാനെ ചൊല്ലാറുള്ളൂ, അവൻ

കൊലച്ചതി ചെയ്യുവാനേ  മുതിരാറുള്ളൂ (2)


കളളകഥ മെനഞ്ഞാലേ ഉറക്കമുളളൂ,അവനാ

കാശ് പിടുങ്ങിയാലേ ശാന്തിയുള്ളൂ..അവനടക്കമുള്ളൂ.


കോടതികയറിയല്ലോ

കളവുകൾ ചൊല്ലിയല്ലോ 


ഇനിയെന്നു കൊല്ലുമെന്നായ്

ഇടഞ്ഞു പോയി, അവളുടെ

ഇടനെഞ്ചിലാശയം തുളുമ്പിപ്പോയി (2)


എത്രയായാലും നിൻ കണവനല്ലേ? അവൻ

വിലപറയാത്തൊരു അച്ചനല്ലേ?

.......കുഞ്ഞിൻറെ തന്തല്ലേ ?


കോടതികയറിയല്ലോ

കളവുക്കൾ ചൊല്ലിയല്ലോ

ഒരുനോക്കു മറയുവാനെൻ

ആത്മാവ് കൊതിച്ചുവല്ലോ


തകരുന്ന കുടുബങ്ങളെ

ചതിക്കുന്ന സ്ത്രീകളെ (2) 


അറിയില്ല കോടതികൾക്കാ അച്ചന്റെ

അടങ്ങാത്ത ജന്മദുഃഖം..... 

കോടതികയറിയല്ലോ

കളവുക്കൾ ചൊല്ലിയല്ലോ

✍️ Capt.JP


Thursday, 16 November 2023

മൂദേവി

 മൂദേവി


രൂപവതി രൂക്ഷാംഗീ

രോമങ്ങൾ ചൂടി വരൂ

മോഹവതി മൂദേവി

മാറിലെ വെറുപ്പ് തരൂ


ഈ കേസ്സും കേസ്സല്ലാ

ഈ കളവും കളവല്ലാ

പുന്നാരപൂമോളേ

നിൻറെ പട്ടിളം മനം കൊണ്ടു 

നെയ്തൊരീ കളവുകൾ 

പൊട്ടി പൊളിഞ്ഞെങ്കിൽ 

ഒന്ന് തട്ടിതകർന്നെങ്കിൽ

നിൻ മനസ്സിലെ പൊയ്ക തൻ മടിത്തട്ടിൽ 

ഒരു മനുഷ്യനായ് നന്മകൾ വിടർന്നെങ്കിൽ


ഈ മാന്തും മാന്തല്ല

ഈ അടിയും  അടിയല്ലാ                  പുന്നാരപൂമോളേ

നിൻ ചതി ചിന്തയിലെ

മുന്തിരി ചാറുകൾ

മൊത്തിക്കുടിച്ചെങ്കി

മനസ്സിൽ തീ ആളിപ്പടർന്നെങ്കിൽ

നിന്റെ തന്ത തൻ  തലയിലും കഴുത്തിലും     

നല്ലൊരു കോടാലിയായ് ഞാൻ പതിഞ്ഞെങ്കിൽ.


🪶Capt.JP

ഐക്യദാർഢ്യം

 ഇസ്രായേൽ ഐക്യദാർഢ്യം

========================

ഇസ്രായേൽ നാട്ടിൽ ജനിച്ചോരെല്ലാം

അക്രമം കണ്ടവരായിരുന്നു

അധികാരിയായി വാണോരെല്ലാം 

ആരെയും കൂസ്സാത്തവരായിരുന്നു...2


പൂരത്തിൽ പൊട്ടും അമിട്ടുപോലെ

കൂരിരുൾ തിങ്ങുന്ന കൂരിരുട്ടിൽ

പൊട്ടിച്ച ഹമാസിന്റെ ബോംബുകളേ

താരകൾ മാനത്തുദിച്ച പോലെ... ഉദിച്ച പോലെ


ചങ്കു പൊടിഞ്ഞോരക്രമവും

കണ്ടു മടുത്തോരു കഴുത്തറപ്പും

അല്ലാഹു   ചൊല്ലിപ്പറഞ്ഞയച്ച

അക്രമം ചുറ്റും നിറഞ്ഞു നിന്നൂ


ഗാസയിൽ കുഴിയും ടണലുകളും

ഭൂഗര്‍ഭ പാതയുമായിരുന്നു

അതിനുള്ളിൽ കഴിയുന്ന അക്രമികൾ

ആകുല വൃദ്ധരെ കൊന്നിരുന്നു.....കൊന്നിരുന്നു


ഇസ്രായേൽ സേനയിലുള്ളവരോ

പുലികളെ പോലെയായിരുന്നു

എന്തിനുംപോന്നവരായിരുന്നു 

എല്ലാം തികഞ്ഞവരായിരുന്നു


പിന്നീടായങ്ക പറമ്പിൽ വെച്ചാ

ഹമാസു ഭീകരർ ചത്തൊടുങ്ങി 

ഹൂറികൾ സ്വർണ്ണ ചിറകിലേറ്റി

സ്വർഗ്ഗത്തിലേക്കൂ പറന്നുപോയി...പറന്നുപോയി


ഇസ്രായേൽ നാട്ടിൽ ജനിച്ചോരെല്ലാം

അക്രമം കണ്ടവരായിരുന്നു...


🪶Capt.JP

Thursday, 9 November 2023

നീതിസാരം

നീതിസാരം


കോടതിയിലലയുന്നു പുരുഷവർഗ്ഗം

പെൺചതിയിൽ തകരുന്നു ജീവിതങ്ങൾ

നീണ്ടനാളായകലുന്നു ന്യായബോധം

പെൺമടിയിൽമയങ്ങുന്നു നീതിസാരം


കാമുകനോ കരിനിയമങ്ങളോ

പെൺമാനസ്സസരസ്സിൽ  ഒളിചൊരിഞ്ഞു

സ്വാർത്ഥമോഹമോ പോയജന്മ കർമ്മമോ

പെൺമാനസ്സത്തിൽ കൊടുംകരിപടർത്തി


കാമദേവനോ നവ കോടതിയോ

പെൺമടിയിൽ പണമായ്  നിറച്ചുവെങ്കിൽ

കാരാഗൃഹത്തിൽ പുരുഷനെ തളച്ചുവെങ്കിൽ

പെൺമടിയിലൊതുങ്ങുന്നു നീതിപീഠം


✒️Capt.JP

Wednesday, 8 November 2023

കുടുംബ കോടതി

 കുടുംബ കോടതി

===============


ഈശ്വരനൊരിക്കൽ... കേസിനു പോയീ....ആ.... ആ...ആ



ഈശ്വരനൊരിക്കൽ കേസിനു പോയി

കുടുംബകോടതിയിൽ വിളിക്കാതെ...2

കെട്ടിട ഗോപുര വാതിലിനരികിൽ

കരുണാമയനവൻ കാത്തുനിന്നൂ...കരുണാമയനവൻ കാത്തുനിന്നൂ...


അഹങ്കാര രൂപങ്ങൾ ആർത്തു ചിരിച്ചൂ....

അകത്തളമാകെ കോരിത്തരിച്ചു.....കോരിത്തരിച്ചൂ....


വക്കീലന്മാർ ഒരുങ്ങി വാദങ്ങൾ തുടങ്ങി

അവിവേഗം നൃത്തം തുടങ്ങി.....അവിവേഗം നൃത്തം തുടങ്ങീ...

ഈശ്വരനൊരിക്കൽ കേസിനു പോയി.

കുടുംബ കോടതിയിൽ വിളിക്കാതെ.


ആടകൾ ചാർത്തിയ തരുണീമണികൾ.....

അവിടെയും  നിറഞ്ഞിരുന്നു.....

അവിടെയും  നിറഞ്ഞിരുന്നു....


മധുരനുണകളായിരം വിളമ്പി...മധുരനുണകളായിരം വിളമ്പീ.....

മനസാക്ഷി നടുങ്ങീ...മനസാക്ഷീ നടുങ്ങീ...

ഈശ്വരനൊരിക്കൽ കേസിനു പോയി....

കുടുംബകോടതിയിൽ വിളിക്കാതെ...


ഒരുതരി നീതിക്കായ് യാചിച്ചു ദൈവം....


ചിരികൾ ഉയർന്നു സദസ്സിൽ...ചിരികൾ ഉയർന്നു സദസ്സിൽ


ഒരു കാവൽക്കാരൻ വാളോങ്ങി വന്നു

ചിരിച്ചൂ........ പിൻവാങ്ങീ.... ഭഗവാൻ..... ഭഗവാൻ.....

ഭഗവാൻ.....



✍️Capt.JP

Monday, 6 November 2023

പീഢനവല

 പീഢനവല


തലവരയോ പീഢനവലയോ

താലിപ്പൊൻവലയോ

നിൻ ശൃംഗാര ചതിയിൽ വീണത് 

സ്വന്തവലയോ  പുരുഷപവലയോ


കടമ്പനാട്ടുകോടതിമുറിയിൽ

വക്കീൽപറയും നുണകൾക്കിടയിൽ സാക്ഷികൂടിനരികിൽ

അരികിൽ അരികിൽ സാക്ഷികൂടിനരികിൽ

ആടി വാ പാടി വാ നാളെ

ആദ്യ വിസ്താര ഹരജിയിൽ നമ്മുടെ വിസ്താരം

ആയിരം നുണയിലെ കരിമഷി ചൂടി വരാം പോയി വരാം പോയി വരാം


കള്ളം പൂക്കും കോടതിപടവിൽ

നീതിമാടം കണ്ണുകെട്ടിയ താന്തോന്നി നടയിൽ

നടയിൽ നടയിൽ താന്തോന്നി നടയിൽ

പാടി വാ പറന്നു വാ പെണ്ണാളെ

കുടുംബകോടതിമണ്ണിൽ നമ്മുടെയാദ്യഹരജി

ആയിരം കളവുകൾ നൽകിയ രോമാഞ്ചം

ചൂടി വരാം പറഞ്ഞു വരാം പറഞ്ഞു വരാം


🪶CAPT.JP

ദാമ്പത്യം

 ദാമ്പത്യം


ഒരാദർശ കുടുംബം വളർത്താൻ

കെടതായദാജന്മകാലം വളർത്താൻ

അതിന്നായഹോരാത്രമേകി സ്വയം ജീവൻറെ രക്തം

ഒരാദർശ കുടുംബം വളർത്താൻ


അതേ ധന്യമാക്കി പിതൃത്വം

അതേ ദാമ്പത്യം ചിരഞ്ജീവമാക്കാൻ

അതേ ഘോരകാമാന്തകാര തിമിർപ്പും തകർത്തൂ

ഒരാദർശ കുടുംബം വളർത്താൻ


മക്കൾക്ക് കൂടെ കളിക്കാൻ

യുവത്വം മതം പൊട്ടിടുമ്പോൾ തളച്ചു

വയോവൃദ്ധനായ് ഉറപ്പുള്ള താങ്ങായ് പിടിച്ചൊന്നു നിൽക്കാൻ

ഒരാദർശ കുടുംബം വളർത്താൻ


കുഞ്ഞുകരങ്ങൾക്കാശക്തി നൽകി

പാദങ്ങൾക്കുറപ്പും കരുത്തും കൊടുത്തൂ

മക്കളിലുൾക്കാഴ്ച നൽകി ഉജ്ജ്വലത്താക്കി മാറ്റി

ഒരാദർശ കുടുംബം വളർത്താൻ


അസൂയ തൻ ഭീജമെങ്ങോ വളർന്നൂ

അഹങ്കാരാഗ്നി ആളിപ്പടർന്നൂ

അവിവേകമലറി വളിച്ചൂ കോടതി കേറി വലഞ്ഞൂ

ഒരാദർശ കുടുംബം തകർത്തൂ 


അനീതിയാർത്തു വളർന്നൂ 

അവയിൽ പീഡനം തഴച്ചു വളർന്നൂ

സ്വയം നിൻ ചിതാക്കഗ്നി നീയേ കൊടുക്കൂ

അതിൽ സ്ഫുരിക്കും ഫുലിംഗങ്ങളോരോനിൽ നിന്നും

ഒരാദർശ കുടുംബം നീയേ എരിക്കൂ.


🪶CAPT.JP

കോടതിഹൃദയം

കോടതിഹൃദയം

===============

ഹൃദയം ഭ്രാന്താലയം ......(2)

പീഢന വസന്തം നിറമാല ചാർത്തും

ആരണ്യ ഭ്രാന്താലയം

കോടതിഹൃദയം ഭ്രാന്താലയം ......(2)

അന്വേഷണമില്ലാതെ തെളിവുകളില്ലാതെ

അനീതി നടത്താറുണ്ടിവിടെ...(2)

അധികാരധിക്കാരം നടത്താറുണ്ടിവിടെ

അനീതിയും ധിക്കാരങ്ങളും ചേർന്ന്

തടവിലും തളളാറുണ്ടിവിടെ

ചതിവുകൾ ഉന്മാദം തുള്ളാറുണ്ടിവിടെ

മറുജപമില്ലാത്ത നീതിയുമില്ലാത്ത ശൂന്യമഹാക്ഷേത്രം

കോടതിഹൃദയം ഭ്രാന്താലയം ......(2)

നേർവഴി തിരിയാതെ   മാർഗ്ഗങ്ങൾ കാണാതെ കാലുകളിടറാറുണ്ടിവിടെ

ദുഃഖങ്ങൾ കണ്ണുനീരണിയാറുണ്ടിവിടെ ....

മനശാന്തിയില്ലാതെ മാർഗങ്ങളില്ലാതെ

പ്രേതങ്ങൾ തൂവെള്ള ചാർത്താറുണ്ടിവിടെ

ഓർമ്മകൾ ശവമഞ്ചം പേറാറുണ്ടിവിടെ..

നടപടിയില്ലാത്ത തീർപ്പുകളില്ലാത്ത

തകർന്ന ഗുഹാക്ഷേത്രം കോടതിഹൃദയം ഭ്രാന്താലയം

പീഢന വസന്തം നിറമാല ചാർത്തും

ആരണ്യ ഭ്രാന്താലയം

കോടതിഹൃദയം ഭ്രാന്താലയം.

🪶Capt.JP

Friday, 6 October 2023

പുരുഷതേജസ്സ്

അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


ഭാർഗവൻ മഴുവിനാൽ സമുദ്രം വെട്ടിമാറ്റിയ പൗരുഷം

ഭഗീരഥൻ ഗംഗയെ കൊണ്ടുവന്നൊരു ത്യാഗവും

തുല്യ ഭാവന പടുത്തുയർത്തിയ സ്നേഹവിപ്ളവ സാധനാ

വരിക കൂട്ടായ് പൗരുഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരുഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


കള്ള കഥകളാൽ കുടുംബങ്ങൾ നാശമാക്കിയ സ്ത്രീകളും

പൗരുഷം പടവാളിളക്കിയ ഭർത്താക്കൾതൻ ഗർജ്ജനം

ആത്മബലിയാൽ അച്ഛനെന്ന ഗരിമകാത്ത പൗരുഷം

വരിക കൂട്ടായ് പൗരുഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


നവഭഗീരത സംഘമായിരമധി കഠിന പ്രയത്നവും

ഋഷികുലങ്ങൾ പകർന്നു നൽകിയ ധർമ്മ ബോധത്തികവിലും

കരിനിയമം വലിച്ചു ചീന്താൻ ഒത്തുചേർന്നണയുന്നിതാ

പുതിയ നിയമമായ് രചിക്കാൻ അണികൾചേർന്നണയുന്നിതാ

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


അകലെയല്ല പൗരുഷത്തിൻ സുഗതമാം പ്രഖ്യാപനം

സ്ത്രീ മറച്ചൊരു പുരുഷതേജസ്സോളിപരത്തും ശുഭദിനം

രണ്ടുനീതിയും അനീതിയും പൊരുതിയെത്തും പൗരുഷത്തിൻ സഞ്ചയം

വരിക കൂട്ടായ് പൗരഷത്തിൻ പൊൻതേർ തെളിക്കുവാൻ...(4)


✒️Capt.JP

Wednesday, 4 October 2023

കുടുംബ കോടതി

 കുടുംബ കോടതി


കോടതീമുറികളിൽ പാടുന്ന പെണ്ണിൻ പിളേള

നുണ കഥകൾ മെനയുമീ കോടതികളുടെ മണിമുത്തേ

ഇനിയുമൊരു നുണകഥ പറയാൻ പോരൂ

ഇനിയുമൊരു നുണകഥ പറയാൻ പോരൂ

കരിനിയമവും കളളവും നേദിക്കാം പോരൂ പെണ്ണേ

ഇവിടെയുറങ്ങുന്നു ചതിയരാം അഭിഭാഷകന്മാർ

ഇനിയും തീർനീലല്ലോ ജഡ്ജിമാരുടെ കൂട്ടികൊടുപ്പകൾ

അപമാനിതനായ പുരുഷന്മാരുടെ ശാപശപതങ്ങൾ തൻ കഥ

ഇവിടെ തുടങ്ങുന്നു കൈകളിൽ ഒരു തൂമ്പയുമായ്.

✍️Capt.JP 

Sunday, 17 September 2023

ശതം ജീവ ജന്മദിനാശംസ

ശതം ജീവ ശരദോ വർദ്ധമാന

ശതം ഹേമന്താൻ ശതം വസന്താൻ

ശതം ഇന്ദിരാഗ്നി സവിതാ ബ്രഹസ്പതേ

ശതായുഷാ ഹവിഷേഭം പുനർദ്ധു

ഓം ശാന്തി...ശാന്തി...ശാന്തി.




Saturday, 9 September 2023

പാവാടകൾ

 പാവാടകൾ


സ്ത്രീ ധനം കൊടുത്തു വാങ്ങി പുരുഷനെ

പീഡനം നടത്തി പെണ്ണ് കേമിയായ്

കരിനിയമം  പെണ്ണിന് കോടതിയിൽ കൂട്ടായി

ആണിനെ കുരിശിൽ  വിചാരണ നടത്തിടും

പേടിയാണവനു പെണ്ണിനെ 

പ്രിയതമയെന്ന പിശാചിനെ

പേറണം പിശാചിനെ പിന്നെയും

പേറിൻറെ കണക്കും പറഞ്ഞവൾ

പിടിച്ചു വാങ്ങും പണവും സ്വത്തുക്കളും

ജോലി നഷ്ടമായ് ജ്വരംപിടിച്ചു കിടപ്പിലാണെങ്കിലും

ജഡ്ജിമാർ കൽപ്പിക്കും ജീവനാംശം നൽകുവാൻ

ജീവനാംശം നൽകുവാൻ വൈകിയാൽ

ജയിലിൽ അടക്കുന്നു പുരുഷനേ നിഷ്ഠൂരമായ്

ജയിച്ച പെണ്ണിന് ജോളിയായ്

കാമുകനോടൊത്തു കറങ്ങി നടക്കാമിനി

കോടതി മുന്നിൽ കിന്നരിക്കാം

പാവാടകളായ പുരുഷ കാട്ടാക്കടകൾ

കവിതയുന്തിക്കൊള്ളും മരപ്പൊട്ടരായി


🪶Capt.Jayaprakash.E.P

തുല്ല്യനീതി (FINAL VERSION)


നല്ലൊരു നാളയെ മക്കൾക്കായി

പടുത്തു നൽകിയവരേ.(2)


തുല്ല്യനീതി

നല്ലൊരു നാളയെ മക്കൾക്കായി

പടുത്തു നൽകിയവരേ.

കരിനിയമങ്ങൾ തുറന്നുകാട്ടിയ ധീര വീരനായകരേ(2)

തുല്യനീതിക്കു വേണ്ടി എല്ലാം മറന്ന സ്നേഹ ഗായകരേ.

സ്വന്തംരക്തം കൊണ്ട് കുടുംബം പോറ്റിയ ധീര പിതാക്കളേ.

മറക്കുകില്ലൊരു നാളും ഞങ്ങൾ രക്തസാക്ഷികളേ. 

മറക്കുകില്ലൊരു നാളും ഞങ്ങൾ പുരുഷ രക്തസാക്ഷികളേ

തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി സിന്ദാബാദ് ( Should me chest thumping)


പെണ്ണിൻ ചതിയുടെ ചോര തുള്ളികൾ ഉണങ്ങുകില്ലല്ലോ.

വെറുപ്പിൻറെ ജ്വലിച്ച കനലുകൾ അണയുകയില്ലല്ലോ.

നമ്മളിൽ അണയുകയില്ലല്ലോ.

പുരുഷന്മാരുടെ ഹൃദയവേദന അടങ്ങുകില്ലല്ലോ.

ഒരിക്കലും അടങ്ങുകയില്ലല്ലോ.

കഞ്ഞുങ്ങളുടെ കളിയും  ചിരിയും മറക്കുകില്ലല്ലോ

നമ്മൾ മറക്കുകയില്ലല്ലോ.

നിങ്ങളുയർത്തിയ ത്യാഗപതാകകൾ തിരകളാകുന്നൂ.

നിങ്ങളുയർത്തിയ ത്യാഗപതാകകൾ വൻതിരകളാകുന്നൂ

നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായ് വീശുന്നൂ.

നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായ്  കൊടുംകാറ്റായ് വീശുന്നൂ.

നിങ്ങൾ വളർത്തിയ പ്രസ്ഥാനം വസന്തമാകുന്നൂ.

നിങ്ങൾ വളർത്തിയ പ്രസ്ഥാനം പുതുവസന്തമാകുന്നൂ.

നിങ്ങൾ കൊതിച്ചൊരു പീഢന മോചനം ആഗതമാകുന്നൂ.

നിങ്ങൾ കൊതിച്ചൊരു പീഢന മോചനം സമാഗതമാകുന്നൂ.

നല്ലൊരു നാളയെ മക്കൾക്കായി

പടുത്തു നൽകിയവരേ.

കരിനിയമങ്ങൾ തുറന്നുകാട്ടിയ ധീര വീരനായകരേ

തുല്യനീതികു വേണ്ടി എല്ലാം മറന്ന സ്നേഹ ഗായകരേ.

സ്വന്തംരക്തം കൊണ്ട് കുടുംബം പോറ്റിയ ധീര പിതാക്കളേ.

മറക്കുകില്ലൊരു നാളും ഞങ്ങൾ രക്തസാക്ഷികളേ....പുരുഷ രക്തസാക്ഷികളേ

തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി സിന്ദാബാദ് 


🪶 Capt.Jayaprakash.E.P 

.