Friday, 15 March 2024

ആത്മരോഷം

 ആത്മരോഷം  


ആത്മാർത്ഥമായി ഞാനുറക്കിയിട്ടും


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും

എന്റെ ആത്മാവിൽ രോഷമുണരുന്നു


ഏതോ ജയദ്രഥന്റെ അട്ടഹാസം കേട്ടുണരും

ഏകനാം അർജ്ജുനനെന്ന പോലെ


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും......


അടക്കുവാൻ നോക്കി ഞാനെൻ ഹൃദയവേദനയിൽ 

അടിക്കടി നിറയുമീ ആത്മരോഷം


ഒരു വ്രണിത ഹൃദയത്തിൽ ഒതുക്കുവാൻകഴിയുമോ

ഒടുങ്ങാത്ത അനീതിതൻ വിളയാട്ടം


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും......


നാട്ടുകാർ പരസ്പരം ദുഷിച്ചാൽ ദുഷിക്കട്ടെ

സത്യസന്ധ മനസ്സിനെ കളിയാക്കട്ടെ


പുരുഷൻറെ വേദനക്കും അവന്റെ കിനാവുകൾക്കും

പാവടകളുടെ നാട്ടിലെന്നും വിലയില്ലല്ലോ !


ഇന്ന് ആത്മാർത്ഥമായി ഞാനുറക്കിയിട്ടും......


✍️  Capt.JP

പഴഞ്ചൊല്ലുകൾ

 *പണ്ട് മുത്തശ്ശിമാർ പറഞ്ഞു പഠിപ്പിച്ച*

*നല്ല ഉപദേശങ്ങൾ, മറക്കാതെ പഠിക്കുക.*


• മാനിക്കാത്തിടം ചെല്ലരുത്.

• മാനം വിറ്റ് ഉണ്ണരുത്.

• മലർന്നു കിടന്നു തുപ്പരുത്.

• ഇരിക്കും കൊമ്പു മുറിക്കരുത്.

• ഉദയത്തിൽ കിടന്നുറങ്ങരുത്.

• അസമയത്തു വഴിനടക്കരുത്.

അന്യന്റെ വീട്ടിലുറങ്ങരുത്.

• അന്യന്റെ മുതലിൽ മോഹമരുത്.

• കുടിപ്പകയുള്ളിൽ കരുതരുത്.

• കുലദൈവത്തെ മറക്കരുത്.

• തല തൊട്ടു സത്യം ചെയ്യരുത്.

• തല മറന്നെണ്ണ തേയ്ക്കരുത്.

• ഉണ്ണുമ്പോൾ കൈകുടയരുത്.

• ഉണ്ണും കൈയ്യാൽ വിളമ്പരുത്.

• പിശുക്കന്റെ അന്നം ഉണ്ണരുത്.


• പിശുക്കി പിശുക്കി വിളമ്പരുത്.

• തെക്കോട്ട് വിളക്ക് വയ്ക്കരുത്.

• വടക്ക് തല വച്ചുറങ്ങരുത്.

• സന്ധ്യയ്ക്ക് ചൂലെടുക്കരുത്.

• അന്തിക്ക് മാലിന്യം കളയരുത്.

• തൊഴിലിൽ അലസത കാട്ടരുത്.

• വരവറിയാതെ ചെലവഴിക്കരുത്.

• അത്താഴപട്ടിണി കിടക്കരുത്.

അത്താഴത്തിനു നെയ്യ് കഴിക്കരുത്.

• മാതൃവചനം തട്ടരുത്.

• മാതൃദോഷം ചെയ്യരുത്.

• മാതൃഭാഷ മറക്കരുത്.

• മാതൃ രാജ്യം വെറുക്കരുത്

ഭാരത് മാതാ കീ ജയ്....

 ഭാരത് മാതാ കീ ജയ്....


ഉറങ്ങുന്ന ഹിന്ദുവും

ഉണർന്നു പോയ്

സ്വധർമസംരക്ഷണത്തിനായ്

ഭാരത മാതാവിന്റെയീ  മണ്ണിനെ ഹിന്ദുരാഷ്ട്രമാക്കുവാൻ 

ധർമ്മധ്വജത്തിന്റെ വാഹകരായ ഞങ്ങളെ

അസുരന്മാർ നിങ്ങൾക്ക്  തടയുവാനാകുമോ ?

ബജരംഗബലി ഭക്തരായ ഞങ്ങൾ

ഗദകളെന്തി നിങ്ങളെ നേരിടും

ചിലരുടെ  നീല ചിലരുടെ പച്ച ചിലരുടെ കൊടികൾ ചുവപ്പാണ്

ഈ ഭാഗവ നിറത്തെ തടയാമെങ്കിൽ  ഞങ്ങളതൊന്നു കാണട്ടെ

പാറിപ്പറക്കും കേസരിയാ  കേസരിയാ കേസരിയാ

തടയാമെങ്കിൽ  തടഞ്ഞോളൂ

അവരെ നേർവഴി ഞങ്ങൾ കാണിക്കും 

പാറിപ്പറത്തും

കേസരിയാ  കേസരിയാ കേസരിയാ

രാംലല്ലയുടെ മന്ദിരംതന്നിൽ

ആയിരം ദീപങ്ങൾ തെളിയിക്കും

മധുരയുടെ പുണ്യഭൂമിയിൽ ഭവ്യമന്ദിരം ഞങ്ങൾ നിർമിക്കും

ഹിന്ദുഞാൻ ഹിന്ദുവാണ് ഞാൻ ഇതെന്റെ ഹിന്ദുസ്ഥാൻ

കേസരിയാ  കേസരിയാ കേസരിയയാണെൻ മേൽവിലാസം


അയോധ്യയിൽ നിന്ന് വിളികൾ ഉയരുന്നു

ജയ് ശ്രീറാം ജയ് ശ്രീറാം

ശിവശങ്കർ കാശിയിൽ നിന്നുമുയർത്തി

ജയ് ശ്രീറാം ജയ് ശ്രീറാം

പവനപുത്രനും ചേർന്നു വിളിച്ചു

ജയ് ശ്രീറാം ജയ് ശ്രീറാം

ഞാനും വിളിപ്പൂ നീയും വിളിക്കൂ

ജയ് ശ്രീറാം ജയ് ശ്രീറാം

പവനപുത്രനും ചേർന്നു വിളിച്ചു

ജയ് ശ്രീറാം ജയ് ശ്രീറാം

നീയും വിളിക്കൂ ഞാനും വിളിപ്പൂ

ജയ് ശ്രീറാം ജയ് ശ്രീറാം


അരയാൽവൃക്ഷ ഭൂമിയിലുയർന്നു 

ജയ് ശ്രീറാം ജയ് ശ്രീറാം

ഭാരത വർഷം അലയൊലി കൊണ്ടു

ജയ് ശ്രീറാം ജയ് ശ്രീറാം

ഭാരതം മുഴുവനും വിളികളുയർന്നു

ജയ് ശ്രീറാം ജയ് ശ്രീറാം.

നീയും വിളിക്കൂ ഞാനും വിളിപ്പൂ

ജയ് ശ്രീറാം ജയ് ശ്രീറാം.


✍️Capt.JP 


(ഹിന്ദി മലയാളീകരിക്കാൻ ഒരു ചെറിയ ശ്രമം.)

കോടതി ഹാൾ

 കോടതി ഹാൾ

============


കോടതി ഹാളിലെ ബെഞ്ചിലൊരായിരം വൃദ്ധരെ ഞാൻ കണ്ടേ


കള്ള കേസുകൾ പലതും അവരുടെ തലയിൽ കേറികിടപ്പുണ്ടേ


മുമ്പിൽ ജഡ്ജി വളുത്തുചുമന്നോരു തമ്പ്രാൻ ഞെളിഞ്ഞിരിപ്പുണ്ടേ


കണ്ടവർ ജീവിതം പിച്ചിചീന്താൻ തമ്പ്രാന് ബലമുണ്ടേ


നിയമം കണ്ണുകൾകെട്ടി വാളുമെടുത്ത് തൂക്കംനോക്കി നിൽപ്പുണ്ടേ


വളരെ ചെറുതാം വരികൾക്കുള്ളിൽ വലിയൊരു നിയമമുറങ്ങുന്നേ


വളച്ചൊടിച്ചും വലിച്ചുനീട്ടിയും കേസുകൾ മാറ്റാൻ കഴിവുണ്ടേ


കാറ്റത്തിളകും ചേമ്പില പോലെ കറുത്ത കോട്ടുകൾ കാണുന്നേ


കള്ളം പറയാൻ കറുത്ത കരിങ്കൽ തൂണുകൾ നിൽപ്പുണ്ടേ


വെളുത്ത ചിരിയാണാ 

കറുത്ത  മനസ്സിൽ  ആർക്കുമറിയില്ലെന്നാലും


വെളുത്ത ഭസ്മക്കുറിയും  നെറ്റിയിൽ  ചാർത്തി നടപ്പാണേ


ഹാളിൽ വിളികൾ മുഴങ്ങുന്നുണ്ടേ തീയതിമാറ്റം നടക്കുന്നേ


കോടതിക്കുള്ളിൽ ആകപ്പാടെ  നീതിനിഷേധ ബഹളം നടത്തുന്നേ.


അഞ്ചുവർഷം കോടതി കയറിയ പാവം ബെഞ്ചിൽ നിന്നു വീണു മരിക്കുന്നേ.


✒️Capt.JP

തകരുന്ന ബാല്യങ്ങൾ

 തകരുന്ന ബാല്യങ്ങൾ

==================


കോടതിയിൽ തുള്ളുന്ന വായാടി വർഗ്ഗം തകർക്കുന്ന ബാല്യങ്ങൾ  ഞങ്ങൾ.....തകരുന്ന പൈതങ്ങൾ  ഞങ്ങൾ.


അച്ഛന്റെ സ്നേഹങ്ങൾ തണലായ് വളർത്തുന്നതാണീ കുരുന്നു ബാല്യം


കാപട്യനിയമങ്ങൾക്ക് മുന്നിൽ പതറുന്നതല്ലീ പിതൃസ്നേഹ ബന്ധം


പകയോടെ നിൽക്കും അമ്മക്കു മുന്നിൽ

തളരുന്നതല്ലീ പോരാട്ട വീര്യം.


വിധിവാളു കൊണ്ടാൽ മറയുന്നതല്ലീ ആത്മാവിൽ ഉണരും അച്ഛന്റെബോധം.


ചെഞ്ചോര മോന്തും സ്ത്രീകൾക്ക് മുന്നിൽ തോൽക്കുന്നതല്ലീ പുരുഷാഭിമാനം.


വിലപേശി വാങ്ങാൻ ആകുന്നതല്ലീ ഇടിമിന്നൽ തോൽക്കും അച്ഛന്റെ ഊർജ്ജം.


ചട്ടങ്ങൾ തോൽകും അഴിഞ്ഞാട്ടങ്ങൾക്ക്  മുന്നിൽ കുനിയുന്നതല്ലീ ദാമ്പത്യ ബന്ധം


കോടതിയിൽ തുള്ളുന്ന വായാടി വർഗ്ഗം തകർക്കുന്ന ബാല്യങ്ങൾ  ഞങ്ങൾ.....തകരുന്ന പൈതങ്ങൾ  ഞങ്ങൾ.


✍️Capt.JP

കരിനിയമം

കരിനിയമം
==========

മനുഷ്യൻ നിയമങ്ങൾ സൃഷ്ടിച്ചു 
നിയമങ്ങൾ കോടതികളെ സൃഷ്ടിച്ചു 
മനുഷ്യനും നിയമങ്ങളും കോടതികളും കൂടി 
പുരുഷനെ പങ്കു വച്ചു - സ്ത്രീകളെ പങ്കു വച്ചു 
മനുഷ്യൻ നിയമങ്ങൾ സൃഷ്ടിച്ചു (മനുഷ്യൻ.. )

ജഡ്ജിയായി വക്കീലായി ഗുമസ്തനായി 
നമ്മളെ കണ്ടാലറിയാതായി 
ജീവിതം ഭ്രാന്താലയമായി 
ആയിരമായിരം കുടുംബങ്ങൾ 
ആയുധപ്പുരകളായി 
ന്യായം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ നീതിയെവിടെ 
ദാമ്പത്യമെവിടെ- നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
സ്നേഹബന്ധങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
ദാമ്പത്യം തെരുവിൽ മരിക്കുന്നു 
നിയമങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )

✍️Capt.JP

മൃദംഗശൈലേശ്വരി ദേവി

 എന്നിൽ സൂര്യകിരണമായ് വന്നു മാർഗം കാണിച്ച മൃദംഗശൈലേശ്വരി ദേവിക്ക് സമർപ്പിക്കുന്നു.


മൃദംഗശൈലേശ്വരി ദേവി

=====================

മുഴകുന്നിൽ മരുവും ദേവി മൃദംഗശൈലേശ്വരി ശിവകാമേശ്വരി ജനനി


കാർമേഘം മൃദംഗം കൊട്ടുമീ ജീവിതം കരുണാമയമാക്കൂ നിൻ മംഗള മന്ദസ്മിതം തൂകൂ.


മാർഗങ്ങൾ   കാണാതെ പാതകൾ  തെളിയാതെ ഉഴലുമ്പോൾ നീ സൂര്യകിരണമായ് പതിയേണം ഭുവനേശ്വരി


പരുളിമലയിലെ കുമാരധാരയിൽ നീരാടുവാൻ നീ കനിയേണം വിദ്യാവിലാസിനി 


വീര കേരളവർമ്മ പഴശ്ശിക്കു കവചമായതും നീയേ ശ്രീപോർക്കലി ഭഗവതി


അന്ധകാരം നിറയുമീ മനസ്സിൽ നീ അറിവിൻനാളമായ് തെളിയേണം വരവർണ്ണിനീ


അനാഥനായ് ഞാനലഞ്ഞിടുമ്പോൾ  നീ ആശ്രയമരുളണേ ജഗദംബികേ


ആരുമില്ലാത്തൊരീയടിയനെ എന്നും കാത്തിടും ദേവീ ആദിപരാശക്തി നീയേ


ജീവന്റെ നാദവും താളവും  നാദസ്വരൂപിണീ കാവ്യവിലാസിനി നീയേ


മുഴകുന്നിൽ വാണിടും ദേവി മൃദംഗശൈലേശ്വരി ശിവകാമേശ്വരി ജനനി


✒️Capt.JP

ലീഗിൻറെ പാട്ട്

 ലീഗിൻറെ പാട്ട്


ഇന്ത്യ എന്ന പതിക്ക് സ്വയംഭരണം കിട്ടാനാശിച്ച്

എന്തിന് തകരാറിന് പോണെടോ ഈ കാലത്ത്

ഇത്ര മര്യാദയിലെന്നെന്നും ഈ നാട് ഭരിക്കാൻ 

ഇത്രയും നല്ലൊരു മന്നവനുണ്ടോ ലോകത്ത്.

ഒട്ടും സ്വയംഭരണത്തിനുഞെളിയണ്ട പോലീസുകാരുടെ തല്ലുകൊണ്ടിളിയണ്ട

ഒരുകാലവും അത് തരുമോ മഹരാജൻ അതുകൊണ്ട് വേണ്ട ജനങ്ങളെ സ്വയം രാജ്യം.