Thursday, 13 August 2015

ഋഷിരാജ് സിങ്ങും മന്ത്രിമാരും
ഋഷിരാജ് സിംങ്ങിനെ തന്നെയല്ലോ
പൊതു ജനങ്ങള്‍ക്കെന്നെന്നും ഏറെ ഇഷ്ടം
സിംഹം പോലത്തെ വദനത്തിലുണ്ടല്ലോ
കൊമ്പന്‍ മീശയും കണ്ണടയും
ആരെയും കൂസാത്ത തലയിലുണ്ടല്ലോ
തന്റേടിതത്തം നിറഞ്ഞ തൊപ്പി
നെഞ്ഞൂക്ക് മറക്കുന്ന കാക്കിയില്‍ കാണാം
ബെല്‍റ്റിട്ട് നിര്‍ത്തിയ സിംഹ ശൌര്യം
കൈയ്യിലൊരൊറ്റ കുറുവടിയും
മുഖം കണ്ടാല്‍ നരസിംഹമൂര്‍ത്തി തന്നെ
മന്ത്രിയെ കണ്ടാല്‍ മുന്നില്‍ കിട്ടിയാല്‍
മണി മണിപോലെ കഥ ചുരുളഴിയും
മന്ത്രിമാര്‍ കട്ടതും വിറ്റതും കൂട്ടി കൊടുത്തതും
ആരും കേള്‍ക്കാത്ത കഥ ചുരുളഴിയും
പൊതുജനത്തിന് എന്തിനും ഏതിനും
ഋഷിരാജ് സിംഹമെ കൂട്ടുള്ളൂ
കറണ്ട്‌ കട്ടതും സ്പീഡ്‌ കുറക്കാത്തതും
ഇതെന്താണെന്ന്‍ ജനം ചോദിക്കും
ഋഷിരാജ് സിംഹം പറഞ്ഞുകൊടുക്കുമ്പോള്‍
പൊതുജനത്തിന് അദ്ഭുതം ആനന്ദം
എന്തിനെ മന്ത്രിമാര്‍ ഭയക്കുന്നു ?
ഋഷിരാജ് സിങ്ങിലെ സത്യത്തെ !
എന്തിനെ സിങ്ങിനെ മാറ്റുന്നു ?
ഋഷിരാജ് സിങ്ങിനെ മുട്ട്കുത്തിക്കാന്‍ !
മുന്നാറില്‍ കട്ടതും കെട്ടിപ്പടുത്തതും
മണിയന്‍ കട്ടതും സരിത പെണ്ണിന്റെ
സാരി തുമ്പില്‍ തൂങ്ങിയോരായിരം
മന്ത്രിമാര്‍ മറുകണ്ടം ചാടീതും
പാവം ചാണ്ടി ചേട്ടനും കൂടരും 
പെണ്ണിന്റെ കോണം കഴുകീതും
ഗണ്‍ മോന്‍ കോടീശ്വരനായതും
സോളാര്‍ കേസില്‍ മുണ്ട് നനഞ്ഞതും
ദാഹം തീര്‍ക്കാന്‍ ഇളനീര്‍ കുടിച്ചതും
നീര്‍വറ്റി ആസനത്തില്‍ മുള്ള് തറച്ചതും
കാക്കേടെ കൂട്ടില്‍ കുയില്‍ മുട്ടയിട്ടതും
ചെന്നിത്തല പാടത്ത് കൊയ്തിനാരോ
പുത്തന്‍ പോന്നരിവാളുമായ് വന്നതും
പുത്തന്‍ പണക്കാരെ കൂട്ടിനു കൂട്ടീതും
മുത്തൂറ്റിന്‍ സ്വര്‍ണം കണ്ടു മയങ്ങീതും
വൈദ്യൂതി മോഷണം കണ്ടുപിടിച്ചതും
ഋഷിരാജ് സിംഗ് പറഞ്ഞുകൊടുക്കുമ്പോള്‍
പൊതുജനത്തിന് അദ്ഭുതം ആഹ്ലാദം
എന്തിനെ മന്ത്രിമാര്‍ ഭയക്കുന്നു ?
ഋഷിരാജ് സിങ്ങിലെ സത്യത്തെ !
എന്തിനെ സിങ്ങിനെ മാറ്റുന്നു ?
ഋഷിരാജ് സിങ്ങിനെ മുട്ട്കുത്തിക്കാന്‍
ഒക്കെയും ചികഞ്ഞെടുത്തങ്ങനെ 
സിംഗ് ജനങ്ങളെ കാട്ടുന്നു
കുടിവെച്ചു വാഴുന്ന മന്ദിരത്തിലേക്ക്
അടിവച്ചടിവച്ച് വരികയത്രെ
മന്ത്രിമാര്‍ വാഴുന്ന മന്ദിരത്തിലേക്കാ
സിംഹം അടിവച്ചടിവച്ച് വരികയത്രെ
ഏതാണാ സിംഹമെന്ന്‍ മന്ത്രി ചോദിക്കേ
കാവല്‍ നായ്ക്കള്‍ വാല് ചുഴറ്റികൊണ്ട് പറയുന്നു
ഋഷിരാജ് സിങ്ങെന്നാണാ സിംഹത്തിന്‍ നാമധേയം
വിറപൂണ്ട് മന്ത്രിമാര്‍ മുണ്ടില്‍ മൂത്രമൊഴിക്കുന്നു
നാറ്റ കഥകള്‍ കുന്നുപോല്‍ ഉയരുമ്പോള്‍
പോഴത്തം മാത്രം ബാക്കി അതിപ്പോള്‍ പറയുന്നില്ല
പോഴത്തം മാത്രം ബാക്കി അതിപ്പോള്‍ പറയുന്നില്ല
ഋഷിരാജ് സിംങ്ങിനെ തന്നെയല്ലോ
പൊതു ജനങ്ങള്‍ക്കെന്നെന്നും ഏറെ ഇഷ്ടം
ജയപ്രകാശ്‌ ഇ. പി
 ഫേസ്ബുക്ക്
പുത്തന്‍ പുസ്ത്കമൊന്നിറക്കി
ഫേസ്ബുക്കെന്നൊരു പര് നല്‍കി
മുഖപുസ്തകം എന്നും വിളിച്ചുകൂവി
മുഖപ്രസംഗങ്ങള്‍ എഴുതി നോക്കി
മുഖ്യമായ വിഷയങ്ങള്‍ പോസ്റ്റ്‌ ചെയ്തു
മനസ്സിലായവര്‍ ലൈക്കടിച്ചു
മനസ്സിലാകാത്തവര്‍ കമന്റ് അടിച്ചു
മനസില്ലാമനസ്സോടെ ഷെയറ് ചെയ്തു
കൂട്ടായ്മയെന്നോരു ആശയത്തെ
കൂട്ടികൊടുക്കലായ്‌ ചിലര്‍ കരുതി
കുതന്ത്രങ്ങള്‍ തന്‍ ചതിക്കുഴികള്‍
കുത്തിയിരുന്നു പഠിച്ചെടുത്തു
പണമുള്ള പെണ്ണിനെ പാട്ടിലാക്കി
പണക്കാരന്‍ പൊഴന്‍റെ പൈസ വാങ്ങി
പടം പിടിക്കുവാന്‍ കച്ചകെട്ടി
പാവങ്ങള്‍ പലരേയും കടിച്ചുകീറി
സിനിമാ നടികളെ പുണര്‍ന്നു നിന്ന്
സായുജ്യം നേടി മതിമറന്നു
സാകൂതം ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തു
സാമാന്യബോധം നശിച്ച കൂട്ടര്‍
മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയിട്ട്
മോഹന സുന്ദര വാക്ക്ദാനങ്ങളില്‍
മനതാരില്‍ സ്വപ്നങ്ങള്‍ നെയ്ത്തുകൂട്ടി
മതിമറന്നു ചിലര്‍ പണംമുടക്കി
സ്നേഹിതാ നീ എത്ര മാറിപ്പോയി
സെന്സിബ്ലായ പലര്‍ മൊഴിഞ്ഞു
സെന്‍സിറ്റീവായ തെറി എറിഞ്ഞു
സിനിമ സംഭാഷണം കാച്ചി വിട്ടു
പടം പത്തുനിലയില്‍ പൊട്ടിയപ്പോള്‍
പൊട്ടാസ്യം സയനേഡ് കരുതിവെച്ചോ ?
പോത്തിന്‍ തൊലിക്കട്ടിയുള്ളവര്‍ക്ക്‌
പൊട്ടനെ പൊട്ടന്‍ കടിച്ച പോലെയുള്ളു !!
മുഖപുസ്ത്രകത്തില്‍ ബുദ്ധിജീവി
മതേതറയായി മാറി
മീഡിയ ഓണ്‍ലൈനില്‍ വയറലായി
മാന്യത തോട്ടില്‍ ഒലിച്ചുപോയി
പൊങ്കാലയിട്ടവര്‍ ആഘോഷിച്ചു
പൊട്ടത്തരങ്ങള്‍ വിളിച്ചുകൂവി
പെണ്ണ് തെറിവിളി താരമായി
പെട്ടെന്ന് പെണ്ണും വയറലായി
മലയാളി സൈറ്റുകള്‍ നോക്കിയപ്പോള്‍
മാന്യത സ്ഥലം വിട്ടിരുന്നു
മതേതറ ബിരിയാണി വെച്ച് നീട്ടി
പോത്ത് രാജേഷെന്ന്‍ നാമമായി
ആയിരം കൂട്ടുകാര്‍ ഉള്ളിടത്ത്
അറിവുള്ളവര്‍ വിരളമായി
ആരെങ്കിലും സത്യം പറഞ്ഞുവെന്നാല്‍
അവന്‍റെ സൌഹ്രദം അറുത്ത്‌ മാറ്റി
കാര്യങ്ങളെല്ലാം കുറിച്ചുകൊണ്ട്‌
കാലത്ത് തന്നെ പോസ്റ്റ്‌ ചെയ്യാം
കാണുവാന്‍ അവസരം കിട്ടിയാലും
കണ്ടതായി നടിക്ക വേണ്ട
മനസ്സിലായവര്‍ ലൈക്കടിക്കു
മനസ്സിലാകാത്തവര്‍ കമന്റ് അടിക്കു
മനസില്ലാമനസ്സോടെ ഷെയറ് ചെയ്യു
മാനസികോല്ലാസം ഇത്ര മാത്രം !!
ജയപ്രകാശ്‌.ഇ.പി

Sunday, 15 February 2015

     VANDE MATARAM

What we children of India seek!!
Peace and harmony to its peak
We are strong and not weak
Make it clear in enemies sleep.

While we breathe and sleep
Dharma is the way of life we lead
‘Nationalism’ is the blood in veins
‘BHARAT MATA ‘is in our prayers

Hear to the music of heart
Heaven is here so is truth
Listen to the inner call
‘VANDE MATARAM’ is in all

Tricolor flag fly high and high
Thrilling blood in our veins
Telling truth sound and loud
“Give me blood I will give you freedom”.

True Independence and Freedom
Will exist in doing what’s right
In homes of the braves
Who seeks blessing of MOTHER LAND.

VANDE MATARAM, VANDE MATARAM, VANDE MATARAM

                                                        By

                                                    -Capt. Jayaprakash.E.P-

Friday, 13 February 2015

ദില്ലിയില്‍ മുളച്ച തകര
തകര്‍ന്നടിഞ്ഞ ദില്ലിയില്‍
തകര മുളച്ചുപോല്‍
തലതിരിഞ്ഞ വാക്ക്‌ദാനങ്ങളില്‍
പലതരം പൊള്ളത്തരങ്ങളില്‍
പറയുവാനേറയുണ്ട് പൊരുളുകള്‍
പിറന്ന നാടിനെ ഒറ്റികൊടുപ്പവര്‍ തന്‍
കഥ ശ്രവിക്കുവാന്‍ നാം ആശക്തരാം
കഥിക്കുകില്‍ രോഷം വളര്‍ന്നിടാം
വായിച്ചു കാണും നിങ്ങള്‍
വാഴിച്ച പ്രധമന്‍ തന്‍ വാക്ക്‌ദാനങ്ങള്‍
പാലിക്കേണ്ടതില്ല വാക്ക്‌ദാനങ്ങള്‍ 
പാതിരാവിലെ പ്രസംഗങ്ങള്‍
പഠിച്ചു പാഠങ്ങള്‍ പലവുരു
പ്രയോഗിച്ചു ഫലത്തിലവയോക്കയും
പാവങ്ങള്‍ തന്‍ പാര്‍ട്ടിയിലൂടെ
പട്ടിണിക്കാരുടെ പരിവട്ടങ്ങളില്‍
കാശിനായി തെണ്ടേണ്ടിവന്നില
കാശിയില്‍ തോറ്റു പോയെങ്കിലും
കറുത്ത ശക്തികള്‍ ധനം നല്‍കി
കറുത്ത കൊടിയേന്തുന്ന ഭീകരര്‍
സൗഗന്ധികം വിടര്‍ന്നില്ല കാശ്മീരില്‍
സഹിച്ചു മടുത്ത ജനങ്ങളില്‍
സ്പര്‍ശിച്ചതില്ലാ ജല്‍പ്പനങ്ങള്‍
ആശ്ചര്യകരമായി വിജയങ്ങള്‍ 
പച്ച കുതിരകള്‍ പായിച്ചു
പച്ചയായ മനുഷ്യരില്‍ ദില്ലിയില്‍
പാവങ്ങള്‍ തന്‍ പാതി വയറുകള്‍
പാതിയും കവര്‍ന്നു പൊള്ളത്തരങ്ങള്‍
വെറുതെ നല്‍കിടും തെളിനീരും
വെറുതെ നല്‍കിടും വെളിച്ചവും
വെറുതെ നല്‍കിടും സ്കൂളുകള്‍
വൈ ഫൈ മുഴുക്കെ നാട്ടിലും
വരണ്ട മനസില്‍ മുളച്ചുപൊന്തി
പുതുമഴക്ക് മണ്ണില്‍ തകരകള്‍
തളിര്‍ത്തപോല്‍ കരിയുവാന്‍ തേടി-
വരുന്ന വേനല്‍ കാണായ്കയാല്‍
തളിര്‍ത്ത തകരകള്‍ കരിഞ്ഞിടും
താളപ്പിഴകള്‍ നാം കണ്ടിടും
അത്യാഗ്രഹം ചക്രം ചവിട്ടുന്നതും
അസ്തിവാരം അടിഞ്ഞമരുന്നതും
കനകം കൊണ്ടും കാമിനി കൊണ്ടും
കയങ്ങളില്‍ മുങ്ങി മരിച്ചവര്‍
വറചട്ടിയില്‍ വ്യാമോഹസ്വപ്നങ്ങള്‍ 
വറുത്തെടുക്കുന്നു വിവരദോഷികള്‍ 
ജയപ്രകാശ്.ഇ.പി