| ദില്ലിയില്‍ മുളച്ച തകര |
| തകര്‍ന്നടിഞ്ഞ ദില്ലിയില്‍ |
| തകര മുളച്ചുപോല്‍ |
| തലതിരിഞ്ഞ വാക്ക്‌ദാനങ്ങളില്‍ |
| പലതരം പൊള്ളത്തരങ്ങളില്‍ |
| പറയുവാനേറയുണ്ട് പൊരുളുകള്‍ |
| പിറന്ന നാടിനെ ഒറ്റികൊടുപ്പവര്‍ തന്‍ |
| കഥ ശ്രവിക്കുവാന്‍ നാം ആശക്തരാം |
| കഥിക്കുകില്‍ രോഷം വളര്‍ന്നിടാം |
| വായിച്ചു കാണും നിങ്ങള്‍ |
| വാഴിച്ച പ്രധമന്‍ തന്‍ വാക്ക്‌ദാനങ്ങള്‍ |
| പാലിക്കേണ്ടതില്ല വാക്ക്‌ദാനങ്ങള്‍ |
| പാതിരാവിലെ പ്രസംഗങ്ങള്‍ |
| പഠിച്ചു പാഠങ്ങള്‍ പലവുരു |
| പ്രയോഗിച്ചു ഫലത്തിലവയോക്കയും |
| പാവങ്ങള്‍ തന്‍ പാര്‍ട്ടിയിലൂടെ |
| പട്ടിണിക്കാരുടെ പരിവട്ടങ്ങളില്‍ |
| കാശിനായി തെണ്ടേണ്ടിവന്നില |
| കാശിയില്‍ തോറ്റു പോയെങ്കിലും |
| കറുത്ത ശക്തികള്‍ ധനം നല്‍കി |
| കറുത്ത കൊടിയേന്തുന്ന ഭീകരര്‍ |
| സൗഗന്ധികം വിടര്‍ന്നില്ല കാശ്മീരില്‍ |
| സഹിച്ചു മടുത്ത ജനങ്ങളില്‍ |
| സ്പര്‍ശിച്ചതില്ലാ ജല്‍പ്പനങ്ങള്‍ |
| ആശ്ചര്യകരമായി വിജയങ്ങള്‍ |
| പച്ച കുതിരകള്‍ പായിച്ചു |
| പച്ചയായ മനുഷ്യരില്‍ ദില്ലിയില്‍ |
| പാവങ്ങള്‍ തന്‍ പാതി വയറുകള്‍ |
| പാതിയും കവര്‍ന്നു പൊള്ളത്തരങ്ങള്‍ |
| വെറുതെ നല്‍കിടും തെളിനീരും |
| വെറുതെ നല്‍കിടും വെളിച്ചവും |
| വെറുതെ നല്‍കിടും സ്കൂളുകള്‍ |
| വൈ ഫൈ മുഴുക്കെ നാട്ടിലും |
| വരണ്ട മനസില്‍ മുളച്ചുപൊന്തി |
| പുതുമഴക്ക് മണ്ണില്‍ തകരകള്‍ |
| തളിര്‍ത്തപോല്‍ കരിയുവാന്‍ തേടി- |
| വരുന്ന വേനല്‍ കാണായ്കയാല്‍ |
| തളിര്‍ത്ത തകരകള്‍ കരിഞ്ഞിടും |
| താളപ്പിഴകള്‍ നാം കണ്ടിടും |
| അത്യാഗ്രഹം ചക്രം ചവിട്ടുന്നതും |
| അസ്തിവാരം അടിഞ്ഞമരുന്നതും |
| കനകം കൊണ്ടും കാമിനി കൊണ്ടും |
| കയങ്ങളില്‍ മുങ്ങി മരിച്ചവര്‍ |
| വറചട്ടിയില്‍ വ്യാമോഹസ്വപ്നങ്ങള്‍ |
| വറുത്തെടുക്കുന്നു വിവരദോഷികള്‍ |
| ജയപ്രകാശ്.ഇ.പി |
Friday, 13 February 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment