| ഫേസ്ബുക്ക് |
| പുത്തന്‍ പുസ്ത്കമൊന്നിറക്കി |
| ഫേസ്ബുക്കെന്നൊരു പര് നല്‍കി |
| മുഖപുസ്തകം എന്നും വിളിച്ചുകൂവി |
| മുഖപ്രസംഗങ്ങള്‍ എഴുതി നോക്കി |
| മുഖ്യമായ വിഷയങ്ങള്‍ പോസ്റ്റ് ചെയ്തു |
| മനസ്സിലായവര്‍ ലൈക്കടിച്ചു |
| മനസ്സിലാകാത്തവര്‍ കമന്റ് അടിച്ചു |
| മനസില്ലാമനസ്സോടെ ഷെയറ് ചെയ്തു |
| കൂട്ടായ്മയെന്നോരു ആശയത്തെ |
| കൂട്ടികൊടുക്കലായ് ചിലര്‍ കരുതി |
| കുതന്ത്രങ്ങള്‍ തന്‍ ചതിക്കുഴികള്‍ |
| കുത്തിയിരുന്നു പഠിച്ചെടുത്തു |
| പണമുള്ള പെണ്ണിനെ പാട്ടിലാക്കി |
| പണക്കാരന്‍ പൊഴന്‍റെ പൈസ വാങ്ങി |
| പടം പിടിക്കുവാന്‍ കച്ചകെട്ടി |
| പാവങ്ങള്‍ പലരേയും കടിച്ചുകീറി |
| സിനിമാ നടികളെ പുണര്‍ന്നു നിന്ന് |
| സായുജ്യം നേടി മതിമറന്നു |
| സാകൂതം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു |
| സാമാന്യബോധം നശിച്ച കൂട്ടര്‍ |
| മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയിട്ട് |
| മോഹന സുന്ദര വാക്ക്ദാനങ്ങളില്‍ |
| മനതാരില്‍ സ്വപ്നങ്ങള്‍ നെയ്ത്തുകൂട്ടി |
| മതിമറന്നു ചിലര്‍ പണംമുടക്കി |
| സ്നേഹിതാ നീ എത്ര മാറിപ്പോയി |
| സെന്സിബ്ലായ പലര്‍ മൊഴിഞ്ഞു |
| സെന്‍സിറ്റീവായ തെറി എറിഞ്ഞു |
| സിനിമ സംഭാഷണം കാച്ചി വിട്ടു |
| പടം പത്തുനിലയില്‍ പൊട്ടിയപ്പോള്‍ |
| പൊട്ടാസ്യം സയനേഡ് കരുതിവെച്ചോ ? |
| പോത്തിന്‍ തൊലിക്കട്ടിയുള്ളവര്‍ക്ക് |
| പൊട്ടനെ പൊട്ടന്‍ കടിച്ച പോലെയുള്ളു !! |
| മുഖപുസ്ത്രകത്തില്‍ ബുദ്ധിജീവി |
| മതേതറയായി മാറി |
| മീഡിയ ഓണ്‍ലൈനില്‍ വയറലായി |
| മാന്യത തോട്ടില്‍ ഒലിച്ചുപോയി |
| പൊങ്കാലയിട്ടവര്‍ ആഘോഷിച്ചു |
| പൊട്ടത്തരങ്ങള്‍ വിളിച്ചുകൂവി |
| പെണ്ണ് തെറിവിളി താരമായി |
| പെട്ടെന്ന് പെണ്ണും വയറലായി |
| മലയാളി സൈറ്റുകള്‍ നോക്കിയപ്പോള്‍ |
| മാന്യത സ്ഥലം വിട്ടിരുന്നു |
| മതേതറ ബിരിയാണി വെച്ച് നീട്ടി |
| പോത്ത് രാജേഷെന്ന്‍ നാമമായി |
| ആയിരം കൂട്ടുകാര്‍ ഉള്ളിടത്ത് |
| അറിവുള്ളവര്‍ വിരളമായി |
| ആരെങ്കിലും സത്യം പറഞ്ഞുവെന്നാല്‍ |
| അവന്‍റെ സൌഹ്രദം അറുത്ത് മാറ്റി |
| കാര്യങ്ങളെല്ലാം കുറിച്ചുകൊണ്ട് |
| കാലത്ത് തന്നെ പോസ്റ്റ് ചെയ്യാം |
| കാണുവാന്‍ അവസരം കിട്ടിയാലും |
| കണ്ടതായി നടിക്ക വേണ്ട |
| മനസ്സിലായവര്‍ ലൈക്കടിക്കു |
| മനസ്സിലാകാത്തവര്‍ കമന്റ് അടിക്കു |
| മനസില്ലാമനസ്സോടെ ഷെയറ് ചെയ്യു |
| മാനസികോല്ലാസം ഇത്ര മാത്രം !! |
| ജയപ്രകാശ്.ഇ.പി |
Thursday, 13 August 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment