| മാവൂര്‍ |
|
| പണ്ടുത്തരമലബാറില്‍ വന്‍പുകഴ്- |
| കൊണ്ടൊരു കോഴിക്കോടിനടുത്തോരൂരില്‍, |
|
| മാവുകള്‍വേനലില്‍ പൂത്തുവിലസുന്ന |
| മാനുകള്‍മേയുന്ന വെളിസ്ഥലത്തില്‍ |
|
| പെട്ടെന്നോരുദിനം ബിര്‍ളയുംകൂട്ടരും |
| കമ്പനികെട്ടുവാന്‍ തീര്‍പ്പെടുത്തു |
|
| മാവുകള്‍പ്പൂക്കുന്ന മാനുകള്‍മേയുന്ന |
| മാവൂരന്നങ്ങിനെ ഖ്യാതിനേടി |
|
| ഒട്ടല്ലകൌതുകം കൂറീട്ടുനാട്ടുകാര്‍ |
| ഒട്ടുല്‍സാഹസഹായഹസ്തം നീട്ടി |
|
| ഝടുത്തിയില്‍ കമ്പനികെട്ടുവാന്‍ പണി- |
| പ്പെട്ടു ആയസ്ഥലങ്ങളങ്ങേറ്റെടുത്തും |
|
| തറവാട്ടില്‍നിന്നും തന്നൂരില്‍നിന്നും |
| തറവാടികളെയെല്ലാം കുടിയോഴിച്ചു |
|
| എത്ര ത മ്പാക്കളിതെത്രയടിയാളര്‍ |
| എത്രപേര്‍ തന്നുടെയില്ലംവിട്ടു |
|
| എണ്ണിയാലൊടുങ്ങാതതെത്ത്രയോ പവാങ്ങള്‍ |
| കണ്ണിലെണ്ണയൊഴിച്ചഹോ കാത്തിരിപ്പായ് |
|
| കമ്പനിവന്നുകാണുവാന്‍ നാട്ടാര്‍ക്കും |
| കമ്പമിതേറയും ജോലിനേടാന്‍ |
|
| കാളിയസര്‍പ്പംപോല്‍
വളഞ്ഞുപുളഞ്ഞോരു |
| ചാലിയാറാറ്റിന്‍ തീരമോന്നില്‍ |
|
| ആറ്റിലേക്കുചായ്ഞ്ഞങ്ങു കെട്ടിതുടങ്ങിതെ |
| ആദ്യമായ് വന്‍പേറുംബോട്ടുജെട്ടി |
|
| കട്ടിടം നിര്‍മ്മിക്കാനാവശ്യമായുള്ള |
| കട്ടയും കല്ലും വഞ്ചിയില്‍കൊണ്ടിറക്കി |
|
| മേല്‍നോട്ടക്കാര്‍ക്കു സഞ്ചരിച്ചീടാനായ് |
| മോട്ടോര്‍ബോട്ടൊന്നങ്ങു വന്നടുത്തു |
|
| സ്ഫടികംതോല്കുന്ന നീര്മുറിച്ചിട്ടു |
| സഞ്ചാരം ബോട്ടുനടത്തിടുമ്പോള്‍ |
|
| കുടിവെള്ളമെടുക്കുവാന്‍ കുടവുമായാമിന |
| കുനിയുന്നു
പുളിനങ്ങള്‍പുല്‍കുംപുഴക്കരയില്‍ |
|
| ബോട്ട്ഞ്ഞോറിയുമലകള്‍ പാഞ്ഞുപോയതാ |
| കുടങ്ങളില്‍ പളുങ്കുനീര്‍നിറച്ചിടുന്നു |
|
| മീനിനെക്കൊത്തുവാന്‍ പൊന്മക്കിളിയോന്നു |
| മിണ്ടാതിരിപ്പുണ്ടാ കണ്ടല്‍ക്കാട്ടില്‍ |
|
| ചാട്ടുളിപോലെ ചടുലമായ്പറന്നിട്ടു |
| ചാടിപിടിക്കുന്നു മീനുകളെ |
|
| എത്രനാള്‍നമുക്ക് കാണുവാനാകുമീ |
| ഇത്ര നായനാനന്ദമാംകാഴ്ച്ചയെല്ലാം |
|
| കേട്ടവര്‍ കേട്ടവര്‍ തന്‍ നാടുവിട്ടിതു |
| കുറ്റിയുംപറിച്ചങ്ങു മാവൂര്‍പൂകി |
|
| ചുമടടുകാര്‍ കല്‍പ്പണികാര്‍ പിന്നെ |
| ചതുരരാം കമ്പിവളച്ചങ്ങുകെട്ടുന്നോരും |
|
| സിമന്‍റ്കൊണ്ടാണത്രേ കെട്ടുന്നു
കെട്ടിടം |
| സന്ദേഹം വേണ്ടയതിന്‍നുറപ്പിനാര്‍ക്കും |
|
| ബോയിലറും ടര്‍ബൈനും ഘടിപ്പിച്ചിട്ടിതു |
| ബോദ്ധംകെടുന്നൊരു പുകക്കുഴലും |
|
| വിഷപുകതുപ്പുവാനാണാ പുകക്കുഴല്‍ |
| വാനംമുട്ടോളം ഉയന്നുന്നില്പ്പൂ |
|
| വിണ്ണിനെപുല്‍കുന്ന
പുകക്കുഴല്‍കണ്ടിട്ടു |
| വിസ്മയംകൊണ്ടാകാം നാട്ടുകാര്‍-വാപൊളിച്ചു |
|
| കണ്ണുമിഴിച്ചുനിന്ന ചിലര-അയ്യോ |
| കര്‍ണ്ണങ്ങള്‍തോറും പ്രചാരണമായ് |
|
| കമ്പനിയോട്ടുവാന്‍ കര്‍മങ്ങള്‍ചെയുവാന്‍ |
| കര്‍മനിരതരാം കര്‍മ്മജ്ഞരുമായ് |
|
| ഡിപ്ലോമതോറ്റിട്ടു തെണ്ടിതിരിഞ്ഞവര്‍ |
| ഡിപ്പാര്‍ട്ടുമെന്‍റില്‍ എഞ്ചിനീയറുമായ് |
|
| എന്തിനു നീട്ടുന്നു ചുരുക്കിപ്പറഞ്ഞിടാം |
| യന്ത്രങ്ങളെല്ലാം പ്രവര്‍ത്തനമായ് |
|
| മാവൂരിന്‍ മുഖമിതാമാറിതുടങ്ങുന്നു |
| മായുന്നുപണ്ടത്തെ ഗ്രാമഭംഗി |
|
| നാലുചുമരില്‍ താങ്ങിനിര്‍ത്തികൊണ്ട് |
| നാലുവരിക്കൂരകള്‍ പടുത്തുയര്‍ത്തി |
|
| ചെറുകുന്നിന്‍ ചെരുവിലെക്കൂരകള്‍ |
| ചെറുപ്പക്കാര്‍ക്കു വസിക്കുവാനായിരുന്നു |
|
| ഉത്തരദിക്കില്‍
ഉദ്യോഗസ്ഥര്‍ക്കിരിക്കുവാന്‍ |
| ഉത്തുംഗ സൗധങ്ങള്‍ പണിതുയര്‍ത്തി |
|
| കുന്നിന്‍നെറുകയി ക്ഷേത്രവും നിര്‍മിച്ചു |
| കാര്‍മുകില്‍ വര്‍ണ പ്രതിഷ്ഠവെച്ചു |
|
| പടിഞ്ഞാറ്ദിക്കിലായ് വിദ്യാലയമൊന്നു |
| പടിപടിയായ് പടുത്തുയര്‍ത്തി |
|
| അക്ഷരം പഠിക്കുവാനക്ഷരമുറ്റത്ത് |
| അക്ഷരകുതുകികള്‍ അക്ഷമരായ് |
|
| വിദ്യതന്‍ കൊടിക്കൂറ പാറിത്തുടങ്ങിതെ |
ശുന്യരെ ശിഷ്യനായ് സ്വികരിച്ചും
| കാലങ്ങള്‍
കുതിരപോല്‍ പഞ്ഞുപോയ് |
| കാലുഷ്യ മേഘങ്ങള്‍ നഭസില്‍ ഉരുണ്ടുകൂടി |
|
| കൈ നിറയെ കാശു വന്നണഞപ്പോള്‍ |
| അഹങ്കാരവും ഗമയും അതിര്‍കടന്നു |
|
| അയല്‍ക്കാര്‍ തന്നുടെ കൊപ്പുകള്‍ കണ്ടിട് |
| അസൂയ മനസ്സിന്‍ അസ്വസ്ഥതയായ് |
|
| മത്സ്യവും മാംസവും വില്‍ക്കുന്ന
മാര്‍ക്കറ്റില്‍ |
| മാത്സര്യം മോഹങ്ങള്‍ വീറുകാട്ടി |
|
| ചൊല്ലുന്ന കാശിനു മത്സ്യവും വാങ്ങിയിട്ട് |
| ചോല്ലെഴും സാറന്മാര്‍ ശകടം പൂകി |
|
| നല്ലൊരു ശബളം വാങ്ങിയും പോരാഞ്ഞു |
| നേട്ടങ്ങള്‍ കൊയുവാന്‍ നെട്ടോട്ടമായ് |
|
| അവകാശ കാഹളം ഉച്ചത്തില്‍ ഊത്തിയിട്ട് |
| ആവേശ തീ ആളി പടരുകയായ് |
|
| കവല പ്രസംഗങ്ങള്‍ നിത്യവും |
| കള്ളവും പഴി ചൊരിയലുമായി |
|
| പാവം വഴിപിഴച്ചുപോയ് തൊഴിലാളി |
| പട്ടിണി പാവം പരിവട്ടത്തിലായ് |
|
| ദുര്‍വിധി തന്നുടെ കൂരമ്പുകളെറ്റു |
| ദുരിതം പേറുന്നു പലരുമിന്ന്‍ |
|
| സമരബേരി മുഴങ്ങിയ നാളുകള്‍ |
| സീമകള്‍ കാണാതെ നീണ്ടു പോയി |
|
| നാളുകള്‍ പിന്നേയും കടന്നുപോയ് |
| നാട്ടില്‍ ആത്മഹത്യ പതിവ് വാര്‍ത്തയായി |
|
| ഒന്ന്‍ ചിന്തിക്കുകില്‍ വേറൊരു മാര്‍ഗ്ഗവും |
| ഒതുവാന്‍ ആരും അശക്തരാകും |
|
| തുടരും......... |
| ജയപ്രകാശ്.ഇ.പി |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
No comments:
Post a Comment