Saturday, 20 December 2014


ഉണര്‍ത്തുപാട്ട്

ഉഴറി നടക്കും ഇന്ത്യക്കാര്‍ക്കൊരു കഥയുണ്ട്‌
ഉജ്ജ്വല സ്വാതന്ത്ര്യത്തില്‍ സമര കഥ
അതു പറയുമ്പോള്‍ നമ്മുടെ 
നാടിന്‌ അഭിമാനിക്കാന്‍ വകയില്ലെ

അറിയാം നിങ്ങള്‍ക്കൊരു കഥയല്ലതു
വര്‍ണ്ണ വിവേചന വര്‍ഗ്ഗ ചരിത്രത്തില്‍
ഉടനീളം ചുടുചോരയില്‍ എഴുതിയ
ചെറുത്തുനില്‍പി്ന്‍  പരമാര്‍ത്ഥം

പണ്ട് ഇവിടത്തെ വിപ്ലവകാരികളെ
കണ്ടിട്ടുള്ളവര്‍ ഉണ്ടാകും
അവരെ കണ്ടാല്‍ സായിപ്പന്‍മാര്‍ക്ക്
അടിമുടി അടിമുടി കലി കയറും

ദുശകുനങ്ങള്‍ നടുമുടിക്കാന്‍
തെണ്ടി നടക്കും പ്രശ്നക്കാര്‍
പട്ടിണി കിടന്നു വിശന്നു മരിക്കാന്‍
മടിയില്ലാത്തൊരു സമരക്കാര്‍

ചില വേള്ളകളില്‍ കൂടം കൂടി
ചിലര്‍ പോകുന്നത് കാണുമ്പോള്‍
മേടകളിലെ സായിപ്പന്‍മാരില്‍ അത്
ക്ഷമകേടിന്‍ കരിനിഴല്‍ വീഴ്ത്തും

അവര്‍ ചിന്തിച്ചു തലകാഞ്ഞു
ആള്‍ കൂട്ടങ്ങള്‍ നിരോധിച്ചു
അടിമകളായി വളര്‍ത്തിടുവാന്‍
അടിച്ചേല്‍പ്പിച്ചു കരിനിയമം

ജാലിയന്‍വാലാബാഗില്‍ ഒരു നാള്‍
ജ്വാലയായ് കൊടികള്‍ ഉയര്‍ന്നപ്പോള്‍
കണ്ടു വിറച്ചോരു വെള്ളക്കാര്‍
വെടിയുണ്ടകള്‍ തുടരെ പായിച്ചു

പിടഞ്ഞുമരിച്ചു സമരക്കാര്‍
ചീറ്റി ഒഴുകി ചുടുരക്തം
ചവിട്ടി മെതിച്ചു വെള്ളക്കാര്‍
ചിന്നിച്ചിതറി ആള്‍ക്കൂട്ടം

ഉതിര്‍ത്തു വെടിയുണ്ടകള്‍ ഒന്നായി
ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍ ധ്വനിയായി
നഷ്ടപ്പെട്ടു പലരും പലതും ആ
നാടിന്‍ യുവത്വ സമരത്തില്‍

ഇവിടെ മതിലില്‍ ഉരുമ്മി പോകും
കാറ്റിനുമുണ്ടൊരു കഥ പറയാന്‍
വെടിയേറ്റന്നു തുളഞ്ഞ മതിലുകള്‍
മിന്നലുതിര്‍ത്ത വിപ്ലവ സമര കഥ 

നാടിനു വേണ്ടിയുള്ള സമരത്തെ
നായാടിയ ഡയറിനെ മാനിക്കാന്‍
സായിപ്പന്‍മാര്‍ ഒരുമിച്ച് ലണ്ടനില്‍‍
സദ്യ നടത്തിയ നേരത്തില്‍

ഉത്തംസിംഗ് ഒന്നു നിരൂപിച്ചു
ആയുധം ഏന്തിയ കൈതണ്ടില്‍
വെള്ളപൂവില്‍ ചോരപുള്ളികള്‍
കുത്തി ഡയറിന്‍ ഉദ്യാനം

പരിണാമത്തിന്‍ ഗതിവേഗം
പുത്തന്‍ രാഷ്ട്രീയക്കാര്‍ വന്നെലോ
നല്ലൊരു നാട് കട്ട് മുടിച്ചല്ലോ
നന്മകള്‍ എല്ലാം പോയല്ലോ

നമ്മുടെ നാടിന്‍ സമ്പത്തില്‍
നാട്ടു വളര്‍ത്തി സാമ്രാജ്യം 
നട്ടെല്ലില്ലാത്ത ഒരു കുടുംബക്കാര്‍
നാറിത്വത്തിന്‍ വൈതാളികര്‍

പൊറുതിമുട്ടി അണമുട്ടി 
പുണ്യ പുരാതന സംസ്കാരം
പീഠിപ്പിച്ചു സോദരിയെ
പ്രീണിപ്പിച്ചു വോട്ടിന്നായ്‌

ഒറ്റുകൊടുത്തു ഭീരുത്വം
ഒറ്റകണ്ണന്‍ കോയക്കും
ചിമ്രി കണ്ണന്‍ ചീനക്കും
ചില്ലി കാശിനു ധര്‍മത്തെ

ചീന്തി എറിഞ്ഞു സനാതന ധര്‍മ്മത്തെ
ചതിച്ചു വീഴ്ത്തി വറുതിയില്‍ നിര്‍ത്തി
സത്യ സനാതന പീഠത്തെ
ശങ്കരാചാര്യ സുന്ദര ദീപത്തെ

എറിഞ്ഞുകൊടുത്തു മുതലാളി
അറിഞ്ഞുകൊടുത്തു അടിയാളര്‍
അരിക്കും ഉപ്പിനും വിലകൂട്ടി
എരിച്ചടക്കാന്‍ വാതക വിലകൂടി

എന്തിന് നാമിതു സഹിക്കുന്നു ?
എല്ലാം കുടുംബസ്വത്താക്കി
ഇറ്റലിയിലേക്ക് നാടുകടത്തുമ്പോള്‍
എന്തെ നമ്മള്‍ ഉറങ്ങുന്നു ?

ഇന്ത്യക്കാരെ നിങ്ങള്‍ ഉണരേണം
ഇവിടെ കാവിക്കൊടി പാറിക്കാന്‍
നിന്നിലെ ചേതന ഉണരട്ടെ
നമ്മില്‍ താമര വിരിയട്ടെ

പുതിയൊരു പുലരി പിറക്കാനായ്‌
പുത്തന്‍ തലമുറ പാടുന്നു
കര്‍മ്മവും ധര്‍മ്മവും പുലരട്ടെ
കര്‍മ്മ ധീരനെ വഴ്ത്തിടാം

ജയപ്രകാശ്. ഇ. പി

No comments: