| ഋഷിരാജ് സിങ്ങും
മന്ത്രിമാരും |
|
| ഋഷിരാജ് സിംങ്ങിനെ തന്നെയല്ലോ |
| പൊതു ജനങ്ങള്‍ക്കെന്നെന്നും ഏറെ ഇഷ്ടം |
| സിംഹം പോലത്തെ വദനത്തിലുണ്ടല്ലോ |
| കൊമ്പന്‍ മീശയും കണ്ണടയും |
|
| ആരെയും കൂസാത്ത തലയിലുണ്ടല്ലോ |
| തന്റേടിതത്തം നിറഞ്ഞ തൊപ്പി |
| നെഞ്ഞൂക്ക് മറക്കുന്ന കാക്കിയില്‍ കാണാം |
| ബെല്‍റ്റിട്ട് നിര്‍ത്തിയ സിംഹ ശൌര്യം |
|
| കൈയ്യിലൊരൊറ്റ കുറുവടിയും |
| മുഖം കണ്ടാല്‍ നരസിംഹമൂര്‍ത്തി തന്നെ |
| മന്ത്രിയെ കണ്ടാല്‍ മുന്നില്‍ കിട്ടിയാല്‍ |
| മണി മണിപോലെ കഥ ചുരുളഴിയും |
| മന്ത്രിമാര്‍ കട്ടതും വിറ്റതും കൂട്ടി
കൊടുത്തതും |
| ആരും കേള്‍ക്കാത്ത കഥ ചുരുളഴിയും |
|
| പൊതുജനത്തിന് എന്തിനും ഏതിനും |
| ഋഷിരാജ് സിംഹമെ കൂട്ടുള്ളൂ |
| കറണ്ട് കട്ടതും സ്പീഡ് കുറക്കാത്തതും |
| ഇതെന്താണെന്ന്‍ ജനം ചോദിക്കും |
| ഋഷിരാജ് സിംഹം പറഞ്ഞുകൊടുക്കുമ്പോള്‍ |
| പൊതുജനത്തിന് അദ്ഭുതം ആനന്ദം |
|
| എന്തിനെ മന്ത്രിമാര്‍ ഭയക്കുന്നു ? |
| ഋഷിരാജ് സിങ്ങിലെ സത്യത്തെ ! |
| എന്തിനെ സിങ്ങിനെ മാറ്റുന്നു ? |
| ഋഷിരാജ് സിങ്ങിനെ മുട്ട്കുത്തിക്കാന്‍ ! |
|
| മുന്നാറില്‍ കട്ടതും കെട്ടിപ്പടുത്തതും |
| മണിയന്‍ കട്ടതും സരിത പെണ്ണിന്റെ |
| സാരി തുമ്പില്‍ തൂങ്ങിയോരായിരം |
| മന്ത്രിമാര്‍ മറുകണ്ടം ചാടീതും |
| പാവം ചാണ്ടി ചേട്ടനും കൂടരും |
| പെണ്ണിന്റെ കോണം കഴുകീതും |
| ഗണ്‍ മോന്‍ കോടീശ്വരനായതും |
| സോളാര്‍ കേസില്‍ മുണ്ട് നനഞ്ഞതും |
| ദാഹം തീര്‍ക്കാന്‍ ഇളനീര്‍ കുടിച്ചതും |
| നീര്‍വറ്റി ആസനത്തില്‍ മുള്ള് തറച്ചതും |
| കാക്കേടെ കൂട്ടില്‍ കുയില്‍ മുട്ടയിട്ടതും |
| ചെന്നിത്തല പാടത്ത് കൊയ്തിനാരോ |
| പുത്തന്‍ പോന്നരിവാളുമായ് വന്നതും |
| പുത്തന്‍ പണക്കാരെ കൂട്ടിനു കൂട്ടീതും |
| മുത്തൂറ്റിന്‍ സ്വര്‍ണം കണ്ടു മയങ്ങീതും |
| വൈദ്യൂതി മോഷണം കണ്ടുപിടിച്ചതും |
| ഋഷിരാജ് സിംഗ് പറഞ്ഞുകൊടുക്കുമ്പോള്‍ |
| പൊതുജനത്തിന് അദ്ഭുതം ആഹ്ലാദം |
|
| എന്തിനെ മന്ത്രിമാര്‍ ഭയക്കുന്നു ? |
| ഋഷിരാജ് സിങ്ങിലെ സത്യത്തെ ! |
| എന്തിനെ സിങ്ങിനെ മാറ്റുന്നു ? |
| ഋഷിരാജ് സിങ്ങിനെ മുട്ട്കുത്തിക്കാന്‍ |
|
| ഒക്കെയും ചികഞ്ഞെടുത്തങ്ങനെ |
| സിംഗ് ജനങ്ങളെ കാട്ടുന്നു |
| കുടിവെച്ചു വാഴുന്ന മന്ദിരത്തിലേക്ക് |
| അടിവച്ചടിവച്ച് വരികയത്രെ |
| മന്ത്രിമാര്‍ വാഴുന്ന മന്ദിരത്തിലേക്കാ |
| സിംഹം അടിവച്ചടിവച്ച് വരികയത്രെ |
|
| ഏതാണാ സിംഹമെന്ന്‍ മന്ത്രി ചോദിക്കേ |
| കാവല്‍ നായ്ക്കള്‍ വാല് ചുഴറ്റികൊണ്ട്
പറയുന്നു |
| ഋഷിരാജ് സിങ്ങെന്നാണാ സിംഹത്തിന്‍ നാമധേയം |
| വിറപൂണ്ട് മന്ത്രിമാര്‍ മുണ്ടില്‍
മൂത്രമൊഴിക്കുന്നു |
| നാറ്റ കഥകള്‍ കുന്നുപോല്‍ ഉയരുമ്പോള്‍ |
| പോഴത്തം മാത്രം ബാക്കി അതിപ്പോള്‍
പറയുന്നില്ല |
| പോഴത്തം മാത്രം ബാക്കി അതിപ്പോള്‍
പറയുന്നില്ല |
|
| ഋഷിരാജ് സിംങ്ങിനെ തന്നെയല്ലോ |
| പൊതു ജനങ്ങള്‍ക്കെന്നെന്നും ഏറെ ഇഷ്ടം |
|
| ജയപ്രകാശ് ഇ. പി |