Wednesday, 13 November 2013

കുറുപ്പിന്‍റെ വള്ളംകളി                                                                                                                                                                                                                                                                                                                                                                                                              
വള്ളം കളിയിതു കാണുവാനായിട്ട്
വെള്ളമടിച്ചവര്‍ വന്നിരിപ്പായ്‌
കേരള പിറവിയില്‍ മോദിച്ച്
മോടിയില്‍ നക്ഷത്രവൃന്തവും വന്നിരുന്നു
വള്ളം കളിയുടെ താളത്തില്‍
വെള്ളമടിക്കാരും തുള്ളിച്ചാടി
വേഗം തുഴയുന്ന തുഞ്ചനെ വെല്ലുവാന്‍
വെക്കം നിധംബങ്ങള്‍ താളമിട്ടു
പണ്ടു യുഗങ്ങള്‍ക്കു നേതൃത്വമേകിയോര്‍ 
 താരങ്ങളെത്തോണ്ടി രസിക്കയാണോ ?
ആദിയിലീ നദി പാര്‍ശ്വങ്ങളില്‍
ആബാലവൃദ്ധം ജനസന്ജയങ്ങളില്‍
ആരോപണ വിഹീന നാള്‍വഴികളില്‍
ആഘോഷം നാടിന്‍ ഐശ്വര്യമായിരുന്നു
പെണ്ണിന്ന് സമത്വം നല്‍കിയ നാള്‍ മുതല്‍
പൊങ്ങുന്നു സ്ത്രിത്വത്തിന്‍ നാറ്റ കഥകള്‍
മാതൃത്വലബ്ധിയും പ്രസവപീഡയും
മഹതികള്‍ നഗ്ന്നമായ്‌ പ്രദര്‍ശനം ചെയ്യിലും
ആണിനു പെണ്ണിനെ തൊട്ടുകൂടായ്മകള്‍
തീണ്ടിക്കൂടായ്മതന്‍ മാറുന്ന ചിത്രങ്ങള്‍
കായലോരത്തെ പുതുക്കാഴ്ച്ചകാണ്കയാല്‍
കേരത്തലപ്പുകള്‍ പുഞ്ചിരിച്ചു
കന്ന്യയെ നോക്കി ചിരിച്ചുവോ നീയിന്നു
കോടതി കയറുവാന്‍ നിനക്കിഷ്ടമെന്നോ ?
ഒരുവന്‍റെ അഭിമാനം പിച്ചിച്ചീന്തുവാന്‍
ഒരുനാള്‍ അവസരം സിദ്ധമായാല്‍
കൂട്ടിനു തന്നുടെ കോന്തനുണ്ടെന്നാകില്‍
കൂട്ടത്തില്‍ നേടാം വിവാദവും വാര്‍ത്തയും 
അഷ്ടിക്ക് അന്നംതികയാതിരിക്കായാല്‍
അനിഷ്ടം വിളമ്പി സുഖിക്കയെന്നോ ?
അംഗനയെന്നുള്ള ഐശ്വര്യ നാമത്തിന്‍
അപജയം കണ്ടുവോ നീയിന്നു, കേരളമേ !!!
ജയപ്രകാശ്‌.ഇ.പി

No comments: