Wednesday, 21 November 2012

മൂകാംബിക സ്‌തുതി

മൂകാംബിക സ്‌തുതി                                                                                                                                                                                                                                                                                                            

 

കൊല്ലൂരില്‍ വാഴും കാര്‍ത്യായനി
കര്‍മ‍മപദങ്ങളില്‍ കാലിടറുമ്പോള്‍
കാരുണ്യവാരിധി കാത്തിടേണേ
കൈപിടിച്ചേന്നെ തുണച്ചിടേണേ

സൌപര്‍ണികാ തിര്‍ത്ഥത്തില്‍ മുങ്ങിടുമ്പോള്‍
സകലപാപങ്ങളും അലിഞ്ഞിടുമ്പോള്‍
സന്താപനാശിനി അംബികേ
സരസ്വതിദേവി നമിച്ചിടുന്നു

കുടചാദ്രിയില്‍ കുടികൊള്ളും
കാരുണ്യമൂര്‍തേ ഭഗവതി
സത്യസ്വരൂപിണി സരസ്വതി
സര്‍വ്വം സഹയായ അമ്മേ നാരായണി

അടിയങ്ങള്‍ക്കാശ്രയം ഏകിടേണേ
അറിവിന്‍ ത്രിമധുരം നല്‍കിടേണേ
ആലസ്യം എല്ലാം അകറ്റിടേണേ
അരുമയായ് ഞങ്ങളെ കാത്തിടേണേ

ശങ്കരന്നു തുണയായ്‌ നടന്ന ദേവി
ശങ്കകള്‍ എന്നും നീ മായ്ക്കുകില്ലെ
ശാസ്ത്രങ്ങള്‍ ഓതി തരുകയില്ലെ
ശക്തിസ്വരുപിണി നാരായണി

കവിത്വമെന്നില്‍ കനിഞ്ഞിടേണേ
വികടത്വമെന്നും ഹനിച്ചിടേണേ
അറിവിന്‍ അമരത്വമേകിടേണേ
കാരുണ്യം എന്നില്‍ ചൊരിഞ്ഞിടേണേ


സത്യസ്വരുപിണി മൂകാംബികേ
സര്‍വ്വമംഗളദായിനി സരസ്വതി
സര്‍വാര്‍ത്ഥസാധികേ ഭഗവതി
അമ്മേ നാരായണി നമസ്തുതേ.

              -ജയപ്രകാശ്.ഇ.പി-



3 comments:

jayaraj said...

VERY GOOD
KEEP IT UP

Capt. jayaprakash.E.P said...

thank you

jayaraj said...

സുഹൃത്തേ !!!!
കടല്‍ താങ്ങളെ ഒരു നല്ല കവിയാക്കി !!!
നല്ല കവിത ! ഔര്‍ നൊസ്റ്റാള്‍ജിയ ഫീല്‍
ജയരാജ്‌