Wednesday, 9 July 2025

Jai Jai JP



Jai Jai JP There lived a  man in India  

He was big and strong 

and His words were balls of fire

Judges look at him with terror and fear

But for the helpless MEN he was such a lovely dear

He could tear the law like a lawyer 

Full of justice and fairness 

But he was also the kind of teacher

Judiciary would fear

Jai jai JP  Hope of the helpless Men

There was a Man that really has gone

Jai Jai JP Mens greatest hope machine 

It was Great how he carried on


When he was drafting and posting in social media 

His hunger for JUSTICE for MEN became known to more and more people 

The demand for doing something about this outrageous man

Became louder and louder 

This man just Gotta to go

Declared his enemies

But the men's mebegged

Don't you try to do it all please 

No doubt this JP had lots of truth and charms

Though he was telling the truth

They just feared his sharp words

Then one night some 

Judge of higher standing

Set a trap they could not wait 

Come to court  they kept demanding

And he really came 


Jai jai JP hope of the helpless Man

They put some fake case into his name 

Jai jai JP Mens greatest hope machine

He argued it all and roared against injustice 

Jai jai JP hope of the helpless men

They didn't quit They want his head 

Jai jai JP Mens greatest hope machine 

They shot him till he is dead


Oh NO  those bloody Judiciary and judges.


✍️Capt.JP

Tuesday, 1 July 2025

കരിനിയമത്തിൻ താണ്ഡവം


പണ്ടെങ്ങാണ്ടൊരു വീടുണ്ടാർന്നേ 

ആ വീട്ടിൽ ചിരിയുണ്ടാർന്നേ 

ചിരി നിറയെ മധുവുണ്ടാർന്നേ

മധു നുകരാൻ കൂട്ടുണ്ടാർന്നേ


അന്നാ വീട്ടിൽ ആളുണ്ടാർന്നേ

അച്ഛനും അമ്മയും കൂട്ടുണ്ടാർന്നേ

അമ്മയെ കാണാൻ അവൾ വരുമാർന്നേ

ആനന്ദം തമ്മിൽ പങ്കിടുമാർന്നേ


അന്ന അവിടൊരു ഊട്ടുണ്ടാർന്നേ

ഊട്ടിനു ഉണ്ണാൻ ചോറുണ്ടാർന്നേ

ചോറിന് കൂട്ടാൻ രുചിയുണ്ടാർന്നേ

രുചികള് നൽകണ രസമുണ്ടാർന്നേ


ആ വീട്ടിൽ കനിവുണ്ടാർന്നേ

കളി ചിരിയിൽ സുഖണ്ടാർന്നേ

പറഞ്ഞു രസിക്കാനാളുകൾ നൂറുണ്ടാർന്നേ


നല്ല വിരുന്നുണ്ടാർന്നേ 

നിറഞ്ഞ മനസ്സുണ്ടാർന്നേ 

തമ്മിൽതല്ലുകൾ 

കളവില്ലാർന്നേ

വാക്കുകളെല്ലാം പൊളിയല്ലാർന്നേ


ആ വീട്ടിൽ പെണ്ണ് കരഞ്ഞാൽ 

മറ്റാർക്കും സുഖമില്ലാർന്നേ

ഒരു കണ്ണുകലങ്ങി മറിഞ്ഞാൽ 

ഓടിവരാൻ ആളുണ്ടാർന്നേ


നാടെങ്ങും നല്ല മനസ്സുണ്ടാർന്നേ

മുതിർന്നോർ ചൊല്ലിനു വിലയുണ്ടാർന്നേ

നന്മകൾ എന്നും വിളനിലമാർന്നേ 

വിനയം സ്ത്രീകളിൽ പതിവുണ്ടാർന്നേ


അന്നു നല്ലൊരു പണിയുണ്ടാർന്നേ

അതിനപ്പുറം പണമുണ്ടാർന്നേ

നിൻറെ വീട് എൻറെ വീട്

എന്നൊരു തല്ലില്ലാർന്നേ


 ആ വീടിനെ കണ്ടവരുണ്ടോ 

എങ്ങോട്ടത് പോയറിവുണ്ടോ

ആ വീട് മുടിഞ്ഞേ പോയേ

കോടതി തിണ്ണയിൽ തകർന്നേ  പോയേ


സ്ത്രീശാക്തീകരണ നിയമമതൊന്നിൽ 

കുടുംബം തകർന്നു തരിപ്പണമായേ

ഇതൊരു കുടുംബത്തിൻ കഥയല്ലേ

കരി നിയമത്തിൻ താണ്ഡവമാണേ


✍️Capt.JP

പാവം കുഞ്ഞുങ്ങൾ


ഞാൻ അച്ഛനോട് പറഞ്ഞിട്ടില്ലെങ്കിലും

എനിക്ക് അമ്മയെ പേടിയാണ് അച്ഛാ

ഞാൻ അച്ഛനെ കാണിക്കുന്നില്ലെങ്കിലും

എനിക്ക് അച്ഛനോട് വാത്സല്യമുണ്ട് അച്ഛാ


അച്ഛന് എല്ലാം അറിയില്ലേ?

അച്ഛനും എല്ലാം അറിയാം എൻ്റെ അമ്മേ

എൻ്റെ അമ്മേ ....എൻ്റെ അമ്മേ


എന്നെ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കരുതേ

എനിക്ക് വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയില്ലേ

എന്നെ കോടതിയിലേക്ക് അയക്കരുതേ

അച്ഛനെ വിട്ടു പോകാൻ എനിക്ക് മനസ്സില്ല അമ്മേ


അമ്മേ, അച്ഛൻ അത്രയ്ക്ക് മോശമാണോ?

അച്ഛൻ അത്രയ്ക്ക് മോശമാണോ എൻ്റെ അമ്മേ?

എൻ്റെ അമ്മേ ......എൻ്റെ അമ്മേ


അച്ഛൻ എന്നെ ഊഞ്ഞാലാട്ടി തരുന്നത്  

അച്ഛൻ എന്നെ തട്ടി ഉറക്കുന്നത് 

എൻ്റെ കണ്ണുകൾ അച്ഛനെ തേടുന്നു അമ്മേ

 

അച്ഛൻ വന്ന് എന്നെ തഴുക്കുമെന്ന് കരുതി 

അച്ഛൻ എന്നെ താലോലിക്കുമന്ന് കരുതി

ഞാൻ അച്ഛനോട് ഒരിക്കലും പറഞ്ഞിട്ടില്ല

പറയാൻ എനിക്ക് പേടി തോന്നും അമ്മേ


അച്ഛൻ മുഖത്ത് കാണിക്കില്ലെങ്കിലും

അച്ഛൻ്റെ ഹൃദയത്തിൽ വേദനയുണ്ട്

അച്ഛന് എല്ലാം അറിയാം അമ്മേ

അച്ഛന് എല്ലാം അറിയാം അമ്മേ....എൻ്റെ അമ്മേ


അച്ഛൻ അമ്മയോട് പറഞ്ഞിരുന്നില്ലെങ്കിലും

അച്ഛന് എല്ലാം അറിയാമായിരുന്നു  അമ്മേ

അച്ഛൻ എപ്പോഴും നമ്മളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

നമ്മൾക്ക് വേണ്ടി  കരുതുന്നുണ്ടായിരുന്നു 


മകളെ തട്ടിപ്പുകാരിയാക്കുന്ന അച്ഛനും അമ്മയും 

അമ്മക്ക് മാത്രമേ ഉണ്ടാവൂ അമ്മേ 

ഇനിയെങ്കിലും മനസ്സിലാക്കി ജീവിക്കൂ എന്റെ അമ്മേ


അമ്മയ്ക്ക് എല്ലാം അറിയാം അമ്മേ

അമ്മയ്ക്ക് എല്ലാം അറിയാം അമ്മേ

ഇനിയെങ്കിലും നന്നാവ് അമ്മേ... 

എൻ്റെ അമ്മേ... ദൈവം കാക്കട്ടെ


Capt.JP