Saturday, 4 February 2017

ജീവനും മരണവും
കൂട്ടിന്ന്‍ ഒരു കിളിയെ കൂട്ടി ഞാന്‍
കൂട്ടിലാക്കിളി മുട്ടയിട്ടു
ഹൃദയത്തിന്‍ ചൂടിനാല്‍ മുട്ടവിരിയിച്ചു ഞാന്‍
കുട്ടികള്ക്ക് ചിറക് വെച്ചു
കൂട്ടിന്നു വന്ന കിളിയെ കുടിലമോഹികള്‍
കവര്‍ന്നെടുത്തു
കുടില തന്ത്രങ്ങള്‍ കിളിയിലും നിറക്കുവാന്‍
കൂട്ടികൊടുപ്പുകാര്‍ വിജയിച്ചു
മോഹങ്ങള്‍ മരിച്ചു മക്കളും മരവിച്ചു
മരണത്തെ കാത്തു ഞാന്‍ കഴിഞ്ഞിടുന്നു
മരണമേ നീ വരുന്ന്തും കാത്തു ഞാന്‍
"കുഞ്ഞിവാവ" തന്‍ മണമുള്ള പുതപ്പ്
മൂടി ഞാന്‍ കാത്തിരിക്കുന്നു
വേഗം വന്നെന്നെ പുണരുക മരണമേ
നിന്‍ കാലൊച്ചക്കായ് കാത്തിരിക്കുന്നു ഞാന്‍
ഒന്ന്‍ വേഗം വരൂ മരണമേ വാഴ്വിന്‍ വിരാമമേ

ജന്മദിനമീതം ജന്മദിനാശംസ

നഗ്ന കവിത
ഫാമിലി കോർട്ട്
വേശ്യയുടെ വാക്കുകൾ 
വേതാന്തമാകുന്ന
കരിനിയമ ദല്ലാളുടെ
കറുത്ത പേന
ഡിവോഴ്സ്
തന്തയില്ലായ്ക കാണിച്ചു
തന്തയും പെണ്ണും
പരിവാരങ്ങളും മനുഷ്യനെ
പിഴിയുന്ന ആചാരം
ഡീമോനട്ടൈസേഷൻ
കള്ളപ്പണം മാന്താൻ
കസേരാധിപൻ കണ്ട
കാകീർണ മാർഗം 
കനമുള്ളവൻ മാറ്റുന്ന മാർഗം
"കലന്തൻ" വലയുന്ന മാർഗം
പുരിയതാ
ജ്ഞാനിയാണോ 
ജിജ്ഞാസു ആണോ 
ജയിലിലാണോ
അല്ല ഒന്നുമല്ല 
ഞാൻ ഏകനാണ്
ചിലർ 
കുത്തി നോവിക്കും 
കുത്തി പുറത്താക്കും 
കൂട്ടുകാരനായി നടിക്കും 
കാരണമില്ലാതെ അവഹേളിക്കും 
കാരാഗൃഹത്തിൽ അടക്കും
അപ്പോഴും
സത്യം ഞങ്ങി ഞരങ്ങും
റബര് മിഠായി പോലെ
കപ്പിത്താൻ
കാറ്റിലും കോളിലും ഉലയാത്തവൻ
കപ്പലിനെ നിയന്ത്രിക്കുന്നവൻ
കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്നവൻ 
കണ്ണിലെ കൃഷ്ണമണി പോലെ
കൂട്ടരേ കാക്കുന്നവൻ എങ്കിലും
കലാത്തിന്റെ കാറിലും കോളിലും
കര കാണാൻ കഴിയാത്തവൻ
മകൻ
യവ്വനം നൽകി നാട്ടിയും
ജീവിതം നൽകി പാലൂട്ടിയും
ഉറക്കമിളച്ചു കൂട്ടിരുന്നും 
ഉയരങ്ങൾ താണ്ടുവാൻ താങ്ങിയും
നിന്ന മാതാപിതാക്കളെ
അമ്മായിയമ്മക്കും മകൾക്കും
വേണ്ടി വിട്ടൊഴിഞ്ഞു പോയവൻ
വിവേകി വിദ്യാസമ്പന്നൻ മകൻ
കലിയുഗ ആദർശ പൂരുഷൻ
കണ്ണൂർ
കൊലപാതകി ഭരിക്കുന്ന നാട്ടിൽ
കോമാളികൾ വോട്ട് ചെയുന്ന നാട്ടിൽ
കൊലകൾ കൊണ്ടാടുന്ന നാട്ടിൽ
കമ്മ്യൂണിസം കൊടി കുത്തിയ നാട്ടിൽ
കാഴ്ചശക്തി നഷ്ടപെട്ട നാട്ടിൽ
കിടന്നുറങ്ങാൻ അമ്മമാർ ഭയക്കുന്ന നാട്ടിൽ
കണ്ണൂരുകാരാ നിൻ മനസാക്ഷി മരവിച്ചുവോ ?
കാലയവനികയിൽ മറയും മുമ്പേ
കാണുവാനാകുമോ നിൻ പ്രതികരണം ?
-JP-