-കള്ളികൾ-
പട്ടിണിയിൽ വളർന്നു ഉയർന്നു വന്ന പുരുഷനെ പതിയിരുന്നു നൂറു നൂറു കള്ളികൾ ചതിക്കവേ നോക്കുവിൻ പുരുഷരേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ആത്മഹത്യ കൊണ്ടെഴുതി വെച്ച വാക്കുകൾ
അതുൽ സുഭാഷ്....അതുൽ സുഭാഷ്.....
മൂർച്ചയുള്ളൊരായുധങ്ങൾ തന്നെയാണ് പോരിനാശ്രയം മനോബലം മരിച്ചിടാതെ കാക്കണം കരുത്തിനായ് നന്മയുള്ള മാനസങ്ങൾ എന്നുമതോർക്കണം അനീതികൾ തുടച്ചുമായ്ക്കണം ജയത്തിനായ്
നട്ടു കണ്ണുനട്ടു നാം വളർത്തിയ സ്നേഹവും കുടുംബവും കൊന്നു കൊലവിളിച്ചു കൊണ്ടുപോകും ജഡ്ജിമാർ ചരിത്രമാകണം
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ പോരടിച്ചു കൊന്നൊടുക്കി നേടണം പുരുഷ മോചനം കോടതിയിൽ നിന്നു വരും അനീതി കൊണ്ട വാക്കുകൾ. ചോദ്യമായ് വന്നലച്ച് കാലിടറാതെ നോക്കണം
രക്തസാക്ഷികൾ വീണ്ടും ജനിക്കണം ജയത്തിനായ്. കണ്ണുനീരിൻ ചില്ലുടച്ച് കാഴ്ചകൾ തെളിയണം
അതുൽ സുഭാഷ്....അതുൽ സുഭാഷ്.....
പോകുവാൻ നമുക്ക് ദൂരമേറെയുണ്ട അതോർക്കുവിൻ. നീതി നേടുവാൻ കരുത്തു നേടണം നിരാശയിൽ. നീതിക്കായ് പൊരുതുവാൻ കരുത്തു നമ്മൾ നേടണം
നാളെയെന്നതില്ല നമ്മൾ ഇന്നുതന്നെ നേടണം. നാൾവഴിയിൽലെന്നും അനീതിയെ തുരത്തണം നാടുനീളെയെന്നും അമരഗാഥകൾ പിറക്കണം അനീതി അടിച്ചമർത്തി വാഴണം പുരുഷനെന്നും ഭൂമിയിൽ
അജയ്യനായി വാണിടേണം അന്നുമിന്നുമെന്നുമേ
✍️Capt.JP