Sunday, 17 September 2023

ശതം ജീവ ജന്മദിനാശംസ

ശതം ജീവ ശരദോ വർദ്ധമാന

ശതം ഹേമന്താൻ ശതം വസന്താൻ

ശതം ഇന്ദിരാഗ്നി സവിതാ ബ്രഹസ്പതേ

ശതായുഷാ ഹവിഷേഭം പുനർദ്ധു

ഓം ശാന്തി...ശാന്തി...ശാന്തി.




Saturday, 9 September 2023

പാവാടകൾ

 പാവാടകൾ


സ്ത്രീ ധനം കൊടുത്തു വാങ്ങി പുരുഷനെ

പീഡനം നടത്തി പെണ്ണ് കേമിയായ്

കരിനിയമം  പെണ്ണിന് കോടതിയിൽ കൂട്ടായി

ആണിനെ കുരിശിൽ  വിചാരണ നടത്തിടും

പേടിയാണവനു പെണ്ണിനെ 

പ്രിയതമയെന്ന പിശാചിനെ

പേറണം പിശാചിനെ പിന്നെയും

പേറിൻറെ കണക്കും പറഞ്ഞവൾ

പിടിച്ചു വാങ്ങും പണവും സ്വത്തുക്കളും

ജോലി നഷ്ടമായ് ജ്വരംപിടിച്ചു കിടപ്പിലാണെങ്കിലും

ജഡ്ജിമാർ കൽപ്പിക്കും ജീവനാംശം നൽകുവാൻ

ജീവനാംശം നൽകുവാൻ വൈകിയാൽ

ജയിലിൽ അടക്കുന്നു പുരുഷനേ നിഷ്ഠൂരമായ്

ജയിച്ച പെണ്ണിന് ജോളിയായ്

കാമുകനോടൊത്തു കറങ്ങി നടക്കാമിനി

കോടതി മുന്നിൽ കിന്നരിക്കാം

പാവാടകളായ പുരുഷ കാട്ടാക്കടകൾ

കവിതയുന്തിക്കൊള്ളും മരപ്പൊട്ടരായി


🪶Capt.Jayaprakash.E.P

തുല്ല്യനീതി (FINAL VERSION)


നല്ലൊരു നാളയെ മക്കൾക്കായി

പടുത്തു നൽകിയവരേ.(2)


തുല്ല്യനീതി

നല്ലൊരു നാളയെ മക്കൾക്കായി

പടുത്തു നൽകിയവരേ.

കരിനിയമങ്ങൾ തുറന്നുകാട്ടിയ ധീര വീരനായകരേ(2)

തുല്യനീതിക്കു വേണ്ടി എല്ലാം മറന്ന സ്നേഹ ഗായകരേ.

സ്വന്തംരക്തം കൊണ്ട് കുടുംബം പോറ്റിയ ധീര പിതാക്കളേ.

മറക്കുകില്ലൊരു നാളും ഞങ്ങൾ രക്തസാക്ഷികളേ. 

മറക്കുകില്ലൊരു നാളും ഞങ്ങൾ പുരുഷ രക്തസാക്ഷികളേ

തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി സിന്ദാബാദ് ( Should me chest thumping)


പെണ്ണിൻ ചതിയുടെ ചോര തുള്ളികൾ ഉണങ്ങുകില്ലല്ലോ.

വെറുപ്പിൻറെ ജ്വലിച്ച കനലുകൾ അണയുകയില്ലല്ലോ.

നമ്മളിൽ അണയുകയില്ലല്ലോ.

പുരുഷന്മാരുടെ ഹൃദയവേദന അടങ്ങുകില്ലല്ലോ.

ഒരിക്കലും അടങ്ങുകയില്ലല്ലോ.

കഞ്ഞുങ്ങളുടെ കളിയും  ചിരിയും മറക്കുകില്ലല്ലോ

നമ്മൾ മറക്കുകയില്ലല്ലോ.

നിങ്ങളുയർത്തിയ ത്യാഗപതാകകൾ തിരകളാകുന്നൂ.

നിങ്ങളുയർത്തിയ ത്യാഗപതാകകൾ വൻതിരകളാകുന്നൂ

നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായ് വീശുന്നൂ.

നിങ്ങളുയർത്തിയ മുദ്രാവാക്യം കാറ്റായ്  കൊടുംകാറ്റായ് വീശുന്നൂ.

നിങ്ങൾ വളർത്തിയ പ്രസ്ഥാനം വസന്തമാകുന്നൂ.

നിങ്ങൾ വളർത്തിയ പ്രസ്ഥാനം പുതുവസന്തമാകുന്നൂ.

നിങ്ങൾ കൊതിച്ചൊരു പീഢന മോചനം ആഗതമാകുന്നൂ.

നിങ്ങൾ കൊതിച്ചൊരു പീഢന മോചനം സമാഗതമാകുന്നൂ.

നല്ലൊരു നാളയെ മക്കൾക്കായി

പടുത്തു നൽകിയവരേ.

കരിനിയമങ്ങൾ തുറന്നുകാട്ടിയ ധീര വീരനായകരേ

തുല്യനീതികു വേണ്ടി എല്ലാം മറന്ന സ്നേഹ ഗായകരേ.

സ്വന്തംരക്തം കൊണ്ട് കുടുംബം പോറ്റിയ ധീര പിതാക്കളേ.

മറക്കുകില്ലൊരു നാളും ഞങ്ങൾ രക്തസാക്ഷികളേ....പുരുഷ രക്തസാക്ഷികളേ

തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി തുല്ല്യനീതി സിന്ദാബാദ് 


🪶 Capt.Jayaprakash.E.P 

.