പിണറായി നാട് വാഴും കാലം
പിണറായി നാടുവാണിടും കാലം
മാനുഷരെല്ലാരും ശത്രു പോലെ
ആമോദമില്ലാതെ വസിക്കും കാലം
ആപത്തങ്ങെല്ലാര്‍ക്കുമുണ്ട് താനും
ആധികള്‍ വ്യാധികള്‍ ഏറെയുണ്ട്
രാഷ്ട്രിയ മരണങ്ങള്‍ കേള്‍പ്പതുണ്ട്
ദുഷ്ടരെ കണ്ണുരില്‍ കാണാനുണ്ട്
നല്ലവരില്ലാതെ വന്നു പാരില്‍
കള്ളവുമുണ്ട് ചതിവുമുണ്ട്
എള്ളോളമില്ല തെളി വചനം
കൊലും കൊലകളും നാടുതോറും
എല്ലാം കണക്കിനു കൊന്നിടുന്നു
കള്ളംപറച്ചിലും ചതിക്കുഴിയും
കള്ളത്തരങ്ങള്‍ പെരുകിടുന്നു
പൂക്കളനിരോധനം വന്നിടുന്നൂ
പൂകളംവിജയന് പേരുമാറി
നാടിന് ഉണര്‍വിന്‍ നിലവിളക്ക്
നാക്കിനാല്‍ ഊതി കെടുത്തിടുന്നു
മറുനാട്ടില്‍ മുഹമ്മദ് ചത്തിടുമ്പോള്‍
മലയാള മുല്ലയെന്നോതിടുന്നു
പൂത്തുനാറിടുന്ന പച്ചരിക്ക്
പത്ത്നാള്‍താണ്ടണം എന്നിരിക്കെ
എല്ലാം ശരിയാക്കി തുടങ്ങിയല്ലോ
പാരില്‍ പരിവട്ടം ബാക്കിയാക്കി
പൂക്കളംവിജയാ നീ കേള്‍ക്കുന്നുണ്ടോ
പേക്കൂത്ത് നീ വേഗം നിര്‍ത്തിയില്ലേല്‍
നാട്ടിലെ സുന്ദര പൂക്കളങ്ങള്‍
ചോരക്കളങ്ങളായ് മാറുമല്ലോ
കൂട്ടരേ....
വേദനിച്ചിട്ടിനിയെന്ത് കാര്യം?
വേണ്ടത് തോന്നായ്കമൂലമല്ലോ?
വെട്ടും കൊലവിളിയുമല്ലയോണം
സമ്പല്‍സമൃദ്ധി തന്‍ മേളയാണേ
ചിങ്ങമാസത്തിലെയി ഓണനാളില്‍
വരവേല്‍ക്കാം
നമ്മുടെ മാവേലിമന്നനെ
ആഘോഷമായ്
ആര്പ്പുവിളികളുമായ്
ആമോദം
പാരില്‍ നിറഞ്ഞിരിപ്പാന്‍
ജയപ്രകാശ് ഇ. പി